Sunday, July 20, 2008

ആഗ്രാ പേഡ




ആഗ്രാ പേഡ


പേര് കേട്ട് ആരും പേടിക്കണ്ടാ..ആഗ്രയിലെ വിശേഷപ്പെട്ട ഒരു മധുരപലഹാരം നമ്മള് കേരളീയര്‍ക്കും ഉണ്ടാക്കാന്‍ പറ്റും..പിന്നെ പാ‍ലുല്‍പ്പന്നങ്ങളില്‍ ഈ പോസ്റ്റ് ഇട്ടു എങ്കിലും ഇത് പാലു കൊണ്ടല്ലാ ഉണ്ടാക്കുന്നത്.ഇതിന്റെ പ്രധാന ചേരുവ നമ്മുടെ പാവം കുമ്പളങ്ങാ ആണ്.ആഗ്രായില്‍ പോയിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ഈ പലഹാരം കഴിച്ചിട്ടുണ്ടാവും ..അപ്പോള്‍ നമുക്കു നോക്കാം ഇതെങ്ങനെ ഉണ്ടാക്കുന്നു എന്ന് ????


ചേരുവകള്‍

ഉറപ്പുള്ള കുമ്പളങ്ങാ – 1 കിലോ

പഞ്ചസാര – 800 ഗ്രാം

ആലം പൌഡര്‍ -1/2 ടീസ്പൂണ്‍

( പൊട്ടാസ്യം അലുമിനിയം സള്‍ഫേറ്റ് )

റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍

വെള്ളം – 2 കപ്പ്

കാത്സ്യം ഹൈഡ്രോക്സൈഡ് ( പേടിക്കണ്ടാന്നേ ഇതു നമ്മുടേ ചുണ്ണാമ്പാ ) – 2 ടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം

ആലം അരക്കപ്പ് വെള്ളത്തില് കലക്കി മാറ്റി വെക്കുക.ചുണ്ണാമ്പ് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരു വൃത്തിയുള്ള തുണിയില്‍ കൂടി ഒന്നോ രണ്ടോ പ്രാവശ്യം അരിച്ചെടുക്കുക.

വിളഞ്ഞ കുമ്പളങ്ങ അകത്തെ കുരു കളഞ്ഞ് തൊലി ചെത്തി ഒരിഞ്ച് നീളം,രണ്ടിഞ്ച് വീതി,ഒരിഞ്ച് കനം എന്ന വലുപ്പത്തില്‍ കഷണങ്ങളായോ ഇഷ്ടപ്പെട്ട വേറെ ഏതെങ്കിലും രൂപത്തിലോ മുറിച്ചെടുക്കുക.ഇതില് ഒരു കമ്പി കൊണ്ട് ചെറിയ ദ്വാരങ്ങള് ഉണ്ടാക്കുക

ഈ കഷണങ്ങള്‍ ചുണ്ണാമ്പു വെള്ളത്തില്‍ അര മണിക്കൂര്‍ നേരം മുക്കി വെക്കുക.കുമ്പളങ്ങയുടെ പുറത്തു അധികമുള്ള ചുണ്ണാമ്പു കളയുന്നതിനായി ഈ കഷണങ്ങള്‍ പച്ച വെള്ളത്തില്‍ നന്നായി കഴുകി എടുക്കണം.നേരത്തെ തയ്യാറാക്കിയ ആലം ലായനി എല്ലാ കഷണത്തിലും ഒരു പോലെ പുരളുന്ന വിധത്തില് തളിച്ച് നന്നായി ഇളക്കുക

ഈ കഷണങ്ങള് ഊറ്റിയെടുത്ത് അവ മൃദുവായി വെള്ളം ഊറുന്നതു വരെ തിളപ്പിക്കുക. എന്നിട്ട് ഈ കഷണങ്ങള് ഊറ്റിയെടുത്ത് നൂല്പാകത്തിലാക്കിയ പഞ്ചസാര സിറപ്പില് ഇട്ടു തിളപ്പിക്കണം.എന്നിട്ട് ഇതു അടച്ചു വെക്കണം

അടുത്ത ദിവസം വീണ്ടും ഇതു തിളപ്പിക്കുക.സിറപ്പ് നല്ല പോലെ കൊഴുത്തു കഷണങ്ങളില് തരി രൂപത്തില്‍ പഞ്ചസാരയുടെ ഒരു പാട ഉണ്ടാകുന്നതു വരെ ഇതു തുടരുക.ഈ പരിപാടി ഒരാഴ്ച്ച തുടരാവുന്നതാണ്.

അതിനു ശേഷം അധികം ഉള്ള സിറപ്പ് ഊറ്റി കഷണങ്ങളില്‍ റോസ് വാട്ടറ് തളിച്ചാല് ആഗ്രാ പേഡ റെഡി. രണ്ടാഴ്ച്ച വരെ ഇതു കേടാകാതെ ഇരിക്കും..

അപ്പോള് തുടങ്ങുകയല്ലേ.. കുമ്പളങ്ങാ മുറിക്കൂ..പേഡ ഉണ്ടാക്കൂ ..കഴിക്കൂ..പ്രമേഹ രോഗികള് കഴിക്കരുത് കേട്ടോ...............................


ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍

26 comments:

ജിജ സുബ്രഹ്മണ്യൻ said...

ആഗ്രയിലെ വിശേഷപ്പെട്ട ഒരു മധുരപലഹാരം നമ്മള് കേരളീയര്‍ക്കും ഉണ്ടാക്കാന്‍ പറ്റും.എല്ലാരും ഉണ്ടാക്കി കഴിച്ചു ഒരു ദിവസം ഫുള്‍ ബിസി ആവുകയാണെങ്കില്‍ എന്നെ തപ്പണ്ടാ.. ഞാന്‍ ഒരാഴ്ച്ച ടൂറിലാ. അതല്ല കുഴപ്പം ഒന്നും സംഭവിച്ചില്ല എങ്കില്‍ വിളിക്കൂ....വിളിക്കേണ്ട നമ്പറ് അടുത്ത പോസ്റ്റില്‍.... അപ്പോള്‍ വരട്ടെ ..

Bindhu Unny said...

ഓ ഇതിങ്ങനെയാണോ ഉണ്ടാക്കുന്നത്. കടേന്ന് വാങ്ങിത്തിന്നിട്ടേയുള്ളൂ‍. :-)

Unknown said...

ദൈവമേ കഴിഞ്ഞ പ്രാവശ്യം ആഗ്രയില്‍ പോയപ്പോ ഈ സാധനം കണ്ടമാനം മേടിച്ചതാ, ചുണ്ണാമ്പും മറ്റു സാധങ്ങളും ചേര്‍ത്താണാ ഇതുണ്ടാക്കണേ???

അല്ലാ കാന്താരിചേച്ചീ, ഇതെവിടുന്നു പഠിച്ചു?

ശ്രീ said...

ആഗ്രയില്‍ പോയിട്ടില്ലെങ്കിലും ഇതു കഴിച്ചിട്ടുണ്ട്.
:)


[വിശാലം ചേച്ചിയുടെ മുന്നറിയിപ്പ് നന്നായീട്ടോ. ;) ഹിഹി.]

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വകാര്യം:
അതേയ് എനിക്കിങ്ങനെയൊക്കെ പറയാട്ടൊ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ.. “കന്നാലി “ കോളേജിലേയ്!
ഹഹഹ് ഡിങ്കിഡിക്കാ

മുസാഫിര്‍ said...

ആഗ്രയില്‍ നിന്നും തന്നെ കഴിച്ചിട്ടുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ആഗ്രാപേട ധാരാളം കഴിച്ചിരിക്കുന്നു. നിര്‍മ്മിതി രഹസ്യം അറിഞ്ഞതില്‍ സന്തോഷം.

ഹരീഷ് തൊടുപുഴ said...

അപ്പോ ഈ സംഭവത്തിന്റെ പേര് ആഗ്രാ പേഡ എന്നായിരുന്നല്ലേ.... ഞാന്‍ ഇതു ബേക്കറിയില്‍ കണ്ടിട്ടുണ്ട്; പക്ഷെ രുചിച്ചിട്ടില്ലാട്ടോ.
എന്തൊക്കെയായാലും നാളെ ഇത്തിരി വാങ്ങി കഴിച്ചുനോക്കണം... അതു കഴിഞ്ഞിട്ട് ഉണ്ടാക്കികഴിച്ചോളാട്ടോ.

സുപ്രിയ said...

എന്നെയങ്ങു കൊല്ല്..... ആഗ്രയില്‍ ഈ പേഡ തന്നെ വില്ക്കുന്ന ഒരു തെരുവുതന്നെയുണ്ടല്ലോ. അവിടെവച്ച് എന്റെകയ്യില്‍ ഇതു കെട്ടിയേല്‍പ്പിക്കാന്‍ അവന്മാര്‍ ആകുന്നതുശ്രമിച്ചതാ... മസിലുപിടിച്ച് വേണ്ടാ വേണ്ടാ എന്നു പറഞ്ഞുപോന്നു. അപ്പോ ഭയങ്കര പുച്ഛമായിരുന്നു.


ഇതുവായിച്ചപ്പോ കൊതി തോന്നുന്നു. കാന്താരിക്കുട്ടീ പ്ലീസ്.. ഒരെണ്ണമെങ്കിലും എനിക്കു മെയില്‍ ചെയ്തുതരൂ...

siva // ശിവ said...

ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കുന്നതല്ലാതെ ഇതൊക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തരണമെന്ന വല്ല ചിന്തയുമുണ്ടോ...

ഞാന്‍ ഇതൊന്നും കഴിച്ചിട്ടില്ല...ഇതൊക്കെ വായിക്കുമ്പോള്‍ അതൊക്കെ കഴിക്കണം എന്ന് തോന്നും...

സസ്നേഹം,

ശിവ.

ജിജ സുബ്രഹ്മണ്യൻ said...

അപ്പഴേ വിശാലം ഇതു നീയായിരുന്നോ.. അമ്പടി ചക്കീ നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്..നിന്നെ കാണട്ടെ..അവസാനം എനിക്കിട്ട് പാര പണിയുകയാ അല്ലേ ഹി ഹി ഹി ചുമ്മാതാ കേട്ടോ എനിക്കിഷ്ടപ്പെട്ടു..

ബിന്ദു : എളുപ്പമല്ലേ ഉണ്ടാക്കാന്‍..
നിഷാദ് : എവിടുന്നു പഠിച്ചു എന്നതു രഹസ്യം !!! പറയില്ല ഹി ഹി
ശ്രീ : ഞാന്‍ ഇതു ആദ്യം അഗ്രായില്‍ നിന്നാ കഴിച്ചിരിക്കുന്നെ..ഇവിടുത്തെ ബേക്കറിയില്‍ ഇതു കണ്ടിട്ടില്ല..ഇതു ഉണ്ടാക്കി ബേക്കറിയില്‍ കൊടുത്താലോ എന്നൊരു ചിന്ത ഇല്ലാതില്ല..സൈഡ് ബിസിനസ്സേ !!!!
സജീ : ഡിങ്കി ഡിങ്കീ ഹ ഹ ഹ

മുസാഫിറ്
ചിത്രകാരന്‍ : നന്ദി

ഹരീഷ് : കുമ്പളങ്ങക്ക് ഇത്രേം മധുരമോ എന്നു കരുതും ഇതു കഴിച്ചാല്‍.. നല്ല ഉല്പന്നമാ കേട്ടോ.. കഴിക്കൂ

സുപ്രിയ : മെയില്‍ അയക്കാം കേട്ടോ.. അഗ്രയില്‍ വെച്ചു തിന്നു മടുത്ത ഒരു സാധനമാ.ഇപ്പോള്‍ ഇത് ഇഷ്ടമാ..

ശിവ : ഒരു ദിവസം എല്ലാ ബൂലോകര്‍ക്കും ഉണ്ടാക്കി തരണം എന്ന ആഗ്രഹം ഉണ്ട്.. അതു സാധിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ

Unknown said...

ഇതെന്തൊന്നാ കല്‍കണ്ടമോ
കണ്ടിട്ട് വായില്‍ വെള്ളമൂറുന്നു.
ഹാവു ഒന്നിങ്ങ് അയ്ച്ചോളു

പാമരന്‍ said...

ഹെന്ത്‌ ആഗ്ര പേടാണെന്നോ..

ഗൊള്ളാട്ടാ :)

ഗോപക്‌ യു ആര്‍ said...

ആഗ്രഹം പേട!!!

ഗോപക്‌ യു ആര്‍ said...

ആദ്യമായി ഈ പോസ്റ്റ്‌ കൊണ്ട്ഗുണമുണ്ടായി..
.ഓഫീസിലിന്ന് ഗംഭീരപാര്‍ടി...ഒരൊയ്റ്റം ഇതു തന്നെ...ആര്‍ക്കും പേരറിയില്ല..
.കുംബളങ്ങ കൊണ്ടൊരു സാധനമാണെന്ന് എല്ലാവരും...
ഞാന്‍ "ശിക്കാരി ശംഭു' മോഡലില്‍ ഷയിന്‍ ചെയ്തു...
"ഹൊ! ഇതു ആഗ്രാപേഡയല്ലെ!!"എന്നായി ഞാന്‍..
.പിന്നെ ഇതു എങ്ങനെ ഉണ്ടാക്കും എന്നൊരു ക്ലാസ്സും..
.സ്ത്രീജനം ഫ്ലാറ്റ്‌...
.നമുക്കിതൊക്കെ നിസ്സാരം എന്ന ഭാവത്തില്‍ ഞാനും..

..ടാങ്ക്യു...കാന്താരികുട്ട്യി....

joice samuel said...

നന്‍മകള്‍ നേരുന്നു....

സസ്നേഹം,

ചെമ്പകം.....!!!

:)

വിജയലക്ഷ്മി said...

Vaayil vellamurunnu.enthucheyam "Sugar"rogiyayipoyi.

--xh-- said...

ഇത് എന്റെ പ്രിയപ്പെട്ട മധുരപലഹാരം ആണു. ഒരു കൈ പരീക്ഷിച്ചു നോക്കട്ടെ. പാചകക്കുറിപ്പിനു നന്ദി :)

(പെരുമ്പാവൂര്‍ അടുത്താണു എന്റെ അച്ചന്റെ വീട് :) )

കരീം മാഷ്‌ said...

ഞങ്ങള്‍ ഇന്ന് ഇതുണ്ടാക്കുന്നു.
നന്ദി,
കാന്താരിക്കുട്ടി.
കരീം മാഷ് & സാബി

കാശിത്തുമ്പ said...

ഈ സാധനം എനിക്കു വലിയ ഇഷ്ട്മാണ്. സാധാരണ വാങ്ങുമ്പോള്‍ അധികം പഞ്ചസാര പൊതിഞ്ഞിരിക്കാത്തത് നോക്കിയെ വാങ്ങാറുള്ളൂ.

എന്നാലും എന്ടെ ദൈവമേ ഞാനിവിടെയെത്താന്‍ ഒരുപാടു വൈകിയല്ലോ.
സാരമില്ല, better late than never എന്നല്ലേ.
:)

അരുണ്‍ ശശിധരന്‍....... said...

ee vyathyasthamaaya bloginu ella aasamsakalum nerunnu. ee blog ellavarkkum theerchayaayum upakaarappedum.

അരുണ്‍ ശശിധരന്‍....... said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

ജെ പി വെട്ടിയാട്ടില്‍ said...

ആഗ്രാ പേഡ പാര്‍സലായി പത്തെണ്ണം അയച്ചു തരാമോ>
ഇവിടെ ആരും ഉണ്ടാക്കിത്തരാനില്ല. ബീനാമ്മക്കെന്നും അസുഖമാണ്.
കൊതി വരുന്നു. ചുക്കിയുടെ വീട് പെരുമ്പാവൂരിലാ. അവിടെ കൊടുത്താലും മതി.
സ്നേഹത്തോടെ
ജെ പി...........

Rani said...

എന്റമ്മേ ചുണ്ണാമ്പ്... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്വീറ്റ് ആണിത് ... ഇനി ഞാന്‍ ഇതു കൈ കൊണ്ട് തൊടില്ല ....

The Fifth Question Tag...????? said...

http://www.pesticideinfo.org/Detail_Chemical.jsp?Rec_Id=PC35278

seeing this i got startled...alum is a toxin..
i used to relish agra peda a lot