Saturday, April 26, 2008

പനീര്‍ samosa

ചേരുവകള്‍


പനീര്‍ -200 ഗ്രാം


മൈദ/ ഗോതമ്പു പൊടി-250 ഗ്രാം


മീറ്റ് മസാല - 3 ടേബിള്‍ സ്പൂണ്‍


കുരുമുളകു പൊടി - 2 ടീസ്പൂണ്‍


ഇഞ്ചി - 1 കഷണം


പച്ചമുളകു -5 എണ്ണം


കാരറ്റ്-100 ഗ്രാം


കാബേജ്-100 ഗ്രാം


കറിവേപ്പില -ആവശ്യതിനു


സവാള-100 ഗ്രാം


ഉപ്പ് -പാകത്തിനു


ഉണ്ടാക്കുന്ന വിധം


പനീര്‍ ചെറിയ കഷണങ്ങളായി മുറിച്ച് വറുത്തെടുക്കുക. മുതല്‍ ൧൦ വരെ ഉള്ള ചേരുവകള്‍ ചെറുതായരിഞ്നു ചെറുതീയില്‍ വെളിച്ചെണ്ണയില്‍ വഴറ്റി എടുക്കുക.വഴറ്റിയ ചേരുവകളോടു കൂടി പനീര്‍ കഷണങ്ങളും ഇറച്ചി മസാല ,കുരുമുളകു പൊടി,ഉപ്പ് ഇവയും ചേര്‍ത്ത് പാകത്തിനു വെള്ളം ചേര്‍ത്തു വേവിച്ചു എടുക്കുക


മൈദ/ഗോതമ്പു പൊടി പാകത്തിനുപ്പും ചേര്‍ത്തു കുഴച്ചു ,ചപ്പാത്തി പോലെ പരത്തിയ ശേഷം വഴറ്റിയ പദാര്‍ഥംചപ്പാത്തിയില്‍ വെച്ചു മടക്കി എണ്ണയിലിട്ടു വറുത്തെടുത്താല്‍ വളരെ സ്വാദിഷ്ടമായ സമോസ ആയി

Wednesday, April 23, 2008

മില്‍ക്ക് ഹല്‍വ



ചേരുവകള്‍




  1. പാല്‍ - ഒരു ലിറ്ററ്


  2. മൈദ - ഇരുന്നൂടന്പത് ഗ്രാം


  3. പഞ്ചസാര -എഴുന്നൂടന്പത് ഗ്രാം


  4. നെയ്യ് -ഇരുന്നൂറ്റന്‍പത് ഗ്രാം


  5. ചൌവ്വരി - ഇരുപത്തി അഞ്ച്ചു ഗ്രാം


  6. കശുവണ്ടി പരിപ്പ് - ആവശ്യമെങ്കില്‍ (ഇരുന്നൂറ്റി അന്‍പതു ഗ്രാം)


ഉണ്ടാക്കുന്ന വിധം




ഒരു ലിറ്റര്‍ ശുദ്ധ ജലത്തില്‍ മൈദ കലര്‍ത്തിയ ശെഷം അരിച്ചെടുക്കുക.അതോടൊപ്പം ഒരു ലിറ്റര്‍ പാലും ചൌവ്വരിയും ചേര്‍ത്ത് അടുപ്പില്‍ വെച്ചു നന്നായി ഇളക്കുക കുറച്ചു തിളച്ച ശേഷം പഞ്ചസാര സിറപ്പ് ചേര്‍ത്ത് ഇളക്കുക .വറ്റി വരുമ്പോള്‍ (കുമിള കുത്തുമ്പോള്‍ ) പകുതി നെയ്യ് ഒഴിക്കുക. ബാക്കി നെയ്യ് കുറച്ചു കൂടി വറ്റിയ ശേഷം ചേര്‍ത്ത് ഇളക്കുക.ജലാംശം വറ്റി നെയ്യ് വിട്ടു പോരാന്‍ തുടങ്ങുമ്പോള്‍ തുടങ്ങുമ്പോള്‍ വാങ്ങി വെച്ചു അല്പം വാനില എസ്സന്‍സ് ചേര്‍ക്കാം..നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് മാറ്റി കശുവണ്ടി പരിപ്പു വിതറി ,തണുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്..


പനീര്‍ പക്കാവട



ചേരുവകള്‍


പനീര്‍ - ആവശ്യത്തിന്
മുളകു പൊടി- എരിവു പാകത്തിനു കൂട്ടുകയോ കുറക്കുകയൊ ചെയ്യാം
ഉപ്പ് - ഒട്ടും കൂടരുതു
കായം - കടലില്‍ കലക്കാ‍ന്‍ വേണ്ടാ കുറച്ചു മതി

നിര്‍മ്മാണ രീതി

പനീറിന്റെ നാല്പതു ശതമാനം കടലമാവു ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക..അതില്‍ ഉപ്പ്,കായം മുളകു പൊടി ഇവ പാകത്തിനു ചേര്‍ത്ത് സേവനാഴിയില്‍ പിഴിഞ്ഞു വെളിച്ചെണ്ണയില്‍ കരുകരുപ്പായി വറുത്തെടുക്കുക..വെളിച്ചെണ്ണ ഇല്ലെങ്കില്‍ പാമോയിലും ഉപയോഗിക്കാം..രുചി നോക്കാന്‍ ആദ്യം ഭര്‍ത്താവിനു കൊടുക്കുക..കുഴപ്പം ഒന്നും സംഭവിച്ചില്ലാ എങ്കില്‍ എല്ലാവര്‍ക്കും നാലുമണി ചായയോടൊപ്പം കഴിക്കാവുന്നതാണ്..

Tuesday, April 22, 2008

പനീര്‍





സിട്രിക് ആസിഡ് ഉപയോഗിച്ചു പിരിച്ച പാല്‍ തുണിയില്‍ അരിച്ചു വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തുണിയോടെ തന്നെ രണ്ട് പലകകള്‍ക്കിടയില്‍ വെച്ചു മുകളില്‍ ഭാരം കയറ്റി വെച്ച് ജലാംശം നീക്കി എടുക്കുന്നതാണ് പനീര്‍। ഇതിനെ പാലിറച്ചി എന്നും പറയാറുണ്ട് !!!!!!

ഉണ്ടാക്കുന്ന വിധം

ഒരു ലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ചു തിളക്കുന്നതിനു തൊട്ടു മുന്‍പു വരെ ചൂടാക്കുക ( ഏകദേശം 90 ഡിഗ്രീ) ।വാങ്ങി വെച്ചു രണ്ടു മിനിട്ടു നേരം തണുപ്പിക്കുക,,അതിലേക്കു ഏകദേശം ഒരു ശതമാനം വീര്യമുള്ള സിട്രിക് ആസിഡ് ലായനി കുറേശ്ശെയായി ഒഴിച്ചു സാവധാനം ഇളക്കി കൊടുക്കണം।ഒരു ചെറുനാരങ്ങയുടെ നീരായാലും മതി।പാലു മുഴുവന്‍ പിരിഞ്ഞു ഇളം പച്ച നിറത്തിലുള്ള വെള്ളവും ഖര പദാര്‍ഥവും പിരിയുന്നതു വരെ ആസിഡ് ഒഴിക്കണം।ഇതു അഞ്ച്ചു മിനിട്ട് നേരം അനക്കാതെ വെക്കണം॥

പിന്നീട് ഒരു മസ്ലിന്‍ തുണിയിലേക്ക് അരിച്ചു അതേ തുണിയില്‍ തന്നെ പൊതിഞ്ഞു മുകളില്‍ ഏതെങ്കിലും ഭാരം വെച്ചു വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കണം॥ഒരു ഇരുപതു മിനിട്ടു നേരം ഇങ്ങനെ പ്രസ്സ് ചെയ്തു കിട്ടുന്ന പദാര്‍ഥം തണുത്ത വെള്ളത്തില്‍ മൂന്നു മണിക്കൂറോളം സൂക്ഷിക്കുക ।പിന്നീട് പുറത്തേടുത്തു അതില്‍ പറ്റിയിരിക്കുന്ന വെള്ളവും വാര്‍ന്നു പോകാന്‍ അനുവദിക്കുക।ഇതാണു പനീര്‍॥

ഇതു കൊണ്ടു പല പല വിഭവങ്ങള്‍ ഉണ്ടാക്കാം ॥അതിനെ കുറിച്ചു അടുത്ത പോസ്റ്റില്‍