
ചേരുവകള്
മുട്ട – 3
പാല്‍ – ½ ലിറ്റര്‍
പഞ്ചസാര – 1 കപ്പ്
കോണ്‍ഫ്ലവര്‍ – 1 സ്പൂണ്‍
ജലാറ്റിന്‍ – 1 സ്പൂണ്‍
എസ്സന്‍സ് – ¼ സ്പൂണ്‍
ചെറി – 1 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
മുട്ട ഉടച്ചു വെള്ളക്കരുവും മഞ്ഞ കരുവും വെവ്വേറേ പാത്രത്തിലാക്കുക. മഞ്ഞക്കരു നന്നായി പതപ്പിക്കുക.ഇതിലേക്ക് പാല്‍,പഞ്ചസാര,കോണ്‍ഫ്ലവര്‍,എസ്സന്‍സ് ഇവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ നന്നായി കുറുക്കുക.വെള്ളത്തില്‍ ലയിപിച്ച ജലാറ്റിന്‍ തിളച്ച വെള്ളത്തില്‍ പാത്രം മുക്കി കുറഞ്ഞ തീയില്‍ ഉരുക്കുക.ഇതു നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്തു യോജിപ്പിക്ക്കണം..ഫ്ര്രീസറില്‍ വെച്ചു പാതി സെറ്റാവുമ്പോള്‍ മിക്സിയില്‍ ഒന്നടിക്കുക.ഇതിലേക്കു മുട്ടയുടെ വെള്ള പതപ്പിച്ചത് ചേര്‍ത്തു നന്നായി ഇളക്കി വീണ്ടും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക...പാകമായാല്‍ ചെറി മുറിച്ചതു ഉപയോഗിച്ചു അലങ്കരിക്കുക..
ഐസ്ക്രീം കൂട്ട് 2
ആദ്യം ഞാന് ഇട്ടതു എളുപ്പത്തില് ഒരു ഐസ്ക്രീം ഉണ്ടാക്കാനുള്ള കൂട്ടാണ്.. നല്ല രീതിയില് നല്ല സോഫ്റ്റ് ഐസ്ക്രീം ഉണ്ടാക്കാന് നമുക്കു നോക്കാം..ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില് എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഐസ്ക്രീം..പാല് ക്രീം എന്ന വാക്കു ഉപയോഗിക്കാത്ത ഐസ്ക്രീം കൂട്ടാണ് ആദ്യം ഇട്ടത്..ഇതു ആ വാക്കു ഉപയോഗിച്ചതും..ഏതാണു നല്ലതെന്നു ഉണ്ടാക്കി നോക്കൂ...
ചേരുവകള്
പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.പഞ്ചസാര ചേര്‍ത്തു ഇളക്കുക..ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.ഈ
ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.
21 comments:
അശ്വതി ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു..ക്രീം എന്ന വാക്കു ഉപയോഗിക്കാതെ ഐസ് ക്രീം ഉണ്ടാക്കണം എന്ന്..ക്രീം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന ഐസ്ക്രീം അത്ര സോഫ്റ്റ് ആവില്ല..എന്നാലും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്...
കാന്താരികുട്ടി,
ജെലാറ്റിന്‍ ബേക്കറിയില്‍ കിട്ടുമോ? പിന്നെ എസ്സെന്‍സ്സ് വാനില അല്ലെ ഉദ്ദേശിച്ചത്. ദയവായി മറുപടി തരൂ.
ചേച്ചീ...
ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത്...
വേറെ ഒന്ന്വല്ല. ഇങ്ങനെ വായനക്കാരെ കൊതിപ്പിയ്ക്കുന്നത് ഐ.പി.സി. അല്ലല്ല, ബി.പി.സി 102 (ബൂലോക പീനല്‍ കോഡ്) പ്രകാരം കുറ്റകരമാണ്, ട്ടോ.
;)
ചുമ്മാ ഇതു മനുഷ്യരെ പറ്റിക്കാനായിട്ടു.. എന്നും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തനിയെ കഴിച്ചു അതിന്റെ ഫോട്ടോയുമെടുത്ത് പോസ്റ്റ് ചെയ്യും..:(
വിവരണങ്ങളൊന്നും
വായിക്കാതെ ഒന്നു
വന്നു നോക്കാന്‍
വന്നതാ.
വായില്‍
വെള്ളമൂറിപോയല്ലാ.
വയറുവേദന കിട്ടും കെട്ടോ നിങ്ങള്‍ക്ക് .. ആ ചിത്രം..... ശ്ശോ..
ഹരിഷ് :* ജെലാറ്റിന്‍ ബേക്കറിയില്‍ വാങ്ങാന്‍ കിട്ടും.എസ്സന്‍സ് വാനിലയോ വേറെ എന്തെങ്കിലുമോ ആവാം..ഇഷ്ടമുള്ളതു ഓറഞ്ച്,വാഴപ്പഴം.മാങ്ങാ..അങ്ങനെ ഇഷ്ടമുള്ളത്..പക്ഷേ വാനിലയാണ് കൂടുതല്‍ റ്റേസ്റ്റ്..(എനിക്കിഷ്ടം )
ശ്രീ :-ബി പി സി 102 പ്രകാരം ഇതിനു കിട്ടാവുന്ന പരമാവധി ശിക്ഷ ഈ ഉണ്ടാക്കുന്നതെല്ലാം എന്നെ കൊണ്ടു തീറ്റിക്കുക എന്നതാണൊ ?? ഹ ഹ ഹ .അങ്ങനെ എങ്കില്‍ ഈ പരിപാടി നിര്‍ത്തണമല്ലോ...
യാരിദ് ചേട്ടാ :- പരിഭവം വേണ്ടാ..തിരുവനന്തപുരത്തു വരാന്‍ പറ്റിയില്ല..എറണാകുളത്തു ബ്ലോഗേഴ്സ് മീറ്റ് നടക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാക്കി കൊണ്ടു വരാം കേട്ടോ.....
യാരിദ് പറഞ്ഞതൊന്നും ഞാന്‍ പറയുന്നില്ല....വാക്കു പാലിക്കുമെങ്കില്‍
എറണാകുളത്ത് ഇനിയെന്നാ ബ്ലോഗ്ഗേഴ്സ് മീറ്റ്??? അല്ലാ ലീവെടുത്തു വരാനായിരുന്നു... ;)
യ്യൊ യ്യൊ കൊതുപ്പിക്കല്ലെ ഒന്നാമതെ പനിപിടിച്ച് കിടപ്പാ.. ങീ ങീ....
കാന്താരി ചേച്ചീ,
നന്ദി, ഞാനും ചോദിക്കാനിരിക്കുവായിരുന്നു ഐസ്ക്രീമിന്റെ റെസിപ്പി. പിന്നെ ക്രീം ചേര്‍ത്താല്‍ കുറച്ചുകൂടി സോഫ്റ്റ് ആകുമോ. ജലാറ്റിനും എസ്സന്‍സിനും പകരം custard powder ചേര്‍ത്താല്‍ മതിയോ.
എനിക്ക് കൊതിയായിട്ട് വയ്യേ....... കൂടുതല്‍ സമയം ഇവിടെ നിന്നാല്‍ കൊതിച്ചു ഞാനൊരു പരുവമാകും...:)
ആദ്യം ഞാന് ഇട്ടതു എളുപ്പത്തില് ഒരു ഐസ്ക്രീം ഉണ്ടാക്കാനുള്ള കൂട്ടാണ്.. നല്ല രീതിയില് നല്ല സോഫ്റ്റ് ഐസ്ക്രീം ഉണ്ടാക്കാന് നമുക്കു നോക്കാം..ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില് എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഐസ്ക്രീം..പാല് ക്രീം എന്ന വാക്കു ഉപയോഗിക്കാത്ത ഐസ്ക്രീം കൂട്ടാണ് ആദ്യം ഇട്ടത്..ഇതു ആ വാക്കു ഉപയോഗിച്ചതും..ഏതാണു നല്ലതെന്നു ഉണ്ടാക്കി നോക്കൂ...
ചേരുവകള്
പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.പഞ്ചസാര ചേര്‍ത്തു ഇളക്കുക..ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.ഈ
ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.
ഐസ്ക്രീം തിന്നാനുള്ള വിധം:
ഗ്ളും ഗ്ളും ഗ്ളക്... ആഹ്..!
ഇന്നാണ് പോസ്റ്റ് കണ്ടത്. വളരെ നന്ദി.
ഇനിയും ഞാന്‍ ഇതു പരിക്ഷിച്ചിട്ടു ബാകി പറയാം.
ക്രീം എന്നത് പാല്‍ പാട തന്നെ ആണോ?
ഞാന്‍ ഒരു സംശയരാമി ആണ്. അത് കൊണ്ടാണ് വീണ്ടും സംശയം.
പിന്നെ ഈ ഗ്രാം കണക്ക് വിട്ടു കപ്പ് കണക്കില്‍ എഴുതിയാല്‍ കുറച്ചു കുടി എളുപ്പം ആണെന്ന് തോന്നുന്നു.
രണ്ടു പാചകവും നോക്കട്ടെ...
ഒന്നു കുടി നന്ദി പറയുന്നു.ഇത്രയും വിഭവങ്ങള്‍ പാലില്‍ ഉണ്ട് എന്ന് എനിക്ക് അറിയാം,പക്ഷെ ഇതൊക്കെ ഒരാള്‍ ഉണ്ടാക്കുന്നു എന്നത് എനിക്ക് പുതിയ അറിവാണ്.ആശംസകള്‍.
ശ്രീ...എറണാകുളത്തു ബ്ലോഗേഴ്സ് മീറ്റ് നടക്കുംപ്പോള്‍ ഞാനും ഉണ്ടേ...
കാന്താരികുട്ടി..വിട്ടുപോക്കരുത്..എനിക്കും കുടി ഉള്ളത് കൊണ്ടു വരണേ
ഐസ്ക്രി ഞാന്‍ ഉണ്ടാക്കി നോക്കിട്ട് പറയാം
നല്ലതാണോന്ന്
അല്ല
ഇതൂക്കെ പുസ്തകം വായിച്ച് എഴുതുന്നതാണോ
ചന്തു :-ശ്യോ ഇത്ര കൊതിയന്‍ ആണെന്നു ഞാന്‍ കരുതിയില്ലാ
നിഗൂഡ്ഡഭൂമി :- എന്റെ വാക്കും പഴയ ചാക്കും ഒരു പോലെ ആണെന്നു എന്റെ കണവന്‍ പറയാറുണ്ട്.
മിന്നാമിനുങ്ങ് : പനി ഒക്കെ കുറഞ്ഞോ..സുഖമായോ ??
ശ്രീ നന്ദാ :-ജലാറ്റിനും എസ്സന്‍സിനും പകരം custard powder ചേര്‍ത്താല്‍ മതിയോ എന്നെനിക്കറിയില്ല..ഞാന്‍ ഇങ്ങ്നേ ആണ് ഉണ്ടാക്കാറ്..കൂടുതല്‍ അറിവുള്ളവര്‍ പറഞ്ഞു തരട്ടേ...
റോസ് : കൊതി മാറ്റി തരാം ട്ടോ..ഒറ്റ മിനുട്ട്..
പാമരഞ് ജീ..ഐസ്ക്രീം ആക്രാന്തം പിടിച്ചു തിന്നരുത്.പയ്യെ നുണഞ്ഞിറക്കണം...എല്ലാത്തിനും ഒരു ബഹളം ആണല്ലോ..ഹ ഹ ഹ]
അശ്വതി : ഞാന്‍ ബിരുദം എടുത്തത് പാല്‍ വിഷയത്തില്‍ ആണ്..അതാണു ഇതൊക്കെ ഉണ്ടാക്കുന്നത്....ക്രീം എന്നതു ശരിക്കും പാല്പാട തന്നെ ആണ്..ഡയറി പ്ലാന്റില്‍ ഒക്കെ ക്രീം സെപ്പറേറ്റര്‍ ഉപയോഗിച്ചാണ് ക്രീം വേര്‍തിരിച്ചെടുക്കുനത്..നമ്മുടെ പാല്‍ പാട ക്രീം ആയി ഉപയോഗിക്കാം ന്നു മാതം..പാല്‍ അല്പസമയം അനക്കാതെ വെച്ചിരുന്നാല്‍ കൊഴുപ്പു മുകളില്‍ പൊങ്ങി വരില്ലേ..അതെടുക്കാം..
അനൂപേ : ഇതൊന്നും പുസ്തകം വായിച്ചു എഴുതുന്നതല്ല..ഇതെല്ലാം പാല്‍ കൊണ്ട് ഉണ്ടാക്കാവുന്ന വിവിധ ഉല്പന്നങ്ങള്‍ ആണ്...തീര്‍ന്നിട്ടില്ല..ഇനിയും ഉണ്ട്..
എല്ലാവരെയും പാലുല്പന്നങ്ങള്‍ കഴിപ്പിക്കുക എന്നുള്ളതു ഞാന്‍ ജീവിതോദ്ദേശ്യമായി എടുത്തിരിക്കുന്നു ഹ ഹ ഹ
കമന്റടിച്ചവര്‍ക്കെല്ലാം നന്ദി..................
അമ്മയോട് ഉണ്ടാക്കി തരാന്‍ പറയട്ടെ ....കഴിച്ചിട്ട് അഭിപ്രായം പറയാം
good ippozha kandath
enthayalum ummaku ayachu kodukam
undaky okiyittu avedathe result pole veendum varam
ente manam kalayilla ennu vishwasikunnu
കാന്താരിക്കുട്ടി...
ഐസ്ക്രീം ഉണ്ടാക്കുന്നത് ഇത്ര ഈസിയാണൊ ( ഈസിയായിരുന്നെങ്കില്‍ ഉണ്ടാക്കിയേനെ..!)
എന്നാലും ഇതൊന്ന് പരീക്ഷിച്ചു നോക്കിയിട്ടെ ബാക്കി കാര്യം..!
wow...thanks for the recipes...
Post a Comment