
ഖോവ ഉപയോഗിച്ചു വളരെ വേഗം തയ്യാറാക്കവുന്ന ഉല്പന്നമാണു പേഡ.,ചെറിയ ചെറിയ കഷണങ്ങള് ആക്കിയ ഖോവ ചീനച്ചട്ടിയില് പരത്തി ചെറുതായി ചൂടാക്കുക.നന്നായി ഇളക്കി കൊണ്ടിരിക്കണം..ആവി വരാന് തുടങ്ങ്മ്പോള് പഞ്ചസാര പൊടിച്ചതു വിതറി ചേര്‍ക്കുക..ഓരോരുത്തരുടെയും മധുരം പാകത്തിനു പഞ്ചസാര എടുക്കാവുന്നതാണ്.മണത്തിനും രുചിക്കും ഏലക്കാ പൊടിച്ചതു ചേര്‍ക്കാവുന്നതാണ്.അല്പം മൈദ ചേര്‍ത്താല് പഞ്ചസാര ചേര്‍ക്കുമ്പോള് ഉണ്ടാകുന്ന കൊഴുപ്പും ഈര്പ്പവും തടയാവുന്നതാണ്.ചൂടോടെ ആവശ്യമായ ആകൃതിയില് പരത്തി എടുക്കാം
17 comments:
പാലു തരാം തേന്‍ തരാം പാല്‍ പേഡ കൊണ്ടു ത്തരാം
മണിക്കുട്ടീ ചുണക്കുട്ടീ....................
പാല്‍ പേഡയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടി വരുന്നതു ഈ പാട്ടാണ്....ആ ദിവസം എന്ന ചിത്രത്തില്‍ യേശുദാസും ജാനകിയമ്മയും ചേര്‍ന്നു പാടിയ പാട്ട്..
ഇതുണ്ടാക്കാന്‍ ഇത്ര എളുപ്പമാണോ?
(പക്ഷേ ആ ‘ഖോവ’! അതിത്തിരി പണിയാണെന്നു നോക്കുന്നു. എന്തായാലും ഒന്നു പരീക്ഷിയ്ക്കണം...)
:)
ഈ ഖോവ ഉണ്ടാക്കാന്‍ നിന്നാല്‍ കൈയിന്റെ എല്ലും മുള്ളുമൊക്കെ വേര്‍പ്പെടും.
കടയില്‍ കിട്ടുന്ന 'മാവ' തന്നെയല്ലേ ഈ ഖോവ. അതായാലും മതിയോ.
ഞായറാഴ്ച ഐസ് ക്രീമും പേടയും ഉണ്ടാക്കിനോക്കിയിട്ടു റിസല്‍ട്ട് പറയാം. (ചേച്ചി ഇതൊക്കെ ഉണ്ടാക്കിനോക്കിയത് തന്നെയാണൊ!)
നന്ദേച്ചീ...
കാന്താരി ചേച്ചി ഈ പോസ്റ്റിവിടെ ഇട്ടതെന്തിനാന്നറിയ്വോ? ബൂലോകത്ത് ഇതു പോലെ ആരെങ്കിലും പരീക്ഷണം നടത്തി നൊക്കി അതിന്റെ റിസല്‍ട്ട് കൂടി അറിഞ്ഞിട്ടു വേണം ചേച്ചിയ്ക്കിത് വീട്ടില്‍ പരീക്ഷിയ്ക്കാന്‍ എന്നു കരുതീട്ടാ... ഹിഹി.
[ഹൊ! ഒരു പാര വച്ചു കഴിഞ്ഞപ്പോ എന്തൊരാശ്വാസം. ഹാവൂ... ആരെടേയ്, ഇത് ഞാന്‍ അസൂയ കൊണ്ട് എഴുതീതാന്ന് പറഞ്ഞത്??? അത്രയ്ക്ക് അസൂയ ഒന്നുമില്ല. ഈ പേഡ ഉണ്ടാക്കിയിട്ട് എന്റെ പേരില്‍ അയച്ചു തന്നാല്‍ തീരാവുന്നതേയുള്ളൂ... മാത്രമല്ല, ഈ കമന്റ് നിരുപാധികം പിന്‍വലിയ്ക്കുന്നതുമാണ്...]
;)
ദാ പിന്നേം തുടങ്ങി....
അടുത്ത ജന്മത്തില്‍ നിങ്ങളുടെ മകനായി ജനിക്കാന്‍ പ്രാര്‍ത്ഥിക്കട്ടെ.
മൂക്കു മുട്ടോളം വിഭവങ്ങള്‍ തിന്നാല്ലൊ.
കൃഷ്ണാ, തിങ്കളാഴ്ച ഞാന്‍ ഹോസ്പിറ്റലില്‍ കിടന്നു കാന്താരി ചേച്ചിയോട് റിസല്‍ട്ട് പറയേണ്ടി വരുമോ
[എനിക്കിട്ട് ശരിക്കും താങ്ങിയല്ലെ? ഞാന്‍ കഷ്ടപ്പെട്ട് എഴുതിയ കവിത ഡിം!...sory 4 the offbeating] ചക്കപ്പഴതില്‍മാത്രമല്ല,കാന്താരിക്കുട്ടിയുടെ ബ്ലോഗിലും നിറയെ ഈച്ച!മുഴുവന്‍ മധുരപലഹാരമാണല്ലൊ
പാലും തരില്ല, തേനും തരില്ല, പേഡയും തരില്ല,ഒരു കുന്തവും തരില്ലായെന്നു അറിയാം, ചുമ്മ കൊതിപ്പിക്കാനായിട്ടു എന്നും ഓരൊ പോസ്റ്റിടും. അതോണ്ട് ഞാനിവിടെ ഇനി വരുന്നതായിരിക്കില്ലാാാ.....:(
ശ്രീക്കുട്ടാ :- ഖോവ ഉണ്ടാക്കാന്‍ വിചരിക്കുന്നത്ര എളുപ്പം അല്ല.ഞാന്‍ അതുണ്ടാക്കുന്ന ദിവസം കൈയ്യില്‍ കുഴമ്പിട്ടു തിരുമ്മി തരും ചേട്ടന്‍..വേദനയേ..അല്ലാ വല്ലപോഴും എങ്കിലും ഇതുപോലത്തെ ഭാരമുള്ള ജൊലികള്‍ ചെയ്യാഞ്ഞിട്ടാണ് എന്നു പറയും.....
മുല്ല :-ഉണ്ടാക്കി നോക്കിയിട്ടുണ്ട് അല്ലേ ?
ശ്രീ നന്ദ :- ഇതു ഞങ്ങള്‍ ഉണ്ടാക്കിയതുതന്നെ ആണ്..ഞാന്‍ ആദ്യം പറഞ്ഞില്ലേ..ഞാന്‍ ബിരുദം എടുത്തതു ഈ വിഷയത്തില്‍ ആണെന്ന്..പഠിക്കുന്ന കാലത്തു സ്ഥിരം ഉണ്ടാക്കുമായിരുന്നു.ഇപ്പോള്‍ ഞാനും ഒരു മടിച്ചിയായി...
ചന്തു :- അടുത്ത ജന്മത്തില്‍ നീ എന്റെ പൊന്നോമന പുത്രന്‍ ആകട്ടേ എന്നു ഞാനും പ്രാര്‍ഥിക്കാം..മംഗളം ഭവന്തു
നിഗൂഡ്ഡ ഭൂമി : മറുപടി ഞാന്‍ ഇട്ടിട്ടുണ്ട് ..കണ്ടല്ലോ ഹ ഹ ഹ ഇതു ചക്കപ്പഴത്തിന്റെ സീസണ്‍ അല്ലേ..പെട്ടെന്നു ഈച്ചേടെ ഓര്‍മ്മ വരും
നന്ദേട്ടാ : നന്ദിയുണ്ട്..ഇനിയും വരണേ
യാരിദ് :- പിണങ്ങി പ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുനുങ്ങി കുണുങ്ങി നീ തിന്നുവാന്‍ വരാറില്ലേ...പിണങ്ങണ്ടാ ട്ടോ..
എല്ലാര്‍ക്കും നന്ദി കേട്ടോ
എന്തിനാണീ കുഡുംബഫോട്ടൊ ഒക്കെ കൊടുതിരിക്കുന്നത്.എതായാലും നന്നായി..ഞാന്‍ ദിവസവും പെരുംബാവൂര്‍ കൂടിയാണു പൊകുന്നത്. ഇനി തിരിചരിയാമല്ലൊ...അയ്യൊ..കുത്തല്ലെ....take it easy...as a joke only...
take it [easy] as a joke only
ഇത്ര എളുപ്പം ആണെന്നറിഞ്ഞില്ല
കാന്താരി കുട്ടി..
പേഡ ഉണ്ടാക്കാന്‍ നോക്കി അടുക്കളേന്ന് ഇറങ്ങി’പോഡാ‘ എന്ന വിളി കേള്‍ക്കേണ്ടി വരുമൊ?
ഓ.ടോ. സ്കൂളില്‍ പഠിച്ചിരിന്ന കാലത്തിങ്കല്‍, ഉന്തുവണ്ടിയില്‍ വലിയൊരു ഗ്ലാസ്സ് ഭരണിയില്‍ അന്യ നാട്ടുകാര്‍ മണിയടിച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന മദാമ്മ പൂട എന്നു നാട്ടു ഭാഷയില്‍ വിളിക്കുന്ന ബോംബെ മിഠായി ഒരുപാട് കഴിച്ചിട്ടുണ്ട്. ഇതൊരു പാലുല്പന്നമാണൊ എങ്കില്‍ അതെങ്ങിനാണുണ്ടാക്കുന്നതെന്ന് പറയാമൊ..ചുമ്മാ അറിഞ്ഞിരിക്കാന്‍..അടുത്ത പോസ്റ്റില്‍ കാണാം
കാന്താരി ചേച്ചി,
താങ്ക്യൂ, ഇന്നലെ ഞാന്‍ ഐസ്ക്രീം ഉണ്ടാക്കി (ക്രീം ഉപയോഗിച്ചത്) . സോഫ്റ്നെസ് അല്പം കുറവായിരുന്നു എന്നതൊഴിച്ചാല്‍ ബാക്കി സൂപ്പര്‍. ഗ്രാം കണക്കിനായത് കൊണ്ടു ചേരുവ ശരിയായിക്കാണില്ല. ടേസ്റ്റ് കടയില്‍ നിന്നു വാങ്ങുന്നതിന്റെ പോലെ തന്നെയായിരുന്നു. അങ്ങനെ എന്റെയൊരു ചിരകാലാഭിലാഷം സാധിച്ചു.
ഒത്തിരി നന്ദിയുണ്ട് ചേച്ചി.
പിന്നെ ആ ശ്രീയെ കൈയില്‍ കിട്ടിയാല്‍ ചെവിക്കൊന്നു പിടിചോണം, എന്നോടൊരു മുട്ടന്‍ നുണ പറഞ്ഞതിന്.
നിഗൂഡ്ഡ ഭൂമി : പെരുമ്പാവൂര്‍ വഴി പോകുംബൊള്‍ കുടും ബ വീട്ടില്‍ ഒന്നു കയറൂ..
സപ്ന : ഐസ്ക്രീം ഉണ്ടാക്കാന്‍ എളുപ്പം ആണ്.പേഡ ഉണ്ടാക്കാന്‍ അല്പം മെനക്കെടണം
കുഞ്ഞന്‍ ചേട്ടാ : മദാമ്മ പ്പൂട ഒരു പാല്‍ വിഭവം ആണെന്നറിയാം പക്ഷേ സോറി അതിന്റെ റെസിപ്പി എനിക്കറിയില്ല..ബോംബേയിലെ ഒരു ഡയറി പ്ലാന്റില്‍ ഇതു ഉണ്ടാക്കുന്നതു കണ്ടിട്ടുണ്ട്..എന്തായാലും അതു വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നല്ല..
ശ്രീ നന്ദാ: ഉണ്ടാക്കി എന്നറിഞ്ഞതി ല്‍ സന്തോഷം..ഇന്നത്തോടേ ബ്ലോഗിംങ്ങ് നിര്‍ത്തേണ്ടി വരുമോന്നു പേടിച്ചിരിക്കുകയായിരുന്നു
അല്ല ഇതുണ്ടാക്കി ക്ഴിച്ചിട്ടു ആശുപത്രിയില്‍ വല്ലതും ആയിപ്പോയാല്‍ ഹ ഹ ഹ
ഇനി ആ ശ്രീക്കുട്ടന്റെ 2 ചെവിക്കും പിടിച്ചു തൂക്കി എടുക്കുന്ന കാര്യം ഞാന്‍ ഏറ്റു ഹ ഹ ഹ
ഹയ്യോ... കാന്താരി ചേച്ചീ, നന്ദേച്ചീ...
ഇപ്പോ നിങ്ങള്‍ രണ്ടു പേരും ഒരു ടീമായല്ലേ... അതായത്, ഞാനുദ്ദേശ്ശിച്ചത്... [ശ്ശൊ! എന്തു പറഞ്ഞാലാ എന്റെ ചെവി ഒന്നു രക്ഷപ്പെടുത്തി എടുക്കാന്‍ പറ്റുക? ;) ]
അതേയ്...ഒന്നൂല്ല്യ. ഞാന്‍ സുല്ലിട്ടു. എല്ലാം മായ്ച്ചേയ്ക്ക്. ഞാനങ്ങനെ പറഞ്ഞിട്ടേയില്ല. പോരേ? (പേഡ കിട്ടിയതുമില്ല, ചെവിയുടെ കാര്യം സംശയമാവുകേം ചെയ്തു)
:(
Post a Comment