Sunday, June 8, 2008

ഛണ ഖീര്

ചേരുവകള്:പാല് – 1 ലിറ്റര്
ഛണ -150 ഗ്രാം
പഞ്ചസാര -40 ഗ്രാം
വറുത്ത അണ്ടിപ്പരീപ്പ് - ഏതാനും എണ്ണം

ഫ്ലേവര് – 2 തുള്ളി


ഉണ്ടാക്കുന്ന വിധം


ഒരു ലിറ്റര് പാല് അതിന്റെ പകുതി അളവ് ആകുന്നതു വരെ തിളപ്പിക്കുക.40 ഗ്രാം പഞ്ചസാര ചേര്‍ത്തു വീണ്ടും തിളപ്പിക്കുക.മൂന്നിലൊന്നു അളവായി കഴിയുമ്പോള് ചെറുതായി നുറുക്കിയ ഛണ ചേര്ത്തു ചൂടാക്കുക.പഞ്ചസാര ലായനി നല്ല വണ്ണം പിടിച്ചു കഴിയുമ്പോള് തണുപ്പിക്കുക.ഈ സമയം ആവശ്യമായ ഫ്ലേവര് ചേര്‍ക്കാവുന്നതാണ്..അണ്ടിപ്പരിപ്പും ചേര്‍ത്തു വാങ്ങുക.

3 comments:

ജിജ സുബ്രഹ്മണ്യൻ said...

ഖീര്‍ എന്നു കേട്ടു ആരും പേടിക്കണ്ടാ..ഇതു നമ്മുടെ ച്ഛന്നാ പായസം എന്ന വകുപ്പില്‍ പെടുത്താം

ശ്രീ said...

ഒരു ഫോട്ടോ കൂടി ഇടാമായിരുന്നു.
:)

ശ്രീ said...

ദേ നന്ദുവേട്ടാ... കൂടെ നിന്നു കാലുവാരിയാലുണ്ടല്ലോ, ഒരു പത്തു ലിറ്റര്‍ പാലു വാങ്ങി അതു കൊണ്ട് പിടിച്ചിരുത്തി ‘ഖോവ’ ഉണ്ടാക്കിയ്ക്കും കേട്ടോ...

[അന്ന് പാല്‍‌പേഡ പോസ്റ്റില്‍ എനിയ്ക്ക് ഫുള്‍ സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞിട്ട് അവസാനം ഇപ്പോ എന്റെ ചെവി ഭീഷണി നേരിടുമ്പോ ഒന്നും മിണ്ടാതിരിയ്ക്കുകയല്ലേ... ]
;)