Thursday, May 8, 2008

ശ്രീ കണ്ഠ് .

തൈര് ഭാഗികമായി ജലാംശം മാറ്റി പഞ്ചസാര ഇഷ്ടമുള്ള ഫ്ലേവര്‍,കളര്‍ ഇവ ചേര്‍ത്തു നന്നായി കുഴച്ചെടുക്കുന്ന ഉല്പന്നമാണ് ശ്രീ കണ്ഠ് .


ഉണ്ടാക്കുന്ന വിധം


നറും പാല്‍ 90 ഡിഗ്രീ വരെ ചൂടാക്കി 30 ഡിഗ്രീ സെത്ഷ്യസിലേക്ക് തണുപ്പിക്കുക.ഇതിലേക്കു തൈരിന്റെ ഉറ ചേര്‍ത്ത് നന്നായി ഇളക്കി 12 മണിക്കൂറോളം വെക്കുക.നല്ല പോലെ ഉറഞ്ഞു കഴിയുമ്പോള്‍ തൈരു ഉടച്ചു ഒരു മസ്ലിന്‍ തുണിയിലോ തോര്‍ത്തിലോ ഒഴിച്ചു വെള്ളം വാര്‍ന്നു പോകാന്‍ തൂക്കി ഇടുക.ചെറിയ ഭാരവും ഉപയോഗിക്കാം..ഇങ്ങനെ വെള്ളം ഊറ്റിക്കളഞ്ഞ തൈരിനെ ശ്ചക്ക എന്നു പറയും.ഈ ശ്ചക്കയാണ് ശ്രീകണ്ഠ് ഉണ്ടാക്കാ‍ാന്‍ ഉപയോഗിക്കുന്നത്.

ശ്ചക്കയുടെ ഏകദേശം അത്ര തന്നെ പഞ്ചസാര പൊടിച്ചെടൂക്കുക.നല്ല പോലെ പൊടിച്ച ഏലക്കായോ പൈനാപ്പിള്‍ ഫ്ലേവറോ ഉപയോഗിക്കാം ..ലെമണ്‍ യെല്ലോ കളര്‍ ചേര്‍ക്കുമ്പോള്‍ ഉല്പന്നം കൂടുതല്‍ ആകര്‍ഷകമാകും..കളറും ഇഷ്ടമുള്ള ഫ്ലേവറും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക..

ഇനി നന്നായി തണുപ്പിച്ചു കഴിക്കൂ..നിങ്ങളുടെ ഉള്ളും തണുക്കട്ടേ...

5 comments:

കാപ്പിലാന്‍ said...

Ullam kulirnnu .
Kannum kalangi
KOllaam :)

പാമരന്‍ said...

"ശ്രീ കണ്ഠ് ."

kalakkan_ pEru..!! kollaam..

ഞാന്‍ ഇരിങ്ങല്‍ said...

കാന്താരിക്കുട്ടീ..,

ഇങ്ങനെയും ഒരു സംഭവം ഉണ്ട് അല്ലേ...
പുതിയ അറിവാണിത്.

സന്തോഷം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sands | കരിങ്കല്ല് said...

ചേച്ചിയാരാ മോള്‍ - ഭയങ്കര സംഭവം തന്നെ! ;)

ഈ തോര്‍ത്തു്‌/തുണി മുതലായവ ഉപയോഗിക്കണ്ടാത്ത പരിപാടികള്‍ പറയൂ കാന്താരിചേച്ചീ..

കരിങ്കല്ല്

Unknown said...

കൊള്ളാം ഇതാണ് വിഭവം