Sunday, May 18, 2008

രസമലായി


ഇന്ഡ്യയുടെ പല ഭാഗത്തും പ്രചാരമുള്ള ഒരു നാടന് ക്ഷീരോല്പന്നമാണ് രസമലായി.രസ സംര്^ദ്ധി കൊണ്ട് സ്വാദിഷ്ടമായ ഈ ഉല്പന്നം മലയാളി വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതാണ്..

വേവിച്ച ഛണ ഗോളങ്ങളും പാതി കുറുക്കിയ പാലും ഇതിന്റെ ഗുണ മേന്മ പാലിനേക്കാള് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

ചേരുവകള്

നല്ല എരുമപ്പാല് – 2 ലിറ്റര് (പശുവിന് പാ‍ലും ഉപയോഗിക്കാം )
പഞ്ചസാര - 600 ഗ്രാം]
ഏലക്കായ് – 3 - 4 എണ്ണം


മൈദ – 2 ഗ്രാം
സിട്രിക് ആസിഡ് –5 ഗ്രാം
വെള്ളം –അര ലിറ്റര്

ഉണ്ടാക്കുന്ന വിധം

തന്നിരിക്കുന്ന 2 ലിറ്റര് പാലില് 1 ലിറ്റര് അടുപ്പില് വെച്ചു 90 ഡിഗ്രീ ചൂടാക്കുക.എന്നിട്ട് 70 ഡിഗ്രീയിലേക്ക് തണുപ്പിക്കുക.കുറച്ചു വെള്ളത്തില് സിട്രിക്ക് ആസിഡ് ലയിപ്പിച്ചു ഈ പാലില് കുറേശ്ശെ ഒഴിച്ചു ഇളക്കുക..പാല് പിരിഞ്ഞു ഇളം പച്ച നിറമാകുമ്പോള് തോര്‍ത്തിലോ മസ്ലിന് തുണിയിലോ അരിക്കുക.2 മണിക്കൂറോളം തോര്‍ത്തില് കെട്ടി തൂക്കിയിടുക..ഇതാണ് ഛണ..

ഛണ ഒരു പാത്രത്തിലേക്കു മാറ്റി മൈദ തൂവി ശരിയായി അരച്ചെടുക്കുക..നല്ല പോലെ അരച്ചെടുക്കുന്നത് (kneading ) ഉല്പന്നത്തിന്റെ ഗുണ മേന്മ വര്‍ദ്ധിപ്പിക്കുന്നു..

ഇതു നെല്ലിക്കാ വലുപ്പത്തിലുരുട്ടി എടുക്കുക.കൈവെള്ളയില് ഉരുട്ടുമ്പോള് കുറഞ്ഞതു 3 പ്രാവശ്യം ഉരുട്ടണം.അവസാനം ഇഡ്ഡലിയുടെ ആകൃതിയില് അമ്മര്‍ത്തി എടുക്കുക.


അര കിലോ പഞ്ചസാര അര ലിറ്റര് വെള്ളത്തില് എടുത്ത് തിളപ്പിക്കുക..ഒരു സ്പൂണ് പാലൊഴിച്ചു അഴുക്കു കോരി കളയുക.തിളക്കുന്ന ലായനിയില് മുകളില് തയ്യാറാക്കിയ ഛണ ഗോളങ്ങള് ഇടുക..അര മണിക്കൂര് വേവിക്കുക..വെന്തു കഴിയുമ്പോള് ഗോളങ്ങളുടെ വലിപ്പം കൂടുകയും ഇളം ബ്രൌണ് നിറം ആകുകയും ചെയ്യും.വേവിക്കുമ്പോള് ആവി പോകാത്ത രീതിയില് വാഴയില കൊണ്ടു മൂടി വേവിക്കാവുന്നതാണ്.

ബാക്കി 1 ലിറ്റര് പാല് കാച്ചി കുറുക്കി പാതിയാക്കുക.തണുത്ത് 60 ഡിഗ്രീ ചൂടാക്കുമ്പോള് 100 ഗ്രാം പഞ്ചസാര ചേര്‍ക്കുക.ചൂടാക്കിയ ഏലക്കാത്തരി ചേര്‍ക്കുക..

കുറുക്കിയ പാലിലേക്ക് പാചകം ചെയ്ത ഛണ ഗോളങ്ങള് കണ്ണാപ്പ ഉപയോഗിച്ചു കോരി ഇടുക..ഉടനെയോ ഒരു രാത്രി തണുപ്പിച്ചോ ഉപയോഗിക്കാം


പാല് കുറുക്കിയതിനെ റബറി എന്നാണു പറയുന്നതു..റബറിയും ഛണയും ചേര്‍ത്താണു വിളമ്പേണ്ടത്....

8 comments:

കാപ്പിലാന്‍ said...

ആദ്യ തേങ്ങാ എന്‍റെ വക .
ചുമ്മാ കൊതിപ്പിക്കാതെ.തിരുവന്തപുരം ബ്ലോഗ്ഗ് ശില്‍പശാലയില്‍ വരുന്നുണ്ട് ഞാന്‍ ,അപ്പോള്‍ ഇതില്‍ എന്തെങ്കിലും കുറെ ഉണ്ടാക്കി കൊണ്ടുവരണം ടീച്ചറെ :):)

ബാബുരാജ് ഭഗവതി said...

ഓ ഞാന്‍ വായിക്കുന്നില്ല.
തിന്നുന്ന സാധനങ്ങളെ കുറിച്ചുള്ള വിവരണം വായിച്ച് വായില്‍ വെള്ളം നിറച്ച് എന്തുണ്ട് കാര്യം..?
എന്നെ കിട്ടില്ല..ങ്..ങ്ഹൂ...

Unknown said...

ഭഗവാനെ ഇനി എന്തെല്ലാം കാണണം എന്തെല്ലാം
കേള്‍ക്കണം കാലം കലിയുഗം തന്നെ

പ്രവീണ്‍ ചമ്പക്കര said...

റബ്ബര്‍,ഛണ..ഇതൊക്കെ കഴിക്കാന്‍ പറ്റുമോ കാന്താരീകുട്ടി...ഏതായാലും 2 ദിവസം എന്കിലും അവധി കിട്ടിയീട്ടുവേണം പരീക്ഷിക്കാന്‍

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ :- സത്യമായും തിരുവനതപുരത്തു വരുന്നുണ്ടോ ?? ഞാന്‍ അന്നു വരുന്നില്ലാ ന്നു തീരുമാനിച്ചു..ബ്ലോഗര്‍മാര്‍ എല്ലാരും കൂടെ എന്നെ ശരിയാക്കി വിടില്ലേ.വയറു കേടാക്കീല്ലേ ന്നും പറഞ്ഞു...ജീവനില്‍ കൊതിയുണ്ടേ...
പിന്നെ ഞാനിപ്പം റ്റീച്ചര്‍ ഒന്നും അല്ലാട്ടോ..തെറ്റിദ്ധരിക്കണ്ടാ...പണ്ടൊരു റ്റീച്ചറായിരുന്നു..
ബാബുരാജ് :- അടുത്ത ബേക്കറിയില്‍ ഈ സാധനം കിട്ടുമോ ന്ന് ചോദിക്കൂ..കഴിച്ചു നോക്കൂ..ഒരിക്കല്‍ കഴിച്ചാല്‍ ഭാര്യയെകൊണ്ട് ഇടക്കു ഇതു ഉണ്ടാക്കിക്കും ഉറപ്പാ...
നന്ദേട്ടാ :- നാരങ്ങാവെള്ളം കുടിച്ചിട്ട് ആര്‍ക്കെങ്കിലും വയറിനസുഖം വന്നതായി കേട്ടിട്ടുണ്ടോ ??സിട്രിക് ആസിഡ് എന്നതു നാരങ്ങയില്‍ ഉള്ള ആസിഡ് ആണ്..അതിനൊരു കുഴപ്പവും ഇല്ലാ..


വായിച്ച എല്ലാര്‍ക്കും നന്ദി...പാലു കൊണ്ട് ഇനിയും കൂടുതല്‍ വിഭവങ്ങളുമായി ഞാന്‍ വരുന്നു..എല്ലാരും ഉണ്ടാക്കി നൊക്കണം എന്ന അപേക്ഷ ഉണ്ട്..

കാപ്പിലാന്‍ said...

സത്യമായിട്ടും ഞാന്‍ വരുന്നുണ്ട് കാ‍ന്താരി ,പിന്നെ അധിക സമയം കാണില്ല എന്ന് മാത്രം .പിള്ളാരെ തിരോന്തരം ഒക്കെ ഒന്ന് കാണിക്കണം .
രണ്ടു വീട്ടില്‍ പോകാന്‍ ഉണ്ട് .നിങ്ങള്‍ എല്ലാം അവിടെ ഉണ്ടെങ്കില്‍ കാണാം എന്ന് മാത്രം .ഒരു വഴിക്കു പോകുമ്പോള്‍ എല്ലാ പണിയും ഒറ്റയടിക്ക് തീര്‍ക്കാമല്ലോ ,ഏത്.

നന്ദന്‍ പേടിക്കണ്ടാ ,അതിനടുത്ത് തന്നെ എന്‍റെ ഒരു വീട് ഉണ്ട് .അഥവാ എന്തെങ്കിലും അത്യാഹിതം കാ‍ന്താരി കുട്ടിയുടെ രസമലായി കഴിച്ച് ഉണ്ടാകുകയാണെങ്കില്‍ ഓടി കയറാമല്ലോ.
:):)

ഹരീഷ് തൊടുപുഴ said...

സത്യായിട്ടും ടീച്ചറിതു ഉണ്ടാക്കികഴിച്ചു നോക്കിയിട്ടാണോ പോസ്റ്റിയെ, അതു അറിഞ്ഞിട്ടു വേണം ഉണ്ടാക്കി കഴിക്കാന്‍...

യാരിദ്‌|~|Yarid said...

ദേ വരുന്നു അടുത്ത സാധനവും കൊണ്ട്, എന്തെങ്കിലും കാര്യമുണ്ടൊ ഇതില്‍...മനുഷ്യനെ പറ്റിക്കാനായിട്ടു...

തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ രാവിലെ തന്നെ വന്നു അറ്റന്‌ഡന്‍സ് വെച്ചോളണം..;)കൂട്ടത്തില്‍ രസമലായിയും ചാണക സോറി ഛണഗോളങ്ങളുംകൊണ്ടു വരു..;)