Thursday, June 12, 2008

ഇളനീര് - കരിക്കു- പാല് പുഡ്ഡിങ്ങ്



ചേരുവകള്‍
സ്വീറ്റണ്ട് കണ്ടന്‍സെഡ് മില്‍ക്ക് - 600 ഗ്രാം
ഇളനീര്‍-300 മില്ലി
കരിക്ക് – 135 ഗ്രാം
ജലാറ്റിന്‍ -15 ഗ്രാം

ഉണ്ടാക്കുന്ന വിധം

കരിക്കു നന്നായി മിക്സിയില് അടിച്ച് നല്ല പേസ്റ്റു പോലെ ആക്കുക.ഇളനീരിന്റെ പകുതി എടുത്ത് ചെറുതായി ചൂടാക്കുക.അതില് ജെലാറ്റിന് ചേര്‍ത്തു നന്നായി അലിയിക്കുക. അടുപ്പില് നിന്നും വാങ്ങിയതിനു ശേഷം ഇതിലേക്ക് ബാക്കി ഇളനീര്, സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.പേസ്റ്റു രൂപത്തില് ആക്കിയ കരിക്കും ഈ കൂട്ടില് ചേര്‍ത്ത് നന്നായി ഇളക്കി യൊജിപ്പിച്ചതിനു ശേഷം ഈ മിശ്രിതം ഫ്രീഡ്ജില് വെക്കുക. 4-5 മണിക്കൂറ് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്....

Tuesday, June 10, 2008

ചോക്കലേറ്റ് ബര്‍ഫി



ചേരുവകള്

ഖോവ -250 ഗ്രാം
പഞ്ചസാര – 85 ഗ്രാം
കൊക്കോപ്പൊടി – 10 ഗ്രാം
ഉണ്ടാക്കുന്ന വിധം

ഖോവ നന്നായി പൊടിച്ചു പഞ്ചസാര ചേര്‍ത്തു ഉരുളിയിലോ ചീനച്ചട്ടിയിലോ വെച്ചു ചൂടാക്കുക.നന്നായി ഇളക്കി പാത്രത്തില് നിന്നു വിട്ടു പോരുന്ന പാകത്തില് 2/3 ഭാഗം നെയ്യ് പുരട്ടിയ ബട്ടര് പേപ്പറില് ഒരേ കനത്തില് പരത്തുക.1/3 ഭാഗത്തു കൊക്കോപ്പൊടി നന്നായി ഇളക്കി ചേര്‍ക്കുക. നെരത്തെ ബട്ടര് പെപ്പരില് പരത്തി വെച്ചിരിക്കുന്നതിനു മുകളിലായി ഒരേ കനത്തില് കൊക്കോപ്പൊടി ചെര്‍ത്ത ഭാഗവും പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിലു മുറിച്ചെടുത്തു ഉപയോഗിക്കുക..

Sunday, June 8, 2008

ഛണ ഖീര്

ചേരുവകള്:പാല് – 1 ലിറ്റര്
ഛണ -150 ഗ്രാം
പഞ്ചസാര -40 ഗ്രാം
വറുത്ത അണ്ടിപ്പരീപ്പ് - ഏതാനും എണ്ണം

ഫ്ലേവര് – 2 തുള്ളി


ഉണ്ടാക്കുന്ന വിധം


ഒരു ലിറ്റര് പാല് അതിന്റെ പകുതി അളവ് ആകുന്നതു വരെ തിളപ്പിക്കുക.40 ഗ്രാം പഞ്ചസാര ചേര്‍ത്തു വീണ്ടും തിളപ്പിക്കുക.മൂന്നിലൊന്നു അളവായി കഴിയുമ്പോള് ചെറുതായി നുറുക്കിയ ഛണ ചേര്ത്തു ചൂടാക്കുക.പഞ്ചസാര ലായനി നല്ല വണ്ണം പിടിച്ചു കഴിയുമ്പോള് തണുപ്പിക്കുക.ഈ സമയം ആവശ്യമായ ഫ്ലേവര് ചേര്‍ക്കാവുന്നതാണ്..അണ്ടിപ്പരിപ്പും ചേര്‍ത്തു വാങ്ങുക.

കോക്കനട്ട് ബര്‍ഫി



ചേരുവകള്
ഖോവ -250 ഗ്രാം
പഞ്ചസാര – 85 ഗ്രാം
തേങ്ങാപ്പൊടി – 10 ഗ്രാം

ഉണ്ടാക്കുന്ന വിധം
ഖോവ നന്നായി പൊടിച്ചു പഞ്ചസാര ചേര്ത്തു ഉരുളിയിലോ ചീനച്ചട്ടിയിലോ വെച്ചു ചൂടാക്കുക.നന്നായി ഇളക്കി പാത്രത്തില് നിന്നു വിട്ടു പോരുന്ന പാകത്തില് 2/3 ഭാഗം നെയ്യ് പുരട്ടിയ ബട്ടര് പേപ്പറില് ഒരേ കനത്തില് പരത്തുക.1/3 ഭാഗത്തു തേങ്ങാ പൊടിയായി വറുത്തതു ചേര്‍ത്തു ബട്ടര് പെപ്പരില് പരത്തി വെച്ചിരിക്കുന്നതിനു മുകളിലായി പരത്തുക.ഡൈമണ് ആകൃതിയിലു മുറിച്ചെടുത്തു ഉപയോഗിക്കുക..

Thursday, June 5, 2008

പാല് പേഡ


ഖോവ ഉപയോഗിച്ചു വളരെ വേഗം തയ്യാറാക്കവുന്ന ഉല്പന്നമാണു പേഡ.,ചെറിയ ചെറിയ കഷണങ്ങള് ആക്കിയ ഖോവ ചീനച്ചട്ടിയില് പരത്തി ചെറുതായി ചൂടാക്കുക.നന്നായി ഇളക്കി കൊണ്ടിരിക്കണം..ആവി വരാന് തുടങ്ങ്മ്പോള് പഞ്ചസാര പൊടിച്ചതു വിതറി ചേര്‍ക്കുക..ഓരോരുത്തരുടെയും മധുരം പാകത്തിനു പഞ്ചസാര എടുക്കാവുന്നതാണ്.മണത്തിനും രുചിക്കും ഏലക്കാ പൊടിച്ചതു ചേര്‍ക്കാവുന്നതാണ്.അല്പം മൈദ ചേര്‍ത്താല് പഞ്ചസാര ചേര്‍ക്കുമ്പോള് ഉണ്ടാകുന്ന കൊഴുപ്പും ഈര്പ്പവും തടയാവുന്നതാണ്.ചൂടോടെ ആവശ്യമായ ആകൃതിയില് പരത്തി എടുക്കാം

Wednesday, June 4, 2008

ഐസ്ക്രീം




ചേരുവകള്‍
മുട്ട – 3
പാല്‍ – ½ ലിറ്റര്‍
പഞ്ചസാര – 1 കപ്പ്
കോണ്‍ഫ്ലവര്‍ – 1 സ്പൂണ്‍
ജലാറ്റിന്‍ – 1 സ്പൂണ്‍
എസ്സന്‍സ് – ¼ സ്പൂണ്‍
ചെറി – 1 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

മുട്ട ഉടച്ചു വെള്ളക്കരുവും മഞ്ഞ കരുവും വെവ്വേറേ പാത്രത്തിലാക്കുക. മഞ്ഞക്കരു നന്നായി പതപ്പിക്കുക.ഇതിലേക്ക് പാല്‍,പഞ്ചസാര,കോണ്‍ഫ്ലവര്‍,എസ്സന്‍സ് ഇവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ നന്നായി കുറുക്കുക.വെള്ളത്തില്‍ ലയിപിച്ച ജലാറ്റിന്‍ തിളച്ച വെള്ളത്തില്‍ പാത്രം മുക്കി കുറഞ്ഞ തീയില്‍ ഉരുക്കുക.ഇതു നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്തു യോജിപ്പിക്ക്കണം..ഫ്ര്രീസറില്‍ വെച്ചു പാതി സെറ്റാവുമ്പോള്‍ മിക്സിയില്‍ ഒന്നടിക്കുക.ഇതിലേക്കു മുട്ടയുടെ വെള്ള പതപ്പിച്ചത് ചേര്‍ത്തു നന്നായി ഇളക്കി വീണ്ടും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക...പാകമായാല്‍ ചെറി മുറിച്ചതു ഉപയോഗിച്ചു അലങ്കരിക്കുക..


ഐസ്ക്രീം കൂട്ട് 2
ആദ്യം ഞാന് ഇട്ടതു എളുപ്പത്തില് ഒരു ഐസ്ക്രീം ഉണ്ടാക്കാനുള്ള കൂട്ടാണ്.. നല്ല രീതിയില് നല്ല സോഫ്റ്റ് ഐസ്ക്രീം ഉണ്ടാക്കാന് നമുക്കു നോക്കാം..ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില് എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഐസ്ക്രീം..പാല് ക്രീം എന്ന വാക്കു ഉപയോഗിക്കാത്ത ഐസ്ക്രീം കൂട്ടാണ് ആദ്യം ഇട്ടത്..ഇതു ആ വാക്കു ഉപയോഗിച്ചതും..ഏതാണു നല്ലതെന്നു ഉണ്ടാക്കി നോക്കൂ...

ചേരുവകള്

പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്


തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.പഞ്ചസാര ചേര്‍ത്തു ഇളക്കുക..ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.ഈ
ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.