
കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും പോഷക മൂല്യങ്ങളാല് സമ്പന്നവുമായ ഒരു പലഹാരമാണ് പാലു കൊണ്ടുള്ള ലഡ്ഡു.
ചേരുവകള്
പാല് – 1 ലിറ്റര്
റവ – 750 ഗ്രാം
പഞ്ചസാര – 250 ഗ്രാം
നെയ്യ് – 50 മി.ലി
തേങ്ങ ചിരവിയത് – 1 തേങ്ങ
ഏലക്കാ – 8 എണ്ണം (പൊടിക്കണം )
കിസ്മിസ്, അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാതി നെയ്യില് റവ മൂപ്പിച്ചു ചുമന്ന നിറമാകുമ്പോള് വാങ്ങി വെക്കുക.ബാക്കി നെയ്യില് തേങ്ങ ചിരവിയത് ഇളം ചുവപ്പു നിറമാകുന്നതു വരെ വറുക്കുക.
ഉരുളിയില് പാല് ഒഴിച്ചു തിളപ്പിക്കുക.തിളച്ചു കഴിഞ്ഞ്നാല് പഞ്ചസാര ചേര്‍ക്കുക.വീണ്ടും തിളക്കുമ്പോള് വറുത്തു കോരി വെച്ച റവ,തേങ്ങ ചിരവിയത്,ഏലക്കാപ്പൊടി,അണ്ടിപ്പരിപ്പ്. കിസ്മിസ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇതു ചെറിയ ഉരുളകള് ആക്കുക.തണുത്ത ശേഷം ഉപയോഗിക്കാം..
9 comments:
ലഡ്ഡു..ലഡ്ഡൂ..ആര്‍ക്കേലും വേണോ...ഇപ്പോള്‍ തീരും.
ച്ഛെ ഛെ ആക്രാന്തം കാട്ടല്ലേ..അവിടെ ഇരിക്കൂ എല്ലാര്‍ക്കും തരാം..
ഹോ അവസാനം അതു തീര്‍ത്തു.
ഇതു കഴിക്കുന്നവരുടെ നാളത്തെ അവസ്ഥ എന്താണോ ആവോ ?
പാലു കൊണ്ടൂള്ള ലഡു നുമ്മളും കഴിച്ചിട്ടുണ്ടെ... ഹഹ, നമ്മളെ അങ്ങനെയങ്ങു കൊതിപ്പിക്കാമെന്നു കരുതേണ്ട..
ഇതിനെക്കുറിച്ചൊക്കെ പോസ്റ്റിടലു മാത്രെമെയുള്ളൂ അല്ലെ..കുറച്ചു ലഡുവും, ചാണക സോറി രസഗുളയുമൊക്കെ ഉണ്ടാക്കി തന്നു കൂടേ കാന്താരി..:(
കൊള്ളാം , അടുത്ത തവണ പോസ്റ്റിന്റെ കൂടെ തിന്നാന്‍ വല്ലതും തന്നാല്‍ നല്ല അഭിപ്രായം പറയാം . എങ്ങനെയാണു ശരിക്കു നിരൂപണം നടത്തുന്നതെന്ന് ഇപ്പം മനസ്സിലായോ?
ലഡു കിട്ടും എന്നു കരുതി വന്നപ്പൊ ലഡു തീര്‍ന്നുപോയെന്നോ? നടക്കില്ല. ലഡു കിട്ടാണ്ടെ ഞമ്മല് ബ്ബ്ട്ന്ന് പോവൂലാ! ഇപ്പൊ കിട്ടണം ലഡു .ഇല്ലെങ്കില്‍ ഇവിടെ മരണം വരെ(അല്ലെങ്കില്‍ ആട്ടിപ്പയിക്കുന്നതുവരെ)
സത്യാ(അത്യാ)ഗ്രഹമിരിക്കും.
ഏതായാലും ഞാനീ പാല്‍ ലഡു ഉണ്ടാക്കി നോക്കാന്‍ തീരുമാനിച്ചിരിക്കുകയാ.'വേ'കഴിച്ച അനുഭവം മറന്നിട്ടില്ല.അതുപോലാകില്ലെന്ന് കരുതുന്നു. അടുത്ത ഐറ്റം 'പാല്‍ സാമ്പാര്‍ ' അല്ലെങ്കില്‍ 'പാല്‍ അവിയല്‍' ആയിരിക്കും അല്ലേ?
ഇങ്ങനെ ഒരോന്ന് പറഞ്ഞ് കൊതിപ്പിക്കാതെ
വല്ലോ ഉണ്ടാക്കി ഒരു പാഴസലായി അയ്ച്ചു താ
ചുമ്മാ കൊതിപ്പിക്കാന്‍........
യാരിദ് :- ചാണക ഗുള തയ്യാറാക്കി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങീട്ടു നാളേറെ ആയി..വരാത്തതു എന്റെ കുഴപ്പം ആണോ ??
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം :- അടുത്ത പോസ്റ്റിന്റെ കൂടെ തിന്നാന്‍ തരാം ട്ടോ...കാര്യങ്ങള്‍ ഇപ്പോളല്ലെ മനസ്സിലായെ ഹ ഹ ഹ
ഡോണ്‍ :- ഗര്‍ഭ സത്യാഗ്രഹം പോലെ ലഡ്ഡു സത്യാഗ്രഹമോ ??? വിളമ്പുമ്പോള്‍ ആള്‍ അടുത്തു വേണ്ടെ..അതെങ്ങനാ വായില്‍ നോക്കി നില്‍ക്കും..അല്ലാ കഴുത്ത് ഉളുക്കിയതിന്റെ വേദന ഒക്കെ മാറിയോ....പരിക്കുകളും ഒക്കെ ഭേദമായോ ??
അനൂപ്,ഹരീഷ് :- നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരൂ..കൊതി മാറ്റി തരാം കേട്ടൊ
എല്ലാര്‍ക്കും നന്ദി.....................
കാന്താരിച്ചേച്ചി,
ഇറാനി റ്റീ ഉണ്ടാക്കാന്‍ അറിയാമോ?
ഞാനും കുറെ നാളായി അന്വേഷിക്കുന്നു. ആര്‍ക്കും അറിയില്ല. ഹൈദരാബാദുകാരാണെങ്കില്‍ അതൊട്ട് പറഞ്ഞ് തരികയുമില്ല.
മറുപടി പ്രതീക്ഷിക്കുന്നു.
Post a Comment