Saturday, May 17, 2008

ഖോവ

പാലു തിളപ്പിച്ച് ഭാഗികമായി പാലിലെ ജലാംശം വറ്റിച്ചാല് ലഭിക്കുന്ന പദാര്‍ഥമാണ് ഖോവ..വിവിധ പാലുല്പന്നങ്ങളുടെ അടിസ്ഥാന ഘടകം ഖോവയാണ്.

ഉണ്ടാക്കുന്ന വിധം

ആവശ്യമായ പാല് ഒരു ഇരുമ്പു ചട്ടിയിലോ ചീന ചട്ടിയിലോ എടുത്ത് പുകയില്ലാത്ത അടുപ്പില് വെച്ചു തിളപ്പിക്കുക.ചട്ടുകം കൊണ്ടു ക്രമമായി ഇളക്കി കൊണ്ടിരിക്കണം..പാത്രത്തില് കൊള്ളാവുന്നതിന്റെ പകുതി പാല് മാത്രമേ എടുക്കാവൂ..പാത്രത്തിന്റെ വശങ്ങളില് പറ്റിപ്പിടിച്ചിരിക്കുന്ന പദാര്‍ഥങ്ങള് കൂടെ കൂടെ ചട്ടുകം കൊണ്ട് ചുരണ്ടി തിളക്കുന്ന പാലില് ഇട്ടു കൊണ്ടിരിക്കണം..

പാലിലെ ജലാംശം ആവിയായി പോകുന്നതോടു കൂടി പാല് കട്ടിയാവുന്നു.ഒരു പ്രത്യേക ഘട്ടത്തില് സാന്ദ്രീകൃത പാലിന്റെ നിറത്തിനു മാറ്റം വരുന്നു.ഈ സമയം വേഗത്തില് ഇളക്കണം.തീ കുറക്കണം...പദാര്ഥം കുഴമ്പു രൂപത്തിലായി ഉണങ്ങുന്നതു വരെ ശക്തിയായി ഇളക്കികൊണ്ടിരിക്കണം.പാത്രത്തിന്റെ വശങ്ങളില് നിന്നു വേര്‍പെട്ട് നടുക്കു ഒരു കട്ടയായി ഉരുണ്ടു കൂടാന് തുടങ്ങുന്നതു ഖോവ തയ്യാറായി എന്നതിന്റെ ലക്ഷണം ആണു.ഈ സമയം അടുപ്പില് നിന്നും ഇറക്കി ഖോവ ഒരു പരന്ന പാത്രത്തില് പരത്തി വെക്കുക.ഇതു അതു പോലെയോ മറ്റു പല ഉല്പന്നങ്ങള്‍ക്കുള്ള ചേരുവ ആയോ ഉപയോഗിക്കാം..

2 comments:

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
ശ്രീ said...

പാല്‍‌പ്പേഡ യില്‍ നിന്നു വന്നാതാ... എന്താണീ ഖോവ എന്നറിയാന്‍... ഇപ്പോ പിടികിട്ടി.
:)

[ദൈവമേ... ഇനി ഞാന്‍ പാലും കരിച്ചു കളയുന്ന അവസ്ഥ വരുമോ? ;)]