സിട്രിക് ആസിഡ് ഉപയോഗിച്ചു പിരിച്ച പാല്‍ തുണിയില്‍ അരിച്ചു വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തുണിയോടെ തന്നെ രണ്ട് പലകകള്‍ക്കിടയില്‍ വെച്ചു മുകളില്‍ ഭാരം കയറ്റി വെച്ച് ജലാംശം നീക്കി എടുക്കുന്നതാണ് പനീര്‍। ഇതിനെ പാലിറച്ചി എന്നും പറയാറുണ്ട് !!!!!!
ഉണ്ടാക്കുന്ന വിധം
ഒരു ലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ചു തിളക്കുന്നതിനു തൊട്ടു മുന്‍പു വരെ ചൂടാക്കുക ( ഏകദേശം 90 ഡിഗ്രീ) ।വാങ്ങി വെച്ചു രണ്ടു മിനിട്ടു നേരം തണുപ്പിക്കുക,,അതിലേക്കു ഏകദേശം ഒരു ശതമാനം വീര്യമുള്ള സിട്രിക് ആസിഡ് ലായനി കുറേശ്ശെയായി ഒഴിച്ചു സാവധാനം ഇളക്കി കൊടുക്കണം।ഒരു ചെറുനാരങ്ങയുടെ നീരായാലും മതി।പാലു മുഴുവന്‍ പിരിഞ്ഞു ഇളം പച്ച നിറത്തിലുള്ള വെള്ളവും ഖര പദാര്‍ഥവും പിരിയുന്നതു വരെ ആസിഡ് ഒഴിക്കണം।ഇതു അഞ്ച്ചു മിനിട്ട് നേരം അനക്കാതെ വെക്കണം॥
പിന്നീട് ഒരു മസ്ലിന്‍ തുണിയിലേക്ക് അരിച്ചു അതേ തുണിയില്‍ തന്നെ പൊതിഞ്ഞു മുകളില്‍ ഏതെങ്കിലും ഭാരം വെച്ചു വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കണം॥ഒരു ഇരുപതു മിനിട്ടു നേരം ഇങ്ങനെ പ്രസ്സ് ചെയ്തു കിട്ടുന്ന പദാര്‍ഥം തണുത്ത വെള്ളത്തില്‍ മൂന്നു മണിക്കൂറോളം സൂക്ഷിക്കുക ।പിന്നീട് പുറത്തേടുത്തു അതില്‍ പറ്റിയിരിക്കുന്ന വെള്ളവും വാര്‍ന്നു പോകാന്‍ അനുവദിക്കുക।ഇതാണു പനീര്‍॥
ഇതു കൊണ്ടു പല പല വിഭവങ്ങള്‍ ഉണ്ടാക്കാം ॥അതിനെ കുറിച്ചു അടുത്ത പോസ്റ്റില്‍
4 comments:
പാലില്‍ നിന്നുണ്ടാക്കുന്ന പനീറിനെപ്പറ്റി കേട്ട്,ഡല്‍ഹീല്‍ പോയപ്പോ ഒരു ഹോട്ടലില്‍ ചെന്ന് ഞാനും കൂട്ടുകാരും പാലക് പനീര്‍ എന്ന ഐറ്റം കഴിച്ചു, അത്തിനു ശേഷം പനീര്‍ എന്നു കേട്ടാലും തിള്യ്ക്കും ചോര ഞരമ്പുകളില്‍........
പനീര്‍ ഉണ്ടാക്കുന്നതു് മാത്രമല്ല...
അതുകൊണ്ടു് ഉണ്ടാക്കാവുന്ന ചില items കൂടി പറഞ്ഞുതാ ചേച്ചീ...
പക്കാവട - അതു പോര... ഇത്തിരി കനത്തിലുള്ള എന്തെങ്കിലും.. :)
ഇത് ഇങ്ങനെയാണ് ഉണ്ടാക്കുന്നതല്ലേ?
പരീക്ഷിച്ച് പരാജയപ്പെടുമോ?
പനീര്‍ സുക്ഷിച്ചു വയ്കുന്നതിനെ കുറിച്ച് കൂടി എഴുതി കൂടെ സതാരണ ഊഷ്മാവിലും അല്ലാതെയും ..പ്രതീഴ്ക്ഷയോടെ ..
Post a Comment