Sunday, May 11, 2008

രസഗുള


ഛണ ഗോളങ്ങള് പഞ്ചസാര സിറപ്പില് വേവിച്ചെടുക്കുന്ന രസഗുള അതീവ രസ സമൃദ്ധമായ ഒരു നാടന് ക്ഷീരോല്പന്നമാണ്..


തപ്പുമ്പോള് കൈയില് തടയേണ്ട സാധനങ്ങള്
ഛണ –200 ഗ്രാം
മൈദ – 4-6 ഗ്രാം
ബേക്കിങ്ങ് പൌഡര് -1 നുള്ള് ( നിര്‍ബന്ധം ഇല്ല )

പഞ്ചസാര – 800 ഗ്രാം

പഞ്ചസാര സിറപ്പ് 1

(ഛണ ഗോളങ്ങള് വേവിക്കുന്നതിന്)

പഞ്ചസാര – 250 ഗ്രാം
വെള്ളം - 1 ലിറ്റര്

പഞ്ചസാര സിറപ്പ് 2

പഞ്ചസാര – 550 ഗ്രാം
വെള്ളം - 1 ലിറ്റര്


ഉണ്ടാക്കുന്ന വിധം

രസഗുള ഉണ്ടാക്കുന്നതിനു 2 മണിക്കൂര് മുന്‍പ് ഛണ തയ്യാറാക്കുക.( ഛണ പനീര്‍ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം..ഭാരം കയറ്റി വെച്ചു വെള്ളം കളയുന്നതിനു പകരം തോര്‍ത്തില്‍ കെട്ടി തൂക്കി ഇട്ടു വെള്ളം കളയുന്നു എന്ന വ്യത്യാസമേ ഉള്ളൂ )കൊഴുപ്പു പുറത്തു വരാത്ത രീതിയില് ഛണ ഒരു പരന്ന പാത്രത്തില് വെച്ചു നല്ല പോലേ സ്പൂണ്‍ കൊണ്ടു തേച്ചു അരച്ചെടുക്കുക..മൈദ നല്ല പോലെ ഛണയുമായി ചേര്‍ക്കുക..ഇതു നെല്ലിക്കാ വലുപ്പത്തില് ഉരുട്ടുക..വലിയ കല്‍ക്കണ്ട തരികള് മൂന്നോ നാലോ വീതം ഓരോ ഗൊലിയിലും വെച്ച് ഉരുട്ടിയാല് വെന്തു കഴിയുമ്പോല് പൊള്ളയായ രസഗുള ലഭിക്കും..ഗോലിയില് വിള്ളല് ഇല്ലാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.

പഞ്ചസാര സിറപ്പ് 1 തയ്യാറാക്കുക.അടുപ്പത്തു വെച്ച് തിളക്കുമ്പോള് ഒരു സ്പൂണ് പാലൊഴിച്ചു പഞ്ചസാരയിലെ അഴുക്കു കോരിക്കളയുക.ഇതിനു ശേഷം ഒരു ഗോലി ഇട്ടു തിളപ്പിക്കുക.പൊട്ടുന്നെങ്കില് കൂട്ടില് അല്പം മൈദ കൂടി ചേര്‍ക്കുക.ഈ സിറപ്പില് എല്ലാ ഗോളങ്ങളും ഇട്ടു 25-30 മിനുട്ട് നേരം വേവിക്കുക.
ആവി പോകത്തക്ക രീതിയില് അടക്കണം ( വാഴയില ഉപയോഗിക്കാം )

വെന്തു കഴിയുമ്പോള് ഇളം ബ്രൌണ് നിരം വരും.വലിപ്പം കൂടും..ഇതു കണ്ണാപ്പ ഉപയോഗിച്ച് ,അഴുക്കു കളഞ്ഞ പഞ്ചസാര സിറപ്പ് 2 ലേക്ക് പകരുക.പകരുമ്പോള് സിറപ്പ് ചൂടായിരിക്കണം..ഈ സമയത്ത് ഏലക്കാ തരിയോ റോസ് എസ്സന്‍സോ ചേര്‍ക്കാം ..തണുത്തിട്ട് ഉപയോഗിക്കാം..കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും ഈ വിഭവം..

7 comments:

ജിജ സുബ്രഹ്മണ്യൻ said...

കുസൃതികുട്ടന്മാര്‍ക്കു വീട്ടില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന നല്ല ഒരു വിഭവം....പരീക്ഷിച്ചു നോക്കൂ‍ൂ

rathisukam said...

വെന്തു കഴിയുമ്പോള് ഇളം ബ്രൌണ് നിരം വരും.വലിപ്പം കൂടും..ഇതു കണ്ണാപ്പ ഉപയോഗിച്ച് ,അഴുക്കു കളഞ്ഞ പഞ്ചസാര സിറപ്പ് 2 ലേക്ക് പകരുക.പകരുമ്പോള് സിറപ്പ് ചൂടായിരിക്കണം..ഈ സമയത്ത് ഏലക്കാ തരിയോ റോസ് എസ്സന്‍സോ ചേര്‍ക്കാം ..തണുത്തിട്ട് ഉപയോഗിക്കാം..കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും

യാരിദ്‌|~|Yarid said...

രസഗുളയോടൂം മധുരമുള്ള എന്തിനോടും ഒരു പ്രത്യേക ഇതുള്ള ഒരുവനാണിത്. പക്ഷെ എന്താണി ഛണഗുള? ചാണകഗുളയാണൊ? അതൊ ചണത്തിന്റെ ഗുളയാണൊ? കാന്താരിയെ വിശ്വസിക്കാന്‍ പറ്റില്ല. പണ്ടു പാലില്‍ നിന്നും അച്ചാറുണ്ടാക്കി പറ്റിച്ച അളാണിത്. അതോണ്ട് ചാണകഗുളയുമാകാം...

സത്യത്തില്‍ അറിയാഞ്ഞിട്ടാണിതു ചോദിക്കുന്നത്,അതെന്താണെന്ന് ഒന്നു പറഞ്ഞു തന്നാല്‍ ഞാന്‍ കൃതാര്‍ഥനാകും...:)

ഓഫ്: ശില്പശാലക്കു വരുമ്പോള്‍ ഒരു വലിയ ബൌള്‍ നിറയെ രസഗുള ഉണ്ടാക്കി കൊണ്ടു വരു...;) ആരും കാണാതെ തന്നാല്‍ മതി...

Mr. K# said...

'ആകെ മൊത്തം ടോട്ടല്‍' വായിച്ചപ്പോ ഒരു ത്രിശൂര്‍ക്കാരന് ചിരി വരുന്നു. തിരുവനന്തപുരം ആണല്ലേ നാട്. :-)

ജിജ സുബ്രഹ്മണ്യൻ said...

രതിസുഖം :- റൊമ്പ നന്ദ്രി !!!!!!!!!!!!!!
നന്ദു :- അതിന്റെ ഉള്ളീല്‍ ഒരു തരി കല്‍ക്കണ്ടം ഇട്ടിട്ടുണ്ട്..അതു പൊട്ടുന്നോ എന്നു നോക്കാനാ പറഞ്ഞെ..ഇപ്പോള്‍ മനസ്സിലായീ “പ്രേമേഹം “ ഉണ്ടല്ലേ..തുടങ്ങീട്ട് എത്ര നാളായി...പഞ്ചാര കണ്ട്രോള്‍ ചെയ്യുന്നില്ലേ....
യാരിദ് :- സത്യമായും ഇതു നല്ലൊരു മധുര പലഹാരം ആണ്..തിരുവനതപുരത്തെ ഏതു ബേക്കറിയില്‍ ചോദിച്ചാലും കിട്ടും രസഗുളയും ഗുലാബ് ജാമുനും...പാല്‍ സിട്രിക്ക് ആസിഡ് ഉപയോഗിച്ചു പിരിച്ചു വെള്ളം ഊറ്റി ക്കളഞ്ഞു കിട്ടുന്ന സാധനം ആണ് ഛണ..അതില്‍ ചാണകം ഇല്ല..കൃതാര്‍ഥനായോ
പിന്നേയ്...തിരുവനതപുരത്തു വരുമ്പോള്‍ കൊണ്ടു വരാന്‍ ഒരു കുട്ടകം നിറയെ രസഗുള ഉണ്ടാക്കാന്‍ ഞാന്‍ പ്ലാന്‍ ച്യ്തിട്ടുണ്ട്.,.. അതെല്ലാരും കാണില്ലേ ..പിന്നെങ്ങനെ ആരും കാണാതെ യാരിദിനു മാത്രം ഞാന്‍ തരും ???? ആ ശിവയും ചോദിച്ചിട്ടുണ്ട്...എന്തു ചെയ്യാനാ,..അവിടെ വരുന്ന എല്ലാര്‍ക്കും തരാട്ടോ....
കുതിരവട്ടന്‍ :- ശ്യോ തെറ്റിദ്ധരിച്ചൂ തെറ്റിദ്ധരിച്ചൂ...തിരുവനന്തപുരം അല്ലാ എന്റെ നാട്...എറണാകുളം ആണ്...


കമന്റിയ എല്ലാര്‍ക്കും നന്ദി....

കാപ്പിലാന്‍ said...

എനിക്കും ഇതൊന്നു പരീക്ഷിച്ചു നോക്കണം ,

കുഞ്ഞന്‍ said...

ഒരു പരാതി/പ്രതിഷേധം

എന്താ കുസൃതികുട്ടന്മാര്‍ക്കു മാത്രമെ ഉണ്ടാക്കിക്കൊടുക്കാന്‍ പാടൊള്ളൂ, കുസൃതി കുട്ടിണികള്‍ക്കും കൊടുക്കാന്‍ പാടില്ലേ..?

ഛണ... എന്താണെന്ന് ഒരു അന്തോം കുന്തമില്ലാതിരുന്നപ്പോഴാണ് കമന്റ് വായിച്ചത്.. ഛണാന്ന് കൊല്ലന്റെ ആലയിലുള്ള ഒരു സാധനത്തേയും പറയില്ലേ..?

പഞ്ചസാര പാവിലെ അഴുക്ക് കളയുവാന്‍ പറഞ്ഞ ഉപായത്തിന് നന്ദി..!

വേറിട്ടൊരു പാചക കുറിപ്പുകള്‍..അഭിനന്ദങ്ങള്‍..!