Saturday, May 17, 2008

ഛണാറ് പുളി

ഛണ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നതും ഗുലാബ് ജാമുന് പോലെ രുചികരവുമാണ് ഛണാര് പുളി.അല്ലെങ്കില് ഛണാര് പുലി എന്ന പേരില് അറിയപ്പെടുന്ന ഈ സാധനം.

ചേരുവകള്

ഛണ – 500 ഗ്രാം
മൈദ – 50 ഗ്രാം
പഞ്ചസാര – 800 ഗ്രാം
വെള്ളം – 800 മില്ലി ലിറ്റര്
നെയ്യ് – 750 ഗ്രാം
അപ്പക്കാരം – ½ ഗ്രാം


ഉണ്ടാക്കുന്ന വിധം


ഛണ ,മൈദ,അപ്പക്കാരം ഇവ യൊജിപ്പിച്ചു നല്ലതു പോലെ കുഴക്കുക.അനന്തരം കോവക്കയുടെ ആകൃതിയില് തയ്യാറാക്കി നെയ്യില് വറുത്ത് നല്ല ബ്രൌണ് കളര് വരുമ്പോള് കോരുക.വറുത്തു കോരിയ പദാര്‍ഥം ചെളി അരിച്ചു കളഞ്ഞ പഞ്ചസാര ലായനിയില് ഇടുക. ഈര്‍പ്പ രഹിതമായ പാത്രത്തില് വായു കടക്കാത്ത വിധം അടച്ചു സൂക്ഷിച്ചാല് 2 മാസത്തിലധികം കേടാകാതെ ഇരിക്കും..

2 comments:

ജിജ സുബ്രഹ്മണ്യൻ said...

യെവന്‍ പുലിയാണു കെട്ടാ.....എലിയെ പോലെ ഇരുന്ന എന്റെ മോന്‍ ഇതു കഴിച്ചു പുലിയെ പോലെ വരുന്നതു കണ്ടപ്പളാ എനിക്കതു ബോദ്ധ്യായേ...

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.