
ഛണ ഉപയോഗിച്ചു രസഗുളയും ഖോവ ഉപയോഗിച്ചു ഗുലാബ്ജാമുനും തയ്യാറാക്കാന് നമ്മള് പഠിച്ചു..എന്നാല് ഖോവയും ഛണയും കൂടെ ചേര്‍ത്തു തയ്യാറാക്കാവുന്ന വിഭവം ആണ് പാന്റൂവ..
ചേരുവകള്
ഖോവ – 500 ഗ്രാം
ഛണ – 500 ഗ്രാം
മൈദ – 60 ഗ്രാം
പഞ്ചസാര – 1 കി ഗ്രാം
വെള്ളം – 1 ½ ലിറ്റര്
നെയ്യ് – 500 ഗ്രാം
അപ്പക്കാരം – 1 ഗ്രാം
ഉണ്ടാക്കുന്ന വിധം
ഖോവയും ഛണയും മൈദയും അപ്പക്കാരവും കൂടി ചേര്‍ത്തു നന്നായി ഞെരടി കുഴക്കുക.ഗുലാബ്ജാമുന്റേതു പോലെ ഉരുള്‍കള് ഉണ്ടാക്കുക. ഈ ഉരുളകള് നീയ്യില് വറുത്തു കോരി പഞ്ചസാര ലായനിയില് ഇടുക. ലായനിയില് മുങ്ങി കിടക്കാന് ശ്രദ്ധിക്കണം.ഈര്‍പ്പരഹിതമായ പാത്രത്തില് അടച്ചു സൂക്ഷിച്ചാല് രണ്ടു മാസത്തോളം കേടു കൂടാതെ സൂക്ഷിക്കാം.
9 comments:
ഒരു പേരില്‍ എന്തിരിക്കുന്നു...പലഹാരത്തിന്റെ രുചിയില്‍ അല്ലേ കാര്യം ?ഉണ്ടാക്കി നോക്കൂ ..എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയൂൂ....
ഇതൊക്കെ എന്താണാവൊ, വായിലു കൊള്ളാത്ത ഓരൊ പേരുമായി ഇറങ്ങും.
മര്യാദക്കു ഇതെല്ലാം ഉണ്ടാക്കി ഒന്നിനു അവിടെയെത്തിക്കോളണം, ഇല്ലെങ്കില്‍ ഈ പറഞ്ഞതെല്ലാം കള്ളമാണെന്നു പറഞ്ഞു ഞാനൊരു പോസ്റ്റിടും. പിന്നത്തെ കഥ ഹൊ.. എനിക്കങ്ങോട്ടു ആലോചിക്കാന്‍ കൂടീ കഴിയുന്നില്ല..;)
ഇങ്ങനത്തെ ഒരു ഐറ്റത്തിനെ പറ്റി ഞാന്‍ ആദ്യായിട്ടാ കേള്‍ക്കുന്നെ...:( പാന്റ്വ എന്ന വാക്കിന്റെ അര്‍ഥമെന്തുവാ??
ഈ പേരുകള്‍ക്കു കൊടുക്കണം മാര്‍ക്ക്!
ഞാന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു!!
ഒരു പേരിലെന്തിരിക്കുന്നു അല്ലേ കാന്താരി ...കഴിച്ചാല്‍ പോരെ :)
"..നീയ്യില് വറുത്തു കോരി.."
ഇതെന്താ കാന്താരിക്കുട്ടി, ഒരു പുതിയ കവിത പോലെ,"നിന്നില് വറത്തുകോരി" എന്നല്ലേ വേണ്ടത്. (തമാശ പറഞ്ഞതാണേ കാന്താരിക്കുട്ടി. കാന്താരിഉദ്ദേശിച്ചത് "നീരില്" ആണെന്നു മനസ്സിലായി. )ഇവിടെ വലിയ വെള്ളക്ഷാമമാ.. വറക്കാന്‍ മാത്രമൊന്നുമില്ല. സാധനം ഉണ്ടാക്കിയതു ബാക്കിയുണ്ടെങ്കില്‍ പറയണേ. അഡ്രസ് തരാം. സ്പീഡ് പോസ്റ്റോ, വി.പി.പി. യോ ആയിഅയച്ചോളു. തിന്നിട്ട് അഭിപ്രായം പറയാം. (കിച്ചണ്‍ എക്സ്പീരിയന്‍സ് വളരെ കുറവാ, ക്ഷമിക്കണേ)
എന്നാണാവോ ഇതൊക്കെ ഉണ്ടാക്കിക്കഴിക്കാന്‍ കഴിയുക....
helpfull post
ഇതിനെകുറിച്ചൊന്നും എനിക്ക് വലിയ ഗ്രാഹിതയില്ല ഉണ്ടാക്കി തന്നാല്‍ കഴിക്കാമെന്നല്ലാതെ പാല് ഉറയൊഴിച്ചാല്‍ തൈരാകുമെന്നും പിന്നെ പാലു കൊണ്ട് ഷാര്‍ജ്ജാ സ്ഷെയ്ക്കും ഐസ്ക്രിം ഉക്കെ ഉണ്ടാക്കാമെന്നും പിന്നെ
നല്ല പൊടിയിട്ടാല്‍ കടുപ്പത്തില്‍ ഒരു ചായ കുടിക്കാമെന്നും അറിയാം
ഇങ്ങനെയുള്ള അറിവുകള്‍
അദ്യമാണ്
Post a Comment