Friday, July 4, 2008
കുള്‍ഫി
ചേരുവകള്‍
പാല് – 1 ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക്- 1 ടിന്
കോണ്‍ഫ്ലവര്‍ - 30 ഗ്രാം
എസ്സന്‍സ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാലു കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്തു തിളക്കുന്നതു വരെ ചൂടാക്കുക.കോണ്‍ഫ്ലവര്‍ 2 ടീസ്പൂണ്‍ വെള്ളം ചേര്‍ത്തു കുഴച്ചു ചൂടുപാലുമായി യോജിപ്പിക്കുക.2 മിനിട്ട് തിളച്ചതിനു ശേഷം എസ്സന്‍സ് ചേര്‍ക്കുക.വെള്ളത്തില്‍ വെച്ചു തണുപ്പിച്ച ശേഷം കുള്‍ഫി മോള്ഡുകളില് നിറച്ചു ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചു ഉപയോഗിക്കുക...
Subscribe to:
Post Comments (Atom)
15 comments:
ഹോ നിങ്ങളോടുള്ള ഈ ദ്രോഹം ഞാന്‍ നിര്‍ത്താം എന്നു തീരുമാനിച്ചതായിരുന്നു..അപ്പോളാ ശ്രീയുടെ ഒരു ചോദ്യം കണ്ടത്.പെരുമ്പാവൂരിലൊക്കെ പാല് തീര്‍ന്നോന്ന്??? പാല് തീര്‍ന്നാല്‍ മന്ത്രി ഞങ്ങളെ ഓടിക്കില്ലേ...നിങ്ങള്‍ക്കു പരീക്ഷിക്കാന്‍ പുതുമ ഉള്ള ഒരു വിഭവവുമായി ഞാന്‍ വീണ്ടും വന്നു...കുള്‍ഫി..ഉണ്ടാക്കൂ .ആസ്വദിച്ചു കഴിക്കൂ..
ആദ്യത്തെ തേങ്ങ ഞാന്‍ ഉടച്ചൂ, ട്ടോ.
കണ്ടിട്ടു കൊതിയാവുന്നുണ്ട്. പെരുമ്പാവൂരാ സ്ഥലം?
അപ്പോപിന്നെ ഞാന്‍ ഈ പാടൊക്കെ പെട്ടു ഉണ്ടാക്കുന്നതിനേക്കാളെളുപ്പം, ഒന്നു് അവിടം വരെ വിസിറ്റ് ചെയ്യുന്നതല്ലേ നല്ലതെന്നൊരു തോന്നല്‍. എന്താ പോരട്ടേ?
എഴുത്തുകാരിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു..പെരുമ്പാവൂര്‍ വഴി പോകുമ്പോള്‍ ഇവിടെ വരൂ.
ഇത് ഐസ്ക്രീം അല്ലേ? ചിത്രത്തില്‍?
മ്മ്മ്മ്ം ഇതെനിക്കറിയാമരുന്നു......ഞാനുണ്ടാക്കിയിട്ടുമുണ്ടല്ലോ.........താങ്ക്സ്....
ബൂലോകത്ത് ആകെയൊരു എഴുത്തുകാരിയുള്ളതാ
അതിനെ പെരുമ്പാവൂരില്‍ വിളിച്ചു വരുത്തി ഈ പറഞ്ഞതൊക്കെ പരിക്ഷിക്കാനാണല്ലെ
പാവം ആ വഴി വന്നാല്‍ കട്ടപുക
ഹഹഹ് ചുമ്മാതല്ല സൈടില് പശുത്തോഴ്ത്ത് ഉള്ളത് അല്ലെ ആവശ്യ്യമുള്ള പാല് എടുക്കാനായിരിക്കും ഐസ്ക്രീം ഉണ്ടാക്കാന്‍ അപ്പോള്‍ എളുപ്പമായല്ലൊ
നല്ല വിഭവം,. ചൂട് കാലത്തേയ്ക്ക് പറ്റിയതാ!
സൂ പറഞ്ഞപ്പോൾ എനിക്കും ഒരു ഡൌട്ട്...
ഈ കൂൾഫീയും ഐസ്ക്രീം പോലെയാണോ കാണാൻ?.
സൂ ചേച്ചീ ഇത് ഐസ്ക്രീം അല്ല.കുള്‍ഫിയും ഐസ്ക്രീം പോലെ തന്നെ ഇരിക്കും കാഴ്ച്ചയില്‍..ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മോള്‍ഡ് അനുസരിച്ചു ഷേപ്പില്‍ മാറ്റം വരാം
ഷെറിക്കുട്ടീ: ഒരാള്‍ എങ്കിലും കേട്ടിട്ടുണ്ടല്ലോ ഇതിനെ പറ്റി.സന്തോഷമായി..
അനൂപേ : അനൂപിനെയും ക്ഷണിക്കുന്നു പെരുമ്പാവൂരില്‍..
സജി : ഹ ഹ ഹ പാല് ഫ്രെഷ് ആയി എടുക്കുന്നതു ആണു എപ്പോളും നല്ലത്.അതു കൊണ്ടാണു ഒരു പശു ത്തൊഴുത്തു തന്നെ ഞാന്‍ സൈറ്റില്‍ ഇട്ടതു ഹ ഹ ഹ
വിശാലം ചേച്ചീ :ഇവിടെ ആദ്യം അല്ലേ..വന്നതിനു നന്ദി കെട്ടോ..
ഇതാ നിങ്ങളുടെ പ്രിയപ്പെട്ട കാന്താരി, ഒരു അത്യുഗ്രന്‍ പാല് വിഭവവുമായി നിങ്ങളുടെ ആമാശയം ടെസ്റ്റ് ചെയ്യാന്‍ വീണ്ടുമിറങ്ങിയിരിക്കുന്നു....;)
ഹായ് കുള്‍ഫി...എനിക്കും വേണം...
ഇവിടെ ഒരുപാട് പശുക്കളുണ്ടല്ലോ...ഒരെണ്ണം എനിക്കും തരാമോ...
സസ്നേഹം,
ശിവ
ഞാനൊന്നും പറയുന്നില്ല...വെറുതെ കൊതിക്കുകയല്ലതെ!...
പിന്നെ ആ പശുക്കളെകാണുംബൊള് തന്നെ
എനിക്ക് ചിരി വരും...
അതേയ്..ഈ കുള്ഫിയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ഐസ്ക്രീം.ഇതു,ഞാന്‍ പറഞ്ഞതല്ല,കൈരളി ചാനെലിലെ കുക്കെറി ഷോയില്‍ നമ്മുടെ ലക്ഷ്മി നായര്‍ പറഞ്ഞതാണ്. ബാക്കിയെല്ലാം നമ്മള്,മറ്റുള്ളവരുടെ കോപി യടിച്ചു ഉണ്ടാക്കാന്‍ പഠിച്ചതാണ്.
ഇതില്‍ നിറയെ nuts ഇടില്ലേ.. കാന്താരി ചേച്ചീ.അതുപോലെ യഥാര്‍ത്ഥ നിറം ലഭിക്കാന്‍ കുങ്കുമപൂ രണ്ടു ടീസ്പൂണ്‍ ചൂടു പാലില്‍ കുതിര്‍ത്തത് ചേര്‍ത്താല്‍ നല്ലതാണ്.ചിലര്‍ക്ക് പക്ഷേ,അതിന്റെ ഗന്ധം ഇഷ്ടപ്പെടില്ല. ..
നല്ല പോസ്റ്റ് കേട്ടോ.ഫോട്ടോ കണ്ടിട്ട് കൊതിയായി പോയി..ഒരിക്കല്‍ ഇതു ഞാന്‍ ഉണ്ടാക്കിയിരുന്നു.നല്ല സ്വാദാണ്.
കുള്‍ഫി... കുള്‍ഫി എന്നു കേട്ടിട്ടുണ്ട്, കഴിച്ചിട്ടില്ലെങ്കിലും.
[ ചിത്രം: ചന്ദ്രലേഖ.
ശ്രീനിവാസന്: എന്താ അയാളുടെ പേരെന്ന് പറഞ്ഞത്?
മോഹന്‍ലാല്‍: ആല്‍ഫി
ശ്രീനിവാസന്: അതെന്തോ പലഹാരത്തിന്റെ പേരല്ലേ? ഓ... അല്ലല്ല, അത് കുല്‍ഫി]
ഞാനെന്തായാലും അങ്ങനെ ഒരു ചോദ്യം ചോദിച്ചതു കൊണ്ട് എല്ലാര്ക്കും കുള്‍ഫി പരീക്ഷിയ്ക്കാനൊരു അവസരമായില്ലേ? ശ്ശൊ! എന്റെയൊരു കാര്യം :)
കൊള്ളാം ചേച്ചീ...
ഉണ്ടാക്കിനോക്കണം...
:)
Post a Comment