Wednesday, April 23, 2008

മില്‍ക്ക് ഹല്‍വ



ചേരുവകള്‍




  1. പാല്‍ - ഒരു ലിറ്ററ്


  2. മൈദ - ഇരുന്നൂടന്പത് ഗ്രാം


  3. പഞ്ചസാര -എഴുന്നൂടന്പത് ഗ്രാം


  4. നെയ്യ് -ഇരുന്നൂറ്റന്‍പത് ഗ്രാം


  5. ചൌവ്വരി - ഇരുപത്തി അഞ്ച്ചു ഗ്രാം


  6. കശുവണ്ടി പരിപ്പ് - ആവശ്യമെങ്കില്‍ (ഇരുന്നൂറ്റി അന്‍പതു ഗ്രാം)


ഉണ്ടാക്കുന്ന വിധം




ഒരു ലിറ്റര്‍ ശുദ്ധ ജലത്തില്‍ മൈദ കലര്‍ത്തിയ ശെഷം അരിച്ചെടുക്കുക.അതോടൊപ്പം ഒരു ലിറ്റര്‍ പാലും ചൌവ്വരിയും ചേര്‍ത്ത് അടുപ്പില്‍ വെച്ചു നന്നായി ഇളക്കുക കുറച്ചു തിളച്ച ശേഷം പഞ്ചസാര സിറപ്പ് ചേര്‍ത്ത് ഇളക്കുക .വറ്റി വരുമ്പോള്‍ (കുമിള കുത്തുമ്പോള്‍ ) പകുതി നെയ്യ് ഒഴിക്കുക. ബാക്കി നെയ്യ് കുറച്ചു കൂടി വറ്റിയ ശേഷം ചേര്‍ത്ത് ഇളക്കുക.ജലാംശം വറ്റി നെയ്യ് വിട്ടു പോരാന്‍ തുടങ്ങുമ്പോള്‍ തുടങ്ങുമ്പോള്‍ വാങ്ങി വെച്ചു അല്പം വാനില എസ്സന്‍സ് ചേര്‍ക്കാം..നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേക്ക് മാറ്റി കശുവണ്ടി പരിപ്പു വിതറി ,തണുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്..


5 comments:

ജിജ സുബ്രഹ്മണ്യൻ said...

മില്‍ക്ക് ഹല്‍വ കഴിച്ചിട്ടില്ലെ? ബേക്കറിയില്‍ എന്തിനാ കാശ് കളയണേ വെറുതെ ഇത്തിരി ശ്രമിച്ചാല്‍ നാവില്‍ രസമൂറും ഹല്‍വ നമുക്കൂണ്ടാക്കിക്കൂടെ. ശ്രമിച്ചു നോക്കൂ.!.

തോന്ന്യാസി said...

വെറുതേ ഞാനെന്തിനാ കാശു കളയണേ...ഞാനെന്തിനാ മെനക്കെടണേ...കാന്താരിച്ചേച്ചി കൊറച്ചു തോനെ ഉണ്ടാക്കീട്ട് അയച്ചു തന്നാമതി, അല്ലേല്‍ വിളിച്ചാ മതി..

ഹരിയണ്ണന്‍@Hariyannan said...

മില്‍ക്ക് ഹല്‍‌വ!
വെറുതേ കൊതിപ്പിക്കല്ലേ... :)
ഇനി അടുത്തത് കാന്താരിഹല്‍‌വയായിക്കോട്ടെ!
നല്ല മധുരത്തില്‍ തന്നെ വേണം!
:)

asdfasdf asfdasdf said...

ഒരു ലിറ്റര്‍ പാലിനു 750 ഗ്രാം പഞ്ചസാര. വെറുതെയല്ല ബുഷ് പറയുന്നത് ഇന്ത്യക്കാരു മുഴുവന്‍ പോഷകാഹാര പ്രിയരാണെന്ന്. :)
ഈ ബ്ലോഗ് ഇപ്പഴാ കണ്ടത്. മുഴുവന്‍ നോക്കട്ടെ ട്ടാ.

താരകം said...

വായിച്ച് വായില്‍ വെള്ളമൂറി. പാചകം ഭയങ്കര മടിയാ. എന്നാലും ഇതുണ്ടാക്കി നോക്കും. മധുരം ഭയങ്കര ഇഷ്ടാ.