
ചേരുവകള്
ഖോവ -250 ഗ്രാം
പഞ്ചസാര – 85 ഗ്രാം
കൊക്കോപ്പൊടി – 10 ഗ്രാം
ഉണ്ടാക്കുന്ന വിധം
ഖോവ നന്നായി പൊടിച്ചു പഞ്ചസാര ചേര്‍ത്തു ഉരുളിയിലോ ചീനച്ചട്ടിയിലോ വെച്ചു ചൂടാക്കുക.നന്നായി ഇളക്കി പാത്രത്തില് നിന്നു വിട്ടു പോരുന്ന പാകത്തില് 2/3 ഭാഗം നെയ്യ് പുരട്ടിയ ബട്ടര് പേപ്പറില് ഒരേ കനത്തില് പരത്തുക.1/3 ഭാഗത്തു കൊക്കോപ്പൊടി നന്നായി ഇളക്കി ചേര്‍ക്കുക. നെരത്തെ ബട്ടര് പെപ്പരില് പരത്തി വെച്ചിരിക്കുന്നതിനു മുകളിലായി ഒരേ കനത്തില് കൊക്കോപ്പൊടി ചെര്‍ത്ത ഭാഗവും പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിലു മുറിച്ചെടുത്തു ഉപയോഗിക്കുക..
6 comments:
കൈയ്യും കാലും അനക്കി ഖോവ ഉണ്ടാക്കാന്‍ പറ്റുന്നവര്‍ പരീക്ഷിക്കൂ..ആരെങ്കിലും ഒക്കെ കഴിച്ചിട്ടു വേണം എനിക്കും ഒന്നു ഉണ്ടാക്കി കഴിക്കാന്‍
ങ്ഹാ അത്രക്കായൊ?എനിക്കുമറിയാം ചെലതൊക്കെ ഉണ്ടാക്കാന്‍. കോവയെന്നും കോവക്കയെന്നുമൊക്കെ പറഞ്ഞു പറ്റിക്കുന്നതു പോലെയായിരിക്കില്ല എന്റേതു..
ഉടന്‍ വരുന്നതായിരിക്കും എന്റെ പാചകാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പേരില്‍ പുതിയ ഒരു ബ്ലോഗും എന്റെ പാചക അന്വേഷണങ്ങളും....
എന്നിട്ടു വേണം പത്ത് ബൂലോഗരെ ഒരുവഴിക്കാക്കാന്‍..;)
നിര്‍ത്തി. എല്ലാ പരിപാടിയും നിര്‍ത്തി. ഇനീം ‘ഖോവ’ വച്ചിട്ട് വല്ലോം ഉണ്ടാക്കാന്‍ രണ്ടാഴ്ച വേണ്ട ഒരാഴ്ചത്തേയ്ക്ക് പറഞ്ഞാല്‍......
പറഞ്ഞാല്‍ ഒന്നൂല്യ... എന്നാലും പറയരുത്... ;)
യാരിദ് മാഷേ... അതന്നെ... (അതു വേണോ?)
നന്ദുവേട്ടാ... നമ്മളെ ഒരു വഴിയ്ക്കാക്കുക എന്നതല്ലേ ഈ ബ്ലോഗിന്റെ തന്നെ ലക്ഷ്യം!
ബൈ ദ ബൈ, ചേച്ച്യേയ്, ഈ കൊക്കോ പൊടിയ്ക്കു പകരം കാപ്പി പൊടി മതിയാകുമോ? അല്ല, കളറിന്...
[ചില കമന്റുകള്‍ക്ക് ഞാന്‍ മറുപടി പ്രതീക്ഷിയ്ക്കാറേയില്ല ട്ടോ]
;)
ആ താഴെ കൊടുത്തിരിക്കുന്നത് കാന്താരിക്കുട്ടിടെ ഫാമിലി ഫോട്ടൊയാണോ
ഇനിയൊരു ബേക്കറി തുടങ്ങാനുള്ള വിദ്യകൂടി തന്നാല് ബഹുകേമം (LOL)
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/
Post a Comment