Sunday, May 18, 2008

വേ ഡ്രിങ്ങ്സ്

പനീര് ഉണ്ടാക്കുമ്പോള് ലഭിക്കുന്ന ഉപ ഉല്പന്നം ആണു വേ. പാല് പിരിയുമ്പോള് കിട്ടുന്ന പച്ച നിറം ഉള്ള ലായനി ആണു വേ.. ഇതു പോഷക സംര്^ദ്ധമാണ്.ഈ വേയില് പഞ്ചസാരയും എസ്സന്‍സും നിറവും ചേര്ത്ത് വേ ഡ്രിങ്ക്സ് ഉണ്ടാക്കി പാനീയമായി ഉപയോഗിക്കാവുന്നതാണ്. എസ്സന്സുകളില് പൈനപ്പിള്,കാര്ഡമം, റോസ് എന്നിവയാണ് കൂടുതല് യോജിക്കുക.


ഒരു ലിറ്റര് വേയിലേക്ക് 125 ഗ്രാം പഞ്ചസാര നല്ലതു പോലെ ഇളക്കി അലിയിക്കുക.ഇതിലേക്ക് ഏകദേശം അര ടീസ്പൂണ് എസ്സന്സും ആവശ്യത്തിനു കളറും ചേര്ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക.ഫ്രിഡ്ജില് വെച്ചു തണുപ്പിച്ചു ഉപയോഗിക്കാവുന്നതാണ്

9 comments:

ജിജ സുബ്രഹ്മണ്യൻ said...

പാലിലെ ഒരു ഘടകവും വെറുതേ കളയരുത്..പനീര്‍ നിര്‍മ്മാണത്തിനിടെ ബാക്കി വന്ന ലായനി എങ്ങനെ ഉപയോഗപ്രദമാക്കാ‍ം എന്നതു കാണൂ..ഈ വേനലില്‍ വേ ഡ്രിങ്ക്സ് കുടിച്ചു ഉള്ളം തണുപ്പിക്കൂ..

siva // ശിവ said...

കാന്താരിച്ചേച്ചി...ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കാതെ അതൊന്ന് ഉണ്ടാക്കിത്തരൂ‍....

യാരിദ്‌|~|Yarid said...

ഈ ഐറ്റംസ് എല്ലാം കൂടെ ഉണ്ടാക്കികൊണ്ട് വരു, പരീക്ഷിച്ചിട്ട് പറയാം ഇനി കമന്റുകളൊക്കെ.. ഇതു ചുമ്മാ നമ്മളെ പറ്റിക്കാനായിട്ടു....:(

Vishnuprasad R (Elf) said...

കാന്താരിക്കുട്ടിയെ ഞാനിന്നു കൊല്ലും. ഈ പോസ്റ്റ് വായിച്ച് , ഞാന്‍ നാളെ രവിലതെക്ക് ഫ്രിഡ്ജില്‍ വച്ചിരുന്ന അര പാക്കറ്റ് പാലെടുത്ത് ( ഹമ്മേ എന്താ ഇപ്പൊ പാലിന്റെ വില ) വേ ഉണ്ടാക്കി . ഞാന്‍ ഇപ്പോള്‍ ഒരു പബ്ലിക് 'വേ'-യില്‍ (പെരുവഴിയില്‍ ) ആയി . അത് കഴിച്ച ശേഷം പുതല്‍ തുടങ്ങിയതാ വയറ്റില്‍ നിന്നും ഒരു പിരിച്ചില്‍ . ഇനി എന്ത് സംഭവിക്കുമോ ആവോ ( ഈ വേനല്‍ക്കാലത്ത് ഒരു ബക്കെറ്റ് വെള്ളത്തിനും ഭയങ്കര വിലയാ ) . മേലാല്‍ ഇത്തരം സംഗതികളും കൊണ്ടുവന്നാല്‍............................അതും പരീക്ഷിച്ചു നോക്കെണ്ടിവരും . തള്ളിയെക്കരുത് എന്ന് പറഞ്ഞതുകൊണ്ട് മാത്രം തല്ലുന്നില്ല .പക്ഷെ എന്‍റെ ഒരു പാക്കറ്റ് പാല് ഇപ്പൊ കിട്ടണം

Vishnuprasad R (Elf) said...

അക്ഷരത്തെറ്റിനു ക്ഷമിക്കുക.
രവിലതെക്ക്= രാവിലെത്തേക്ക്
പുതല്‍ = മുതല്‍

Unknown said...

അല്ല അറിയാന്‍ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ
ഇത് കഴിച്ച ആരേലും ഇപ്പോ ജീവനോടെ
ഉണ്ടോ
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി
അടുത്തായതു കൊണ്ട് പെരുമ്പാവൂരുക്കാര്‍ക്ക്
ഇതൊക്കെ സഹിക്കാം
അതെ കാന്താരിക്കുട്ടി നാട്ടില്‍ ഒരു ഹോട്ടല്‍ തുടങ്ങുന്നുണ്ടെല്‍ പറഞ്ഞേക്കണം
അടുത്ത് ഒരു ശവപ്പെട്ടി കട തുടങ്ങാനാ

കാപ്പിലാന്‍ said...

ശോ ..ഈ കാന്താരിയുടെ ഒരു കാര്യം :)
കാ‍ന്താരി ..അതി മനോഹരമായിരിക്കുന്നു
അയ്യോ -എന്നെ ആണോ ഉദ്ദേശിച്ചത് ..
അല്ല ..

ബാബുരാജ് ഭഗവതി said...

സഖാവേ
സഖാവിന്റെ പോസ്റ്റ് വായിക്കണമെങ്കില്‍ വായുടെ മുന്നില്‍ കുതിരയുടെ മാതിരി കൊട്ട കമത്തിവെക്കണം.
ങാ..പിന്നേ
ഡോണിന്റെ ഒരു പേക്കറ്റുപാലിന്റെ കാര്യം..
ആളു ഡോണാണ്..
ജാഗ്രതൈ.

ജിജ സുബ്രഹ്മണ്യൻ said...

ശിവ : - ഉണ്ടാക്കിത്തരാം ട്ടോ.ശില്പശാല ഒന്നു കഴിഞ്ഞോട്ടെ..അല്ലാ അതിനു മുന്നേ കഴിച്ചാല്‍ ശില്പശാലക്കു പങ്കെടുക്കേണ്ടവര്‍ എല്ലാം പെരുവഴിയില്‍ ആയാലോ.കമന്റിനു നന്ദി കേട്ടോ
യാരിദ് :-പരീക്ഷിച്ചു കഴിഞ്ഞാല്‍ കമന്റടിക്കാന്‍ ആളെ ഹോസ്പിറ്റലില്‍ തപ്പേണ്ടി വരില്ലേ.. ഹ ഹ ഹ

ഡോണ്‍ :-ഇനി ഒന്നും സംഭവിക്കില്ലാ..വല്ലപ്പോഴും ഒരു എനിമ എടുക്കുന്നതു നല്ലതാ..ഇതു കഴിച്ചിട്ട് ഗുണം ഉണ്ടായില്ലേ...ഈ വിദ്യ കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുക്കണേ..
അനൂപേ :- ഇതു കഴിച്ചു ജീവനോടെ ഇരിക്കുന്ന ആള്‍ക്കു ഉദാഹരണം അല്ലേ ഈ ഞാന്‍ !!!എനിക്കു പക്ഷേ ഇതൊന്നും അങ്ങു ഏല്‍ക്കില്ല .ഭയങ്കര തൊലിക്കട്ടിയാ

കാപ്പിലാന്‍ ചേട്ടാ :- അതി മനോഹരമായിരിക്കുന്നു എന്നു ഉദ്ദേശിച്ചതു എന്നെ തന്നെ അല്ലേ ... ഭാര്യ കേള്‍ക്കണ്ടാ..ഹ ഹ ഹ
ബാബുരാജ് :-കുതിരയുടെ വായില്‍ കൊട്ട കമഴ്ത്തി വെച്ച് ഇനീം വായിക്കണം ട്ടോ..നന്ദി..


നന്ദേട്ടാ :-ഒരു സാധനവും വെറുതേ കളയരുതെന്നു എന്നെ പഠിപ്പിച്ചതു എന്റെ അഛനാ..നന്ദേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..

പാലുല്പന്നങ്ങളുമായി ഞാന്‍ ഇനിയും വരും..എല്ലാരും ഉണ്ടാക്കി നോക്കണം.. കഴിച്ചിട്ട് അഭിപ്രായങ്ങള്‍ പറയണം

വായിച്ച എല്ലാര്‍ക്കും നന്ദി...