Monday, May 19, 2008

ഗുലാബ് ജാമുന്



ഖോവ ചേര്‍ത്തുണ്ടാക്കുന്ന ഒരു വിശിഷ്ട മധുര പലഹാരമാണ് ഗുലാബ് ജാമുന്.

ചേരുവകള്

ഖോവ – 300 ഗ്രാം
മൈദ – 30 ഗ്രാം
ബേക്കിങ്ങ് പൌഡര് -3 ഗ്രാം
നെയ്യ് – 500 ഗ്രാം
പഞ്ചസാര -500 ഗ്രാം

ഉണ്ടാക്കുന്ന വിധം

പഞ്ചസാര അത്രയും വെള്ളത്തില് തിളപ്പിച്ച് ലായനി തയ്യാറാക്കുക.ലായനി തിളക്കുമ്പോള് ഒരു സ്പൂണ് പാലൊഴിച്ചാല് പഞ്ചസാരലായനിയിലെ അഴുക്ക് പൊങ്ങി വരും..ഈ ചെളി നീക്കം ചെയ്തതിനു ശേഷം പഞ്ചസാര ലായനി അടുപ്പില് വെച്ചു ,തൊട്ടാല് നേരിയ രീതിയില് ഒട്ടത്തക്ക വിധം ( നൂല് പരുവത്തിനു താഴെ ) കട്ടിയാകുന്നതു വരെ പാകപ്പെടുത്തി എടുക്കുക.ഈ സിറപ്പ് ഒരു പാത്രത്തില് എടുത്തു മാറ്റി വക്കുക.

മൈദയും ബേക്കിങ്ങ് പൌഡറും നന്നായി മിക്സ് ചെയ്യുക.ഖോവ ഒരു പരന്ന പാത്രത്തില് എടുത്തു നന്നായി പൊടിച്ച ശേഷം അപ്പക്കാരവും മൈദയും ചേര്‍ത്തു കുറേശ്ശെ വെള്ളം ചേര്‍ത്തു നന്നായി കുഴക്കുക.ഇത് നെല്ലിക്കാ വലുപ്പത്തില് ഉള്ള ഗോളങ്ങള് ആക്കുക.ഗോളങ്ങളുടെ ഉപരിതലം മിനുത്തതും പൊട്ടല് ഇല്ലാത്തതും ആയിരിക്കണം

നെയ്യ് അടുപ്പത്തു വെച്ചു ചൂടാകുമ്പോള് ഒരു ഗോളം ഇട്ടു വറുത്തു കോരി നോക്കുക.ഗോളങ്ങള്‍ക്കു ഇളം തവിട്ടു നിറം വരണം..വറുത്തു കോരിയ ഗോളങ്ങള്‍ക്ക് പൊട്ടല് ഉണ്ടായിട്ടുണ്ടെങ്കില് ഉപയോഗിച്ച ബേക്കിങ്ങ് പൌഡറ് കൂടുതല് ആണ് എന്നു തീരുമാനിക്കാം.

ഗോളങ്ങള് വറുത്തു കോരി നെയ്യ് വാറ്ന്നതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പഞ്ചസാര സിറപ്പില് ഇടുക.ഗോളങ്ങള് സിറപ്പിലു മുങ്ങി കിടന്നാല് കേടു കൂടാതെ ഇരിക്കുന്നതാണ്.ഉരുളകള് സിറപ്പില് ഇടുമ്പോള് സിറപ്പിന്റെയും ഉരുളകളുടെയും താപ നിലകള് ഒന്നായിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്

10-12 മണിക്കൂറ് കഴിഞ്ഞതിനു ശേഷം ഗുലാബ് ജാമുന് ഉപയോഗിക്കാവുന്നതാണ്

7 comments:

ജിജ സുബ്രഹ്മണ്യൻ said...

ഗുലാബ് ജാമുന്‍ കഴിക്കാത്ത ബൂലോകരുണ്ടൊ ..വരൂ ഇതൊന്നു കഴിച്ചു നോക്കൂ..അഭിപ്രായം പറയൂ..

കാപ്പിലാന്‍ said...

കൊള്ളാം , നടക്കട്ടെ പാചക കസര്‍ത്തുകള്‍ :):) ഭര്‍ത്താവിനെ സമ്മതിക്കണം .ഇതൊക്കെ വളയിട്ട കൈകള്‍ കൊണ്ട് ഉണ്ടാക്കി കഴിക്കാന്‍ കിട്ടുന്ന ഒരു ഭാഗ്യമേ .ഞങ്ങള്‍ ഇതൊക്കെ ഇവിടെ ഇന്ത്യന്‍ സ്റൊരില്‍ നിന്നുമാണ് സാധാരണ വാങ്ങാര്‍ ഉള്ളത് .

ഹ ഹ ഹ ഞാ‍ന്‍ നന്നാവില്ലാ‍

ഗോപക്‌ യു ആര്‍ said...

entha kaariam!vaayich vaayil water niraukayallathe! aaru undaakkitharaanaa?

Unknown said...

ഏതായാലും ഞാന്‍ ഇതൊക്കെ സേവ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്.കല്ല്യാണം കഴിയുമ്പോള്‍
ഭാര്യയോട് പറഞ്ഞ് ഇതൊക്കെ ഉണ്ടാക്കണം

അശ്വതി/Aswathy said...

ഈ ഖോവ ഉണ്ടാക്കാന്‍ ഒത്തിരി ക്ഷമ വേണ്ടേ?
എല്ലാ പാചക കുറിപ്പും ഞാന്‍ വായിച്ചിട്ട് നാളെ തന്നെ ഉണ്ടാക്കണം എന്ന് വിചാരിക്കും.ഒക്കെ നാളെ..നാളെ..നീളെ..നീളെ...
ഏതായാലും വായിച്ചു കഴിയുംപോള്‍ കഴിച്ച ഒരു ഇഫക്റ്റ്‌ ഉണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

കമന്റടിച്ച എല്ലാരെയും പെരുത്ത് നന്ദി അറിയിക്കുന്നു..ഇനിയും കമന്റടി പ്രതീക്ഷിക്കുന്നു..

ജിജ സുബ്രഹ്മണ്യൻ said...

കമന്റടിച്ച എല്ലാരെയും പെരുത്ത് നന്ദി അറിയിക്കുന്നു..ഇനിയും കമന്റടി പ്രതീക്ഷിക്കുന്നു..