Monday, May 26, 2008

കോഫീബൈറ്റ്


ചേരുവകള്

പാല് – 1 ലിറ്റര്
പഞ്ചസാര – 300 ഗ്രാം
മൈദ – 15 ഗ്രാം
നെസ്കഫേ – 20 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലക്കാ – 5 എണ്ണം

ഉണ്ടാക്കുന്ന വിധം
പാല് ഉരുളിയിലോ ചീനച്ചട്ടിയിലോ ഒഴിച്ചു ചൂടാക്കുക.നെസ്കഫെ,പഞ്ചസാര,മൈദ ഇവ യോജിപ്പിച്ച മിശ്രിതം കുറെശ്ശെ ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം.തിളച്ചു വറ്റി വരുമ്പോള് രണ്ടോ മൂന്നോ പ്രാവശ്യമായ് നെയ്യ് ഒഴിച്ചു വീണ്ടും ഇളക്കുക.പാത്രത്തില് നിന്നും പദാര്‍ഥം വിട്ടു വരുന്ന പാകത്തില് വാങ്ങി വെക്കുക..ഈ സമയം ഏലക്കാ പൊടിച്ചതുംചേര്‍ത്തു ഇളക്കി നെയ്യ് പുരട്ടിയ ട്രേയിലേക്കോ ബട്ടര് പേപ്പറിലേക്കോ മാറ്റി ചപ്പാത്തി കോലു കൊണ്ടു പരത്തുക.ചെറു ചൂടുള്ളപ്പോള് യഥേഷ്ടം മുറിച്ചു ഉപയോഗിക്കാവുന്നതാണ്.

3 comments:

പ്രവീണ്‍ ചമ്പക്കര said...

ഓ ഈ കാന്താരികുട്ടിയെ കൊണ്ട് തോറ്റു. എല്ലാവരെയും പഞ്ചസാരയുടെ അസുഖം പിടിപ്പിച്ചെ അടങ്ങൂ അല്ലേ...ഇതു കള്ളനെ പിടിച്ച സന്തോഷത്തിനാണോ?

അശ്വതി/Aswathy said...

അസൂയ ഉണ്ടേ..ഇതൊക്കെ ഉണ്ടാക്കുന്നത് കൊണ്ടു.

ഒരു റിക്വസ്റ്റ്...സൌകര്യമായിട്ട് ഒരു പ്രാവിശ്യം നമ്മുടെ സാദാ വാനില ഐസ് ക്രീം ഇന്റെ പാചകം ഒന്നു പോസ്റ്റ് ചെയ്യാമോ?
പക്ഷെ സംഗതി എളുപ്പം ആയിരിക്കണം.ഗള്‍ഫ് ക്കാര്‍ക്ക് മാത്രമല്ല തിരുവനന്തപുരം കാര്‍ക്കും ഉണ്ടാക്കാന്‍ പറ്റണം( മീന്‍സ്‌ ഐസ് ക്രീം ബീറ്റര്‍ പോലുള്ള ഉപകരണങ്ങള്ളുടെ പേരു പറഞ്ഞു പേടിപ്പിക്കാന്‍ പാടില്ല.)
'ക്രീം' എന്നൊരു വാക്ക് പറയാനെ പാടില്ല.ഇനി അഥവാ പറഞ്ഞല്ലേ തൃപ്തി യാവു എങ്കില്‍ അത് എങ്ങനെ?എവിടെ നിന്നു കിട്ടും എന്നൊക്കെ വിശദമാക്കണം.
അപ്പൊ..ചെയ്യുമല്ലോ അല്ലെ?

Vishnuprasad R (Elf) said...

ആട്ടേ, ഇതില്‍ പറഞ്ഞിരിക്കുന്ന നെസ്കഫെ എവിടെക്കിട്ടും.