Saturday, May 24, 2008

സന്തേഷ്



ഛണ ചേര്‍ത്തുള്ള ഈ മധുര പലഹാരത്തിന്റെ ഉല്‍ഭവം ബംഗാളിലാണ്.

ചേരുവകള്
ഛണ – 200 ഗ്രാം
പഞ്ചസാര – 50 ഗ്രാം
ഏലക്കാ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ഛണ ചീനച്ചട്ടിയില് ഇട്ടു ചൂടാക്കുക.ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം.നല്ലതു പോലെ ചൂടായി കഴിയുമ്പോള് പഞ്ചസാര ചേര്‍ക്കുക.നേരിയ വേവു മണം വരുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.തന്മൂലം പാത്രത്തിന്റെ വശങ്ങളില് പിടിക്കാതെ ഒരു കട്ടയായി ലഭിക്കും..ഒടുവില് ഏലക്കാ പൊടിച്ചതു ചേര്‍ക്കുക.പിന്നീട് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി നിരത്തുക.വേണ്ടത്ര വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്തു ഉപയോഗിക്കാം.

3 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതിന്റെ പേരു കണ്ടാല്‍ തന്നെ ഒരു സന്തോഷം തോന്നുന്നില്ലേ... അതു തന്നെ ആണ് എന്റെ ആവശ്യവും...

നിലാവര്‍ നിസ said...

സന്ദേശ് എന്നും പറയില്ലേ..

Geetha said...

ഇതിന്റെ പേരു സന്ദേശ് എന്നു തന്നെ