Monday, May 19, 2008

പനീര് മസാലക്കറി


ഇറച്ചിക്കറി കഴിക്കാത്തവര്‍ക്കായി ഒരു കറി..ഇതിനെ ഞങ്ങളുടേ ഭാഷയില് പാല് ഇറച്ചിക്കറി എന്നു പറയും..

ചേരുവകള്
പനീര് – 250 ഗ്രാം
തക്കാളി – 2 എണ്ണം ( ചെറുതായി മുറിക്കണം )
സവാള – 3 എണ്ണം ( ചെറുതായി അരിയണം )
പച്ച മുളകു - 5 എണ്ണം (നീളത്തില് അരിയണം )
ഇഞ്ചി – 1 ചെറിയ കഷണം ( ചെറുതായി അരിയണം )
മല്ലിപ്പൊടി -1 ടേബിള് സ്പൂണ്
കുരുമുളകു പൊടി – ½ ടീ സ്പൂണ്
മസാലപ്പൊടി – ആവശ്യത്തിനു
മഞ്ഞള്‍പ്പൊടി – ആവശ്യത്തിനു
തേങ്ങാപ്പാല് – 1 തേങ്ങയുടെ പാല്
വെളിച്ചെണ്ണ,കറിവേപ്പില – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

പനീര് ചെറിയ കഷണങ്ങളാക്കി എണ്ണയില് വറുത്തെടുക്കുക.മുളകുപൊടി,മല്ലിപ്പൊടി,കുരുമുളകുപൊടി,മസാല ഇവ നന്നായി അരച്ചെടുക്കണം..
ചീനച്ചട്ടിയില് വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള് കറിവേപ്പില,ഇഞ്ചി,പച്ചമുളക്,സവാള എന്നിവ വഴറ്റുക.പിന്നീട് തക്കാളി കൂടി ഇട്ട് വഴറ്റിയ ശേഷം അരപ്പു ചേര്‍ത്തു അല്‍പ്പം മൂപ്പിക്കുക.
പിന്നീട് വറുത്ത പനീര് കഷണങ്ങള് ഇട്ടിളക്കി കഷണങ്ങള് മുങ്ങിക്കിടക്കത്തക്ക നിരപ്പില് വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പ്,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഏകദേശം 10 മിനുട്ടോളം തിളപ്പിക്കുക.അതിനു ശേഷം തേങ്ങാപാല് ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിനുള്ള ചാറ് ആകുന്നതു വരെ വറ്റിക്കുക.പിന്നീട് മല്ലി ഇല ഇട്ട് അടുപ്പില് നിന്നും വാങ്ങി വെക്കുക. ഇതു ചോറ് ,പൂരി,ചപ്പാത്തി എന്നിവക്കൊപ്പം ഉപയോഗിക്കാവുന്നതാണ്..

No comments: