Thursday, June 12, 2008

ഇളനീര് - കരിക്കു- പാല് പുഡ്ഡിങ്ങ്



ചേരുവകള്‍
സ്വീറ്റണ്ട് കണ്ടന്‍സെഡ് മില്‍ക്ക് - 600 ഗ്രാം
ഇളനീര്‍-300 മില്ലി
കരിക്ക് – 135 ഗ്രാം
ജലാറ്റിന്‍ -15 ഗ്രാം

ഉണ്ടാക്കുന്ന വിധം

കരിക്കു നന്നായി മിക്സിയില് അടിച്ച് നല്ല പേസ്റ്റു പോലെ ആക്കുക.ഇളനീരിന്റെ പകുതി എടുത്ത് ചെറുതായി ചൂടാക്കുക.അതില് ജെലാറ്റിന് ചേര്‍ത്തു നന്നായി അലിയിക്കുക. അടുപ്പില് നിന്നും വാങ്ങിയതിനു ശേഷം ഇതിലേക്ക് ബാക്കി ഇളനീര്, സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.പേസ്റ്റു രൂപത്തില് ആക്കിയ കരിക്കും ഈ കൂട്ടില് ചേര്‍ത്ത് നന്നായി ഇളക്കി യൊജിപ്പിച്ചതിനു ശേഷം ഈ മിശ്രിതം ഫ്രീഡ്ജില് വെക്കുക. 4-5 മണിക്കൂറ് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്....

14 comments:

ശ്രീ said...

ഇളനീര്‍, കരിക്ക്, പാല്‍... അല്ലേ?
കണ്ടിട്ട് കുഴപ്പമില്ല. ഇനി കഴിച്ചു നോക്കാന്‍ ഇപ്പോ എന്താ വഴി?
:)

ജിജ സുബ്രഹ്മണ്യൻ said...

ഒരു വഴി ഉണ്ട് ശ്രീക്കുട്ടാ..ഒരു കല്യാണം കഴിക്കുക.അതും ഡയറി സയന്സ് പഠിച്ച ഒരു പെണ്‍കൊച്ചിനെ...എങ്ങനെ ഉണ്ടെന്റെ ഐഡിയാ ???

ശ്രീ said...

ചേച്ചിയ്ക്ക് ഞാനിവിടെ മനസ്സമാധാനത്തോടെ ജീവിയ്ക്കുന്നതു കണ്ടിട്ട് തീരെ സഹിയ്ക്കുന്നില്യാല്ലേ?
(എന്നിട്ടു വേണം ഞാനൊരു പരീക്ഷണ വസ്തു ആകാന്‍)
;)

കാട്ടുപൂച്ച said...

ഇളനീരിനൊപ്പം കരിക്കും വേണോ?

തിരോന്തരം പുപ്പുലി said...

pupulikkum ithokkey thinnal kollamennunde.. veetile penpuliyode vachutharan paranju nokkammm... kuttipulikke pathukey kodukkoooo... ithokke thinne avantey vayare kedayalooo...

Sentimental idiot said...

ente campusil mazha peythappol hostel muriyil engane irikkanaavum.............innale njangal kure thavalakale pidichu...............

അശ്വതി/Aswathy said...

ഐസ് ക്രീം ഇതു വരെ പരിക്ഷിച്ചില്ല.
ജലദോഷം കിടന്നു കറങ്ങുന്നു വീട്ടില്‍.
ഇതും നല്ലതായി തോന്നി.
ഓരോന്നായി പരീക്ഷിച്ചിട്ട് പറയാം.

smitha adharsh said...

കണ്ടിട്ട് തന്നെ കൊതിയായി..

ശ്രീ said...

അല്ല ചേച്ചീ... പെരുമ്പാവൂരൊക്കെ പാല്‍ സ്റ്റോക്ക് തീര്‍ന്നോ? കുറച്ചു നാളായി പാലുല്‍പ്പന്നങ്ങളൊന്നും കാണാനില്ല?
;)

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നു ഇതൊക്കെ കഴിച്ചു വയറു കേടാക്കിയ സര്‍വശ്രീ.ശ്രീ,കാട്ടുപൂച്ച,തിരോന്തരം പുപ്പുലി,ഷാഡോ.നന്ദു സര്‍വശ്രീമതി അശ്വതി,സ്മിത
എന്നിവര്‍ക്ക് കാന്താരിക്കുട്ടി നല്‍കുന്ന എരിവുള്ള നന്ദി സ്വീകരിച്ചാലും !!!!!!!!!

തിരോന്തരം പുപ്പുലി said...

see my new post http://rajagopaltvm.blogspot.com/

rajan vengara said...

പലോക്കെ തൈരായി പുളിച്ചു പോയല്ലോ...

Fayas said...

അതില് ജെലാറ്റിന് ചേര്‍ത്തു നന്നായി അലിയിക്കുക....

ദൈവമേ... ഈ ജലാറ്റിന്‍ ബോംബുണ്ടാക്കുന്ന സാധനമല്ലേ....
വെറുതെ ഒരു തമാശ പറഞ്ഞതാണ്‌..... ക്ഷമിക്കൂ ....
എന്റെ റൂമിലെ എന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഈ സാധനം ഞാന്‍ ഉണ്ടാക്കി കൊടുക്കും ... എനിക്ക് അങ്ങിനെയെങ്കിലും അവരെ തോല്പിക്കാമല്ലോ...

അപ്പൂപ്പന്‍ താടി. കോം said...

nice blog,
pls join this site

http://www.appooppanthaadi.com/