ചേരുവകള്‍
പാല് - 1 ലിറ്റര്‍
സിട്രിക് ആസിഡ് – 1 ഗ്രാം (ഒരു പകുതി ചെറു നാരങ്ങയുടെ നീരു മതിയാവും )
പഞ്ചസാര – 70 ഗ്രാം
ഏലക്കാ,ബദാം..- ആവശ്യമെങ്കില്‍ മാത്രം
ഉണ്ടാക്കുന്ന വിധം
ഉരുളിയില്‍ 1 ലിറ്റര്‍ പാലെടുത്ത് അടുപ്പില്‍ വെച്ചു തിളപ്പിക്കുക..തിളക്കും വരെ നന്നായി ഇളക്കണം.എന്നിട്ട് പാല് വാങ്ങി വെച്ചു ഭാഗികമായി പിരിയത്തക്ക വണ്ണം 1 ശതമാനം വീര്യമുള്ള അല്പം സിട്രിക് ആസിഡ് ലായനി ഒഴിച്ചു ( 1 ഗ്രാം സിട്രിക് ആസിഡ് 100 മി.ലി. വെള്ളത്തില്‍ ലയിപ്പിച്ചതു ) നന്നായിളക്കി കുഴമ്പു പോലെയാകുമ്പോള്‍ 70 ഗ്രാം പഞ്ചസാര ചേര്‍ത്തു വീണ്ടും ഇളക്കുക.പദാര്‍ഥം പാത്രത്തില്‍ നിന്നും വിട്ടു പോരുന്ന പാകത്തില്‍ വാങ്ങി വെച്ചു നെയ്യ് പുരട്ടിയ ബട്ടര്‍ പേപ്പറില്‍ മാറ്റി,വേണമെങ്കില്‍ ഫ്ലേവറിനു അല്പം ഏലക്കാ പൊടിയും ചേര്‍ത്തു പരത്തുക..പരത്തി വെച്ച ഉല്പന്നത്തിനു മുകളില്‍ ചെറി,ബദാം എന്നിവ പതിക്കാവുന്നതാണ്..അന്തരീകഷ ഊഷ്മാവില്‍ 3 ദിവസം വരെ കേടു കൂടാതെ ഇരിക്കും..കൂടുതല്‍ ദിവസം ഇരിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാം..
Saturday, May 17, 2008
Subscribe to:
Post Comments (Atom)
8 comments:
ഇതു കലയും കമലയും ഉണ്ടാക്കിയതൊന്നും അല്ലാ...
അല്ലാ ആരുണ്ടാക്കിയാലെന്താ...നല്ല മധുരം ഉണ്ടായാാല് പോരേ ????
ആദ്യമായിട്ടാണ് ഈ പേരിലൊരു ഭക്ഷണ സാധനത്തെപ്പറ്റി കേള്‍ക്കുന്നത്. ഇത് എവിടെത്തെ പലഹാരമാണ്?
പേര് ഉഗ്രന്‍ എന്നല്ല അത്യുഗ്രന്‍..!
kollaam..Arundaakkiyalenthaa Kazhichaal Pore alle :)
വെടിക്കെട്ടു പേരുകള്‍ തന്നെ..!
എനിക്കിഷ്ടം സള്ഫ്യൂരിക്കാസിഡാ....കൊഴപ്പോണ്ടോ....?
തിന്ന് നോക്കീട്ട് രണ്ടു ദിവസം കഴിഞ്ഞ്, ഉണ്ടെങ്കി കമന്റിടാം...ട്ടോ..!
പഞ്ചസാരേടെ അസുഖം ണ്ടാവൊ..ആവൊ..?.
ന്നാലും ഇച്ചിരി കഴിച്ചോക്കാം ല്ലേ..?
കാന്താരിക്കുട്ടീ..,അടുക്കളയില്‍ കേറി ശീലം കൊറവാ..എന്നെങ്കിലും പരീക്ഷിച്ചു നോക്കണം..പിന്നെന്താപ്പാ.ഇങ്ങനെയൊരു പേര്...??.....സ്വയം ഇട്ട പേരാണോ..??.അടിപൊളി പേരാട്ടോ..:)
എങ്കില്‍ രജിനികാന്ത് എന്നു പേരിട് തമിഴ് നാട്ടില്‍ നല്ല അരാധകര്‍ ഉണ്ടാകും
Post a Comment