Friday, May 9, 2008

പാലു കൊണ്ട് അച്ചാര്‍ !!!!

പാലു കൊണ്ട് അച്ചാര്‍ !!!! വിശ്വസിക്കാന്‍ പ്രയാസം ഉണ്ടോ ? നെല്ലിക്ക,മാങ്ങ,നാരങ്ങ തുടങ്ങിയവ കൊണ്ടുള്ള അച്ചാറുകള്‍ നമ്മുടേ വീട്ടമ്മമാര്‍ക്കു സുപരിചിതം ആണല്ലോ ..ഇറച്ചി കൂട്ടുന്നവരാണെങ്കില്‍ മീനും ഇറച്ചിയും വരെ അച്ചാറിടും..പക്ഷേ പാലു കൊണ്ടുള്ള അച്ചാറ് എല്ലാര്‍ക്കും ഒരു പുതുമയായിരിക്കും..

അച്ചാറുണ്ടാക്കാന്‍ ആദ്യമായി പാലില്‍ നിന്നും പനീറ് ഉണ്ടാക്കണം..(ഇതു നേരത്തെ വിവരിച്ചിട്ടുണ്ട് )

ഉണ്ടാക്കുന്ന വിധം

ചേരുവകള്‍
1 പനീര്‍ -200 ഗ്രാം
എള്ളെണ്ണ -100 ഗ്രാം

2 മുളകു പൊടി -3 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1/4 ടീസ്പൂണ്‍

വെളുത്തുള്ളി -3 ഇതള്‍
മഞ്ഞള്‍ പൊടി -1 നുള്ള്
കറുവാപ്പട്ട - 1 കഷണം
ഗ്രാമ്പൂ -3 എണ്ണം
പെരും ജീരകം-1/2 ടീസ്പൂണ്‍
കുരുമുളക്-3-4 എണ്ണം


3. കടുക്-1 ടീസ്പൂണ്‍
വെളുത്തുള്ളി-1ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
കായം പൊടിച്ചതു -1/4ടീസ്പൂണ്‍
ഉലുവ പൊടിച്ചതു -1/4 ടീസ്പൂണ്‍
വിനാഗിരി -150 മി.ലി
പഞ്ചസാര -1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ നല്ല തവിട്ടു നിറം കിട്ടത്തക്ക രീതിയില്‍ വറുത്തു കോരണം.(പനീര്‍ കരിഞ്നു പോയാല്‍ അച്ചാറിനു കയ്പു രുചി ഉണ്ടാവും ) 2-മത്തെ ചേരുവകള്‍ വിനാഗിരി തൊട്ട് അരച്ചെടുക്കണം.അരക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെളുത്തുള്ളി.ഇഞ്ചി ഇവ ചേര്‍ക്കാതെ ബാക്കി പൊടിച്ചു ചേര്‍ത്താലും മതി..പക്ഷേ അച്ചാറിനു കൊഴുപ്പു കുറയും എന്നു മാത്രം.


പനീര്‍ വറുത്ത ശേഷമുള്ള എണ്ണയില്‍ നിന്നു ഒരു ടേബിള്‍ സ്പൂണ്‍ എണ്‍ന ഒരു ചീനച്ചട്ടിയില്‍ എടുത്തു അതില്‍ കടുകു പൊട്ടിക്കുക.പിന്നീട് 3 ഇല്‍ പറഞ്ഞിരിക്കുന്ന ഇഞ്ചി,വെളുത്തുള്ളി,ഇവ ചേര്‍ത്തു അല്പം വഴറ്റുക.പിന്നീട് അരപ്പ്,ഉലുവ ,പനീര്‍ ഇവ ചേര്‍ത്തു ഇളക്കിയ ശേഷം ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളമൊഴിച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് പനീര്‍ 5 മിനുട്ട് നേരം ചെറുചൂടില്‍ വേകാന്‍ അനുവദിക്കുക.വെള്ളം മുഴുവന്‍ മിക്കവാറും വറ്റിക്കഴിഞ്ഞാല്‍ വിനാഗിരി ചേര്‍ക്കുക.വീണ്ടും ആവശ്യത്തിനു ഉപ്പു ചേര്‍ത്തു തിളച്ചു കഴിഞ്ഞാ‍ാല്‍ കായം,പഞ്ചസാര ഇവ ചേര്‍ത്തു വാങ്ങി വെക്കുക..
തണുത്തു കഴിയുമ്പോള്‍ വൃത്തിയുള്ള ഈര്‍പ്പരഹിതമായ കുപ്പികളില്‍ നിറച്ചു അടച്ചു സൂക്ഷിക്കുക..കുപ്പിയില്‍ നിറക്കുമ്പോള്‍ പനീരിന്റെ മുകളില്‍ അച്ചാറിന്റെ ചാറു വരുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക..


ഈ അച്ചാര്‍ സ്വാദിഷ്ടമാണെന്നു മാത്രമല്ല പോഷക സമ്പുഷ്ടവുമാണ്..കഴിച്ചു നോക്കൂ അഭിപ്രായങ്ങള്‍ പറയൂ .....

11 comments:

കാപ്പിലാന്‍ said...

നന്ദു പറഞ്ഞ അവസാന വാചകം ഞാന്‍ നോട്ട് ചെയ്തു .യൂ ടൂ നോട്ട് ദ പോയിന്റ് കാ‍ന്താരി കുട്ടി .
ഞാന്‍ ഈ വഴി വന്നിട്ടില്ല :)

Unknown said...

എന്റമ്മൊ ഈ അച്ചാറ് കഴിക്കാന്‍ ഞാനില്ലെ
ഇതിലും ഭേദം ബിമ്മിട്ട് ചായ കുടിക്കുന്നതാണ്

യാരിദ്‌|~|Yarid said...

ഞങ്ങളെന്തു തെറ്റാ തന്നോടു ചെയ്തതു കാന്താരി...:(

കുറ്റ്യാടിക്കാരന്‍|Suhair said...

വിനാഗിരി എടുത്ത് പനീറിലൊഴിച്ചാല്‍ പ്രശ്നമൊന്നുമില്ലേ?

കാന്താരിക്ക് പ്രശ്നമില്ലേന്നല്ല, കഴിക്കുന്ന ഞങ്ങളുടെ വയറിന് പ്രശ്നമാവില്ലേന്ന്...?

പാമരന്‍ said...

"നോട്ട്‌ ദ പോയിന്‍റു്‌" ന്നു പെണ്ണുംപിള്ളയോടു പറഞ്ഞിട്ടുണ്ട്‌..)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ മോളിലെഴുതിയ കമന്റ്സ് വായിച്ച് ചിരിച്ച് ഞാന്നൊരു അച്ചാര്‍ പരുവത്തിലായി.

എന്തിറ്റാ അലക്കാ അണ്ണന്മാര്‍!!!

പനീര്‍ അത്ര നല്ലതല്ല നേരെ കഴിച്ചാ തന്നെ.അതോണ്ട് ഞാനിത് ഉണ്ടാക്കൂല്ല ട്ടാ കെ.കുട്ടീ


അതിരിക്കട്ടെ പെങ്ങളേ, പാലുകൊണ്ട് അച്ചാര്‍ എന്നു പറഞ്ഞ് പിന്നെ പനീര്‍ എന്നും പറഞ്ഞ് പറ്റിക്കാ?എന്നാപ്പിന്നെ പാലുകൊണ്ട്( തൈര്) കാളന്‍ എന്നും പറയാം ല്ലേ

തോന്ന്യാസി said...

കാന്താരിച്ചേച്ചീ പാലൂകൊണ്ടൂള്ള പാചകപരാക്രമങ്ങള്‍ ഇനിയും പോരട്ടെ.....

പാല്‍ ബിരിയാണിയ്ക്കായി ഞാന്‍ കാത്തിരിയ്ക്കുന്നു.......

അവസാനത്തെ കമന്റില്‍ പ്രിയേച്ചി പറഞ്ഞതിലും ഇത്തിരി നേരില്ലേന്നൊരു സംശയം.......

മയൂര said...

“പനീറ് അച്ചാര്‍“ എന്ന വാക്കിനു പേറ്റന്റ് ഉണ്ടോ ;)

പനീറ് നല്ലതാണ്, അച്ചാര്‍ ഇതു വരെ കഴിച്ചിട്ടില്ല...പനീറിനു പകരം ടോഫു(tofu)ഉപയോഗിക്കാമോ?

ജിജ സുബ്രഹ്മണ്യൻ said...

നന്ദു : ബ്ലോഗര്‍മാര്‍ ഒക്കെ ഇടക്കു വയറു ശുചിയാക്കുന്നതു നല്ലതാ.....
കാപ്പിലാന്‍ : ഹ ഹ ഹ എന്റെ മുന്‍ കൂര്‍ ജാമ്യം കണ്ടു കാണുമല്ലോ
അനൂപ് : വിം ഇട്ടു ചായ കുടിച്ചാലും ഈ സെയിം എഫെക്റ്റ് തന്നേ കീട്ടും..എങ്കില്‍ പിന്നെ ഒരു പുതുമ എന്ന നിലക്കു ഈ അച്ചാര്‍ ഉണ്ടാക്കി കഴിക്കൂ..ഷാപ്പില്‍ ഒന്നും വെച്ചേക്കരുതു കേട്ടോ..കുടിയന്മാര്‍ വാളു വെക്കും
യാരിദ് : എന്നോട് ആരും തെറ്റു ചെയ്യാതിരിക്കാനാ ഈ പരീക്ഷണം ,..ഇതു കഴിച്ചാല്‍ പിന്നെ ആരും നെരെ നിന്ന് കാന്താരികുട്ടീ ന്നു ഉറക്കെ വിളിക്കില്ല ..അതിനു ഞാന്‍ ഗ്യാരണ്ടി ഹ ഹ ഹ

കുറ്റ്യാടിക്കാരന്‍ : പനീര്‍ അച്ചാരില്‍ വിനാഗിരി ചേര്‍ക്കുന്നതു പുളി രുചി വരാനാണ്..പിന്നെ എളുപ്പം കേടാകതെയും ഇരിക്കും.

പാമരന്‍ : പെണ്ണും പിള്ള ചിരവ എടുത്തു ഓടിച്ചില്ലാ ന്നു വിശ്വസിക്കട്ടെ...

പ്രിയേച്ചീ :പനീര്‍ കൊണ്ടു രസഗുള ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..പനീര്‍ മസാല കറി വെച്ചാല്‍ നല്ലതാണ്..ഇറച്ചിക്കറി ക്കൂട്ടാത്തവര്‍ക്ക് നല്ലൊരു വിഭവമാണ് ഇതു..
പിന്നെ എന്റെ ജൊലിയുടെ ഭാഗമായി പരമാവധി എല്ലാരെയും പാല്‍ ഉല്പന്നങ്ങള്‍ കഴിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും..
തോന്ന്യാസീ : ഹ ഹ ഹ പാല്‍ ബിരിയാണി വെക്കുന്ന വിധം നന്ദു ചേട്ടന്‍ പറഞ്ഞു തന്നല്ലോ അല്ലെ..തൃപ്തിയായല്ലോ
നന്ദു ചേട്ടന്‍ : നന്ദി...

മയൂര : പാല്‍ അച്ചാര്‍ എന്ന വാക്കിനു പേറ്റെന്റ് ഉള്ളതായി എനിക്കറിയില്ല
പിന്നെ ടോഫു സോയാബീന്‍ കൊണ്ടു ഉണ്ടാക്കുന്നതു ആണു..സൊയാബീനില്‍ നിന്നും പനീര്‍ ഉണ്ടാക്കുന്ന വിധം എനിക്കറിയില്ല,,മയൂരക്കറിയുമെങ്കില്‍ ഒന്നു പറഞ്ഞു തരണേ...


പിന്നെ ഇവിടെ വന്നു ഇതു വായിച്ചു പാചക പരീക്ഷണങ്ങള്‍ നടത്തി ആശുപത്രിയില്‍ പോകേണ്ടി വന്ന എല്ലാര്‍ക്കും എന്റെ “”“ ആ‍ദരാഞജലികള്‍ “”“”

ശ്രീ said...

പാല്‍ അച്ചാര്‍ ന്നു കേട്ട് വന്നതാ... (ആദ്യായിട്ട് കേല്‍ക്കുകയാണേയ്.)

ഇവിടപ്പോ കമന്റുകള്‍ കൊണ്ട് പാചകത്തെ വെല്ലുന്ന പരാക്രമങ്ങള്‍...
തോന്ന്യാസിയ്ക്ക് പാല്‍ ബിരിയാണി വേണം ല്ലേ? ഡായ്, പിരിയാണി കിട്ടാനില്ല, മുള്ളാണി മതിയാവുമോ?
;)

divya / ദിവ്യ said...

enikku aashcharyam thonni ee post kandappol..paal kondu achaar!! kolaaam..Njan undaakkum..pinne photos kudi ittode..enganirikkum ennu ariyamallo..ente blog sandarshichatil santhosham...veendum varumallo...??