Tuesday, May 20, 2008

ഖോവ കേക്ക്

ചേരുവകള്
ഖോവ – 160 ഗ്രാം ( 1 ലിറ്റര് പാലിന്റെ ഖോവ )
മൈദ – 160 ഗ്രാം ( ഖോവയുടെ അതേ തൂക്കം )
പഞ്ചസാര പൊടിച്ചതു – 230 ഗ്രാം
വെണ്ണ – 100 ഗ്രാം
കോഴി മുട്ട – 2 എണ്ണം
ബേക്കിങ് പൌഡര് – 5 ഗ്രാം
അണ്ടിപ്പരിപ്പു – 10 ഗ്രാം
ചെറി – 10 ഗ്രാം
കിസ്മിസ് – 15 ഗ്രാം
വനില എസന്‍സ് – 1 ടേബിള് സ്പൂണ്

ഉണ്ടാക്കുന്ന വിധം

ഖോവ നന്നായി പൊടിച്ചു വെണ്ണയുമായി യോജിപ്പിക്കുക.പൊടിച്ച പഞ്ചസാര,മൈദ,ബേക്കിങ്ങ് പൌഡര് ഇവ യോജിപ്പിച്ച ശേഷം ഖോവയുടെ മിശ്രിതവുമായി ചേര്‍ത്തു നന്നായി ഞെരടി കുഴക്കുക.എന്നിട്ട് കോഴിമുട്ടയുടെ വെള്ളക്കരു പതപ്പിച്ചതുമായി ചേര്‍ത്തു ആവശ്യമെങ്കില് അല്പം പാലു കൂടി ചേര്‍ത്തു മിശ്രിതം കുഴമ്പു പരുവത്തിലാക്കുക. കളറിനു വേണ്ടി 30 ഗ്രാം പഞ്ചസാര നന്നായി കരിച്ചു അല്പം ജലവുമായി ചേര്‍ത്തു മിശ്രിതത്തില് ചേര്‍ക്കേണ്ടതാണ്..നുറുക്കിയ കശുവണ്ടിപ്പരിപ്പും കിസ്മിസ്സും നെയ്യില് വറുത്തത്,ചെറുതായി നുറുക്കിയ ചെറിയും കൂടി മിശ്രിതത്തില് ചേര്‍ക്കണം. കൂടാതെ വാനില എസ്സന്‍സും ചേര്‍ക്കേണ്ടതാണ്..മിശ്രിതം പിന്നീട് ഓവനില് വെച്ചു ബേക്ക് ചെയ്തെടുത്താല് സ്വാദിഷ്ടമായ കേക്ക് റെഡി..

No comments: