Monday, May 26, 2008
കോഫീബൈറ്റ്
ചേരുവകള്‍
പാല് – 1 ലിറ്റര്‍
പഞ്ചസാര – 300 ഗ്രാം
മൈദ – 15 ഗ്രാം
നെസ്കഫേ – 20 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലക്കാ – 5 എണ്ണം
ഉണ്ടാക്കുന്ന വിധം
പാല് ഉരുളിയിലോ ചീനച്ചട്ടിയിലോ ഒഴിച്ചു ചൂടാക്കുക.നെസ്കഫെ,പഞ്ചസാര,മൈദ ഇവ യോജിപ്പിച്ച മിശ്രിതം കുറെശ്ശെ ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം.തിളച്ചു വറ്റി വരുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യമായ് നെയ്യ് ഒഴിച്ചു വീണ്ടും ഇളക്കുക.പാത്രത്തില്‍ നിന്നും പദാര്‍ഥം വിട്ടു വരുന്ന പാകത്തില്‍ വാങ്ങി വെക്കുക..ഈ സമയം ഏലക്കാ പൊടിച്ചതുംചേര്ത്തു ഇളക്കി നെയ്യ് പുരട്ടിയ ട്രേയിലേക്കോ ബട്ടര്‍ പേപ്പറിലേക്കോ മാറ്റി ചപ്പാത്തി കോലു കൊണ്ടു പരത്തുക.ചെറു ചൂടുള്ളപ്പോള്‍ യഥേഷ്ടം മുറിച്ചു ഉപയോഗിക്കാവുന്നതാണ്.
Saturday, May 24, 2008
സന്തേഷ്

ഛണ ചേര്‍ത്തുള്ള ഈ മധുര പലഹാരത്തിന്റെ ഉല്‍ഭവം ബംഗാളിലാണ്.
ചേരുവകള്‍
ഛണ – 200 ഗ്രാം
പഞ്ചസാര – 50 ഗ്രാം
ഏലക്കാ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ഛണ ചീനച്ചട്ടിയില്‍ ഇട്ടു ചൂടാക്കുക.ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം.നല്ലതു പോലെ ചൂടായി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക.നേരിയ വേവു മണം വരുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.തന്മൂലം പാത്രത്തിന്റെ വശങ്ങളില് പിടിക്കാതെ ഒരു കട്ടയായി ലഭിക്കും..ഒടുവില്‍ ഏലക്കാ പൊടിച്ചതു ചേര്‍ക്കുക.പിന്നീട് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി നിരത്തുക.വേണ്ടത്ര വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്തു ഉപയോഗിക്കാം.
പാന്റൂവ

ഛണ ഉപയോഗിച്ചു രസഗുളയും ഖോവ ഉപയോഗിച്ചു ഗുലാബ്ജാമുനും തയ്യാറാക്കാന്‍ നമ്മള് പഠിച്ചു..എന്നാല്‍ ഖോവയും ഛണയും കൂടെ ചേര്‍ത്തു തയ്യാറാക്കാവുന്ന വിഭവം ആണ് പാന്റൂവ..
ചേരുവകള്‍
ഖോവ – 500 ഗ്രാം
ഛണ – 500 ഗ്രാം
മൈദ – 60 ഗ്രാം
പഞ്ചസാര – 1 കി ഗ്രാം
വെള്ളം – 1 ½ ലിറ്റര്‍
നെയ്യ് – 500 ഗ്രാം
അപ്പക്കാരം – 1 ഗ്രാം
ഉണ്ടാക്കുന്ന വിധം
ഖോവയും ഛണയും മൈദയും അപ്പക്കാരവും കൂടി ചേര്‍ത്തു നന്നായി ഞെരടി കുഴക്കുക.ഗുലാബ്ജാമുന്റേതു പോലെ ഉരുള്കള് ഉണ്ടാക്കുക. ഈ ഉരുളകള്‍ നീയ്യില് വറുത്തു കോരി പഞ്ചസാര ലായനിയില്‍ ഇടുക. ലായനിയില്‍ മുങ്ങി കിടക്കാന്‍ ശ്രദ്ധിക്കണം.ഈര്‍പ്പരഹിതമായ പാത്രത്തില്‍ അടച്ചു സൂക്ഷിച്ചാല്‍ രണ്ടു മാസത്തോളം കേടു കൂടാതെ സൂക്ഷിക്കാം.
Friday, May 23, 2008
പാല് ലഡ്ഡു

കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും പോഷക മൂല്യങ്ങളാല്‍ സമ്പന്നവുമായ ഒരു പലഹാരമാണ് പാലു കൊണ്ടുള്ള ലഡ്ഡു.
ചേരുവകള്‍
പാല് – 1 ലിറ്റര്‍
റവ – 750 ഗ്രാം
പഞ്ചസാര – 250 ഗ്രാം
നെയ്യ് – 50 മി.ലി
തേങ്ങ ചിരവിയത് – 1 തേങ്ങ
ഏലക്കാ – 8 എണ്ണം (പൊടിക്കണം )
കിസ്മിസ്, അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
പാതി നെയ്യില്‍ റവ മൂപ്പിച്ചു ചുമന്ന നിറമാകുമ്പോള്‍ വാങ്ങി വെക്കുക.ബാക്കി നെയ്യില്‍ തേങ്ങ ചിരവിയത് ഇളം ചുവപ്പു നിറമാകുന്നതു വരെ വറുക്കുക.
ഉരുളിയില്‍ പാല് ഒഴിച്ചു തിളപ്പിക്കുക.തിളച്ചു കഴിഞ്ഞ്നാല് പഞ്ചസാര ചേര്‍ക്കുക.വീണ്ടും തിളക്കുമ്പോള്‍ വറുത്തു കോരി വെച്ച റവ,തേങ്ങ ചിരവിയത്,ഏലക്കാപ്പൊടി,അണ്ടിപ്പരിപ്പ്. കിസ്മിസ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇതു ചെറിയ ഉരുളകള്‍ ആക്കുക.തണുത്ത ശേഷം ഉപയോഗിക്കാം..
Tuesday, May 20, 2008
ഖോവ കേക്ക്
ചേരുവകള്‍
ഖോവ – 160 ഗ്രാം ( 1 ലിറ്റര്‍ പാലിന്റെ ഖോവ )
മൈദ – 160 ഗ്രാം ( ഖോവയുടെ അതേ തൂക്കം )
പഞ്ചസാര പൊടിച്ചതു – 230 ഗ്രാം
വെണ്ണ – 100 ഗ്രാം
കോഴി മുട്ട – 2 എണ്ണം
ബേക്കിങ് പൌഡര്‍ – 5 ഗ്രാം
അണ്ടിപ്പരിപ്പു – 10 ഗ്രാം
ചെറി – 10 ഗ്രാം
കിസ്മിസ് – 15 ഗ്രാം
വനില എസന്‍സ് – 1 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഖോവ നന്നായി പൊടിച്ചു വെണ്ണയുമായി യോജിപ്പിക്കുക.പൊടിച്ച പഞ്ചസാര,മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ യോജിപ്പിച്ച ശേഷം ഖോവയുടെ മിശ്രിതവുമായി ചേര്‍ത്തു നന്നായി ഞെരടി കുഴക്കുക.എന്നിട്ട് കോഴിമുട്ടയുടെ വെള്ളക്കരു പതപ്പിച്ചതുമായി ചേര്‍ത്തു ആവശ്യമെങ്കില്‍ അല്പം പാലു കൂടി ചേര്‍ത്തു മിശ്രിതം കുഴമ്പു പരുവത്തിലാക്കുക. കളറിനു വേണ്ടി 30 ഗ്രാം പഞ്ചസാര നന്നായി കരിച്ചു അല്പം ജലവുമായി ചേര്‍ത്തു മിശ്രിതത്തില്‍ ചേര്‍ക്കേണ്ടതാണ്..നുറുക്കിയ കശുവണ്ടിപ്പരിപ്പും കിസ്മിസ്സും നെയ്യില്‍ വറുത്തത്,ചെറുതായി നുറുക്കിയ ചെറിയും കൂടി മിശ്രിതത്തില്‍ ചേര്‍ക്കണം. കൂടാതെ വാനില എസ്സന്‍സും ചേര്‍ക്കേണ്ടതാണ്..മിശ്രിതം പിന്നീട് ഓവനില്‍ വെച്ചു ബേക്ക് ചെയ്തെടുത്താല്‍ സ്വാദിഷ്ടമായ കേക്ക് റെഡി..

Monday, May 19, 2008
ഗുലാബ് ജാമുന്

ഖോവ ചേര്‍ത്തുണ്ടാക്കുന്ന ഒരു വിശിഷ്ട മധുര പലഹാരമാണ് ഗുലാബ് ജാമുന്.
ചേരുവകള്‍
ഖോവ – 300 ഗ്രാം
മൈദ – 30 ഗ്രാം
ബേക്കിങ്ങ് പൌഡര്‍ -3 ഗ്രാം
നെയ്യ് – 500 ഗ്രാം
പഞ്ചസാര -500 ഗ്രാം
ഉണ്ടാക്കുന്ന വിധം
പഞ്ചസാര അത്രയും വെള്ളത്തില്‍ തിളപ്പിച്ച് ലായനി തയ്യാറാക്കുക.ലായനി തിളക്കുമ്പോള്‍ ഒരു സ്പൂണ്‍ പാലൊഴിച്ചാല്‍ പഞ്ചസാരലായനിയിലെ അഴുക്ക് പൊങ്ങി വരും..ഈ ചെളി നീക്കം ചെയ്തതിനു ശേഷം പഞ്ചസാര ലായനി അടുപ്പില്‍ വെച്ചു ,തൊട്ടാല്‍ നേരിയ രീതിയില്‍ ഒട്ടത്തക്ക വിധം ( നൂല് പരുവത്തിനു താഴെ ) കട്ടിയാകുന്നതു വരെ പാകപ്പെടുത്തി എടുക്കുക.ഈ സിറപ്പ് ഒരു പാത്രത്തില്‍ എടുത്തു മാറ്റി വക്കുക.
മൈദയും ബേക്കിങ്ങ് പൌഡറും നന്നായി മിക്സ് ചെയ്യുക.ഖോവ ഒരു പരന്ന പാത്രത്തില്‍ എടുത്തു നന്നായി പൊടിച്ച ശേഷം അപ്പക്കാരവും മൈദയും ചേര്‍ത്തു കുറേശ്ശെ വെള്ളം ചേര്‍ത്തു നന്നായി കുഴക്കുക.ഇത് നെല്ലിക്കാ വലുപ്പത്തില്‍ ഉള്ള ഗോളങ്ങള്‍ ആക്കുക.ഗോളങ്ങളുടെ ഉപരിതലം മിനുത്തതും പൊട്ടല്‍ ഇല്ലാത്തതും ആയിരിക്കണം
നെയ്യ് അടുപ്പത്തു വെച്ചു ചൂടാകുമ്പോള്‍ ഒരു ഗോളം ഇട്ടു വറുത്തു കോരി നോക്കുക.ഗോളങ്ങള്‍ക്കു ഇളം തവിട്ടു നിറം വരണം..വറുത്തു കോരിയ ഗോളങ്ങള്‍ക്ക് പൊട്ടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉപയോഗിച്ച ബേക്കിങ്ങ് പൌഡറ് കൂടുതല്‍ ആണ് എന്നു തീരുമാനിക്കാം.
ഗോളങ്ങള്‍ വറുത്തു കോരി നെയ്യ് വാറ്ന്നതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പഞ്ചസാര സിറപ്പില്‍ ഇടുക.ഗോളങ്ങള്‍ സിറപ്പിലു മുങ്ങി കിടന്നാല്‍ കേടു കൂടാതെ ഇരിക്കുന്നതാണ്.ഉരുളകള്‍ സിറപ്പില്‍ ഇടുമ്പോള്‍ സിറപ്പിന്റെയും ഉരുളകളുടെയും താപ നിലകള്‍ ഒന്നായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്
10-12 മണിക്കൂറ് കഴിഞ്ഞതിനു ശേഷം ഗുലാബ് ജാമുന് ഉപയോഗിക്കാവുന്നതാണ്
പനീര്‍ മസാലക്കറി

ഇറച്ചിക്കറി കഴിക്കാത്തവര്‍ക്കായി ഒരു കറി..ഇതിനെ ഞങ്ങളുടേ ഭാഷയില്‍ പാല് ഇറച്ചിക്കറി എന്നു പറയും..
ചേരുവകള്‍
പനീര്‍ – 250 ഗ്രാം
തക്കാളി – 2 എണ്ണം ( ചെറുതായി മുറിക്കണം )
സവാള – 3 എണ്ണം ( ചെറുതായി അരിയണം )
പച്ച മുളകു - 5 എണ്ണം (നീളത്തില്‍ അരിയണം )
ഇഞ്ചി – 1 ചെറിയ കഷണം ( ചെറുതായി അരിയണം )
മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി – ½ ടീ സ്പൂണ്‍
മസാലപ്പൊടി – ആവശ്യത്തിനു
മഞ്ഞള്‍പ്പൊടി – ആവശ്യത്തിനു
തേങ്ങാപ്പാല്‍ – 1 തേങ്ങയുടെ പാല്
വെളിച്ചെണ്ണ,കറിവേപ്പില – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ വറുത്തെടുക്കുക.മുളകുപൊടി,മല്ലിപ്പൊടി,കുരുമുളകുപൊടി,മസാല ഇവ നന്നായി അരച്ചെടുക്കണം..
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കറിവേപ്പില,ഇഞ്ചി,പച്ചമുളക്,സവാള എന്നിവ വഴറ്റുക.പിന്നീട് തക്കാളി കൂടി ഇട്ട് വഴറ്റിയ ശേഷം അരപ്പു ചേര്‍ത്തു അല്‍പ്പം മൂപ്പിക്കുക.
പിന്നീട് വറുത്ത പനീര്‍ കഷണങ്ങള്‍ ഇട്ടിളക്കി കഷണങ്ങള്‍ മുങ്ങിക്കിടക്കത്തക്ക നിരപ്പില്‍ വെള്ളം ചേര്‍ത്തു ആവശ്യത്തിനു ഉപ്പ്,മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഏകദേശം 10 മിനുട്ടോളം തിളപ്പിക്കുക.അതിനു ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിനുള്ള ചാറ് ആകുന്നതു വരെ വറ്റിക്കുക.പിന്നീട് മല്ലി ഇല ഇട്ട് അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. ഇതു ചോറ് ,പൂരി,ചപ്പാത്തി എന്നിവക്കൊപ്പം ഉപയോഗിക്കാവുന്നതാണ്..
Sunday, May 18, 2008
രസമലായി

ഇന്‍ഡ്യയുടെ പല ഭാഗത്തും പ്രചാരമുള്ള ഒരു നാടന്‍ ക്ഷീരോല്പന്നമാണ് രസമലായി.രസ സംര്^ദ്ധി കൊണ്ട് സ്വാദിഷ്ടമായ ഈ ഉല്പന്നം മലയാളി വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതാണ്..
വേവിച്ച ഛണ ഗോളങ്ങളും പാതി കുറുക്കിയ പാലും ഇതിന്റെ ഗുണ മേന്മ പാലിനേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
ചേരുവകള്‍
നല്ല എരുമപ്പാല് – 2 ലിറ്റര്‍ (പശുവിന് പാലും ഉപയോഗിക്കാം )
പഞ്ചസാര - 600 ഗ്രാം]
ഏലക്കായ് – 3 - 4 എണ്ണം
മൈദ – 2 ഗ്രാം
സിട്രിക് ആസിഡ് –5 ഗ്രാം
വെള്ളം –അര ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
തന്നിരിക്കുന്ന 2 ലിറ്റര്‍ പാലില്‍ 1 ലിറ്റര്‍ അടുപ്പില്‍ വെച്ചു 90 ഡിഗ്രീ ചൂടാക്കുക.എന്നിട്ട് 70 ഡിഗ്രീയിലേക്ക് തണുപ്പിക്കുക.കുറച്ചു വെള്ളത്തില്‍ സിട്രിക്ക് ആസിഡ് ലയിപ്പിച്ചു ഈ പാലില്‍ കുറേശ്ശെ ഒഴിച്ചു ഇളക്കുക..പാല് പിരിഞ്ഞു ഇളം പച്ച നിറമാകുമ്പോള്‍ തോര്‍ത്തിലോ മസ്ലിന് തുണിയിലോ അരിക്കുക.2 മണിക്കൂറോളം തോര്‍ത്തില്‍ കെട്ടി തൂക്കിയിടുക..ഇതാണ് ഛണ..
ഛണ ഒരു പാത്രത്തിലേക്കു മാറ്റി മൈദ തൂവി ശരിയായി അരച്ചെടുക്കുക..നല്ല പോലെ അരച്ചെടുക്കുന്നത് (kneading ) ഉല്പന്നത്തിന്റെ ഗുണ മേന്മ വര്‍ദ്ധിപ്പിക്കുന്നു..
ഇതു നെല്ലിക്കാ വലുപ്പത്തിലുരുട്ടി എടുക്കുക.കൈവെള്ളയില്‍ ഉരുട്ടുമ്പോള്‍ കുറഞ്ഞതു 3 പ്രാവശ്യം ഉരുട്ടണം.അവസാനം ഇഡ്ഡലിയുടെ ആകൃതിയില്‍ അമ്മര്‍ത്തി എടുക്കുക.
അര കിലോ പഞ്ചസാര അര ലിറ്റര്‍ വെള്ളത്തില്‍ എടുത്ത് തിളപ്പിക്കുക..ഒരു സ്പൂണ്‍ പാലൊഴിച്ചു അഴുക്കു കോരി കളയുക.തിളക്കുന്ന ലായനിയില്‍ മുകളില്‍ തയ്യാറാക്കിയ ഛണ ഗോളങ്ങള്‍ ഇടുക..അര മണിക്കൂര്‍ വേവിക്കുക..വെന്തു കഴിയുമ്പോള്‍ ഗോളങ്ങളുടെ വലിപ്പം കൂടുകയും ഇളം ബ്രൌണ്‍ നിറം ആകുകയും ചെയ്യും.വേവിക്കുമ്പോള്‍ ആവി പോകാത്ത രീതിയില്‍ വാഴയില കൊണ്ടു മൂടി വേവിക്കാവുന്നതാണ്.
ബാക്കി 1 ലിറ്റര്‍ പാല് കാച്ചി കുറുക്കി പാതിയാക്കുക.തണുത്ത് 60 ഡിഗ്രീ ചൂടാക്കുമ്പോള്‍ 100 ഗ്രാം പഞ്ചസാര ചേര്‍ക്കുക.ചൂടാക്കിയ ഏലക്കാത്തരി ചേര്‍ക്കുക..
കുറുക്കിയ പാലിലേക്ക് പാചകം ചെയ്ത ഛണ ഗോളങ്ങള്‍ കണ്ണാപ്പ ഉപയോഗിച്ചു കോരി ഇടുക..ഉടനെയോ ഒരു രാത്രി തണുപ്പിച്ചോ ഉപയോഗിക്കാം
പാല് കുറുക്കിയതിനെ റബറി എന്നാണു പറയുന്നതു..റബറിയും ഛണയും ചേര്‍ത്താണു വിളമ്പേണ്ടത്....
ഫ്രിണി

എരുമപ്പാലും പഞ്ചസാരയും അരിപ്പൊടിയും ചേര്‍ത്തു പാകപ്പെടുത്തുന്ന ഒരു മധുര പലഹാരമാണ് ഫ്രിണി.
ചേരുവകള്‍
പാല് - 1 ലിറ്റര്‍(എരുമപ്പാലാണു കൂടുതല്‍ നല്ലത് )
പഞ്ചസാര – 150 ഗ്രാം
ബസ്മതി അരി – 100 ഗ്രാം
ഉണ്ടാക്കുന്ന വിധം
പരന്ന ഉരുളിയിലോ ചീനച്ചട്ടിയിലോ 1 ലിറ്റര്‍ എരുമപ്പാല് ഒഴിച്ചു 5 മിനിട്ട് നേരം തിളപ്പിക്കുക.” വസുമതി അരി “ നന്നായി അരച്ചു കുഴമ്പു രൂപത്തിലാക്കിയത് തിളച്ച പാലില്‍ ചേര്‍ത്തു നന്നായി ഇളക്കി ചേര്‍ക്കുക.ചേരുവകള്‍ കുഴമ്പു രൂപത്തിലാകുമ്പോള്‍ 150 ഗ്രാം പഞ്ചസാര ചേര്‍ത്തു വീണ്ടും ചൂടാക്കുക.ചേരുവകള്‍ നന്നായി യോജിച്ചു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുപ്പിച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കാം
വേ ഡ്രിങ്ങ്സ്
പനീര്‍ ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന ഉപ ഉല്പന്നം ആണു വേ. പാല് പിരിയുമ്പോള്‍ കിട്ടുന്ന പച്ച നിറം ഉള്ള ലായനി ആണു വേ.. ഇതു പോഷക സംര്^ദ്ധമാണ്.ഈ വേയില്‍ പഞ്ചസാരയും എസ്സന്‍സും നിറവും ചേര്‍ത്ത് വേ ഡ്രിങ്ക്സ് ഉണ്ടാക്കി പാനീയമായി ഉപയോഗിക്കാവുന്നതാണ്. എസ്സന്സുകളില് പൈനപ്പിള്,കാര്‍ഡമം, റോസ് എന്നിവയാണ് കൂടുതല്‍ യോജിക്കുക.
ഒരു ലിറ്റര്‍ വേയിലേക്ക് 125 ഗ്രാം പഞ്ചസാര നല്ലതു പോലെ ഇളക്കി അലിയിക്കുക.ഇതിലേക്ക് ഏകദേശം അര ടീസ്പൂണ്‍ എസ്സന്‍സും ആവശ്യത്തിനു കളറും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക.ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചു ഉപയോഗിക്കാവുന്നതാണ്

Saturday, May 17, 2008
ഖോവ
പാലു തിളപ്പിച്ച് ഭാഗികമായി പാലിലെ ജലാംശം വറ്റിച്ചാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് ഖോവ..വിവിധ പാലുല്പന്നങ്ങളുടെ അടിസ്ഥാന ഘടകം ഖോവയാണ്.
ഉണ്ടാക്കുന്ന വിധം
ആവശ്യമായ പാല് ഒരു ഇരുമ്പു ചട്ടിയിലോ ചീന ചട്ടിയിലോ എടുത്ത് പുകയില്ലാത്ത അടുപ്പില്‍ വെച്ചു തിളപ്പിക്കുക.ചട്ടുകം കൊണ്ടു ക്രമമായി ഇളക്കി കൊണ്ടിരിക്കണം..പാത്രത്തില്‍ കൊള്ളാവുന്നതിന്റെ പകുതി പാല് മാത്രമേ എടുക്കാവൂ..പാത്രത്തിന്റെ വശങ്ങളില് പറ്റിപ്പിടിച്ചിരിക്കുന്ന പദാര്‍ഥങ്ങള്‍ കൂടെ കൂടെ ചട്ടുകം കൊണ്ട് ചുരണ്ടി തിളക്കുന്ന പാലില്‍ ഇട്ടു കൊണ്ടിരിക്കണം..
പാലിലെ ജലാംശം ആവിയായി പോകുന്നതോടു കൂടി പാല് കട്ടിയാവുന്നു.ഒരു പ്രത്യേക ഘട്ടത്തില്‍ സാന്ദ്രീകൃത പാലിന്റെ നിറത്തിനു മാറ്റം വരുന്നു.ഈ സമയം വേഗത്തില്‍ ഇളക്കണം.തീ കുറക്കണം...പദാര്‍ഥം കുഴമ്പു രൂപത്തിലായി ഉണങ്ങുന്നതു വരെ ശക്തിയായി ഇളക്കികൊണ്ടിരിക്കണം.പാത്രത്തിന്റെ വശങ്ങളില് നിന്നു വേര്‍പെട്ട് നടുക്കു ഒരു കട്ടയായി ഉരുണ്ടു കൂടാന്‍ തുടങ്ങുന്നതു ഖോവ തയ്യാറായി എന്നതിന്റെ ലക്ഷണം ആണു.ഈ സമയം അടുപ്പില്‍ നിന്നും ഇറക്കി ഖോവ ഒരു പരന്ന പാത്രത്തില്‍ പരത്തി വെക്കുക.ഇതു അതു പോലെയോ മറ്റു പല ഉല്പന്നങ്ങള്ക്കുള്ള ചേരുവ ആയോ ഉപയോഗിക്കാം..

കലാകാന്ത്
ചേരുവകള്‍
പാല് - 1 ലിറ്റര്‍
സിട്രിക് ആസിഡ് – 1 ഗ്രാം (ഒരു പകുതി ചെറു നാരങ്ങയുടെ നീരു മതിയാവും )
പഞ്ചസാര – 70 ഗ്രാം
ഏലക്കാ,ബദാം..- ആവശ്യമെങ്കില്‍ മാത്രം
ഉണ്ടാക്കുന്ന വിധം
ഉരുളിയില്‍ 1 ലിറ്റര്‍ പാലെടുത്ത് അടുപ്പില്‍ വെച്ചു തിളപ്പിക്കുക..തിളക്കും വരെ നന്നായി ഇളക്കണം.എന്നിട്ട് പാല് വാങ്ങി വെച്ചു ഭാഗികമായി പിരിയത്തക്ക വണ്ണം 1 ശതമാനം വീര്യമുള്ള അല്പം സിട്രിക് ആസിഡ് ലായനി ഒഴിച്ചു ( 1 ഗ്രാം സിട്രിക് ആസിഡ് 100 മി.ലി. വെള്ളത്തില്‍ ലയിപ്പിച്ചതു ) നന്നായിളക്കി കുഴമ്പു പോലെയാകുമ്പോള്‍ 70 ഗ്രാം പഞ്ചസാര ചേര്‍ത്തു വീണ്ടും ഇളക്കുക.പദാര്‍ഥം പാത്രത്തില്‍ നിന്നും വിട്ടു പോരുന്ന പാകത്തില്‍ വാങ്ങി വെച്ചു നെയ്യ് പുരട്ടിയ ബട്ടര്‍ പേപ്പറില്‍ മാറ്റി,വേണമെങ്കില്‍ ഫ്ലേവറിനു അല്പം ഏലക്കാ പൊടിയും ചേര്‍ത്തു പരത്തുക..പരത്തി വെച്ച ഉല്പന്നത്തിനു മുകളില്‍ ചെറി,ബദാം എന്നിവ പതിക്കാവുന്നതാണ്..അന്തരീകഷ ഊഷ്മാവില്‍ 3 ദിവസം വരെ കേടു കൂടാതെ ഇരിക്കും..കൂടുതല്‍ ദിവസം ഇരിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാം..

ഛണാറ് പുളി
ഛണ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നതും ഗുലാബ് ജാമുന് പോലെ രുചികരവുമാണ് ഛണാര്‍ പുളി.അല്ലെങ്കില്‍ ഛണാര്‍ പുലി എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാധനം.
ചേരുവകള്‍
ഛണ – 500 ഗ്രാം
മൈദ – 50 ഗ്രാം
പഞ്ചസാര – 800 ഗ്രാം
വെള്ളം – 800 മില്ലി ലിറ്റര്‍
നെയ്യ് – 750 ഗ്രാം
അപ്പക്കാരം – ½ ഗ്രാം
ഉണ്ടാക്കുന്ന വിധം
ഛണ ,മൈദ,അപ്പക്കാരം ഇവ യൊജിപ്പിച്ചു നല്ലതു പോലെ കുഴക്കുക.അനന്തരം കോവക്കയുടെ ആകൃതിയില്‍ തയ്യാറാക്കി നെയ്യില്‍ വറുത്ത് നല്ല ബ്രൌണ്‍ കളര്‍ വരുമ്പോള്‍ കോരുക.വറുത്തു കോരിയ പദാര്‍ഥം ചെളി അരിച്ചു കളഞ്ഞ പഞ്ചസാര ലായനിയില്‍ ഇടുക. ഈര്‍പ്പ രഹിതമായ പാത്രത്തില്‍ വായു കടക്കാത്ത വിധം അടച്ചു സൂക്ഷിച്ചാല്‍ 2 മാസത്തിലധികം കേടാകാതെ ഇരിക്കും..

Sunday, May 11, 2008
രസഗുള

ഛണ ഗോളങ്ങള്‍ പഞ്ചസാര സിറപ്പില്‍ വേവിച്ചെടുക്കുന്ന രസഗുള അതീവ രസ സമൃദ്ധമായ ഒരു നാടന്‍ ക്ഷീരോല്പന്നമാണ്..
തപ്പുമ്പോള്‍ കൈയില്‍ തടയേണ്ട സാധനങ്ങള്‍
ഛണ –200 ഗ്രാം
മൈദ – 4-6 ഗ്രാം
ബേക്കിങ്ങ് പൌഡര്‍ -1 നുള്ള് ( നിര്‍ബന്ധം ഇല്ല )
പഞ്ചസാര – 800 ഗ്രാം
പഞ്ചസാര സിറപ്പ് 1
(ഛണ ഗോളങ്ങള്‍ വേവിക്കുന്നതിന്)
പഞ്ചസാര – 250 ഗ്രാം
വെള്ളം - 1 ലിറ്റര്‍
പഞ്ചസാര സിറപ്പ് 2
പഞ്ചസാര – 550 ഗ്രാം
വെള്ളം - 1 ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
രസഗുള ഉണ്ടാക്കുന്നതിനു 2 മണിക്കൂര്‍ മുന്‍പ് ഛണ തയ്യാറാക്കുക.( ഛണ പനീര്‍ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം..ഭാരം കയറ്റി വെച്ചു വെള്ളം കളയുന്നതിനു പകരം തോര്‍ത്തില്‍ കെട്ടി തൂക്കി ഇട്ടു വെള്ളം കളയുന്നു എന്ന വ്യത്യാസമേ ഉള്ളൂ )കൊഴുപ്പു പുറത്തു വരാത്ത രീതിയില്‍ ഛണ ഒരു പരന്ന പാത്രത്തില്‍ വെച്ചു നല്ല പോലേ സ്പൂണ്‍ കൊണ്ടു തേച്ചു അരച്ചെടുക്കുക..മൈദ നല്ല പോലെ ഛണയുമായി ചേര്‍ക്കുക..ഇതു നെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടുക..വലിയ കല്‍ക്കണ്ട തരികള്‍ മൂന്നോ നാലോ വീതം ഓരോ ഗൊലിയിലും വെച്ച് ഉരുട്ടിയാല്‍ വെന്തു കഴിയുമ്പോല്‍ പൊള്ളയായ രസഗുള ലഭിക്കും..ഗോലിയില് വിള്ളല്‍ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പഞ്ചസാര സിറപ്പ് 1 തയ്യാറാക്കുക.അടുപ്പത്തു വെച്ച് തിളക്കുമ്പോള്‍ ഒരു സ്പൂണ്‍ പാലൊഴിച്ചു പഞ്ചസാരയിലെ അഴുക്കു കോരിക്കളയുക.ഇതിനു ശേഷം ഒരു ഗോലി ഇട്ടു തിളപ്പിക്കുക.പൊട്ടുന്നെങ്കില് കൂട്ടില്‍ അല്പം മൈദ കൂടി ചേര്‍ക്കുക.ഈ സിറപ്പില്‍ എല്ലാ ഗോളങ്ങളും ഇട്ടു 25-30 മിനുട്ട് നേരം വേവിക്കുക.
ആവി പോകത്തക്ക രീതിയില്‍ അടക്കണം ( വാഴയില ഉപയോഗിക്കാം )
വെന്തു കഴിയുമ്പോള്‍ ഇളം ബ്രൌണ്‍ നിരം വരും.വലിപ്പം കൂടും..ഇതു കണ്ണാപ്പ ഉപയോഗിച്ച് ,അഴുക്കു കളഞ്ഞ പഞ്ചസാര സിറപ്പ് 2 ലേക്ക് പകരുക.പകരുമ്പോള്‍ സിറപ്പ് ചൂടായിരിക്കണം..ഈ സമയത്ത് ഏലക്കാ തരിയോ റോസ് എസ്സന്‍സോ ചേര്‍ക്കാം ..തണുത്തിട്ട് ഉപയോഗിക്കാം..കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും ഈ വിഭവം..
യോഗര്‍ട്ട്
എല്ലാര്ക്കും നല്ല പരിചയം ഉള്ള ഒരു ഉല്പന്നമാവട്ടെ ഇന്നത്തെ പരീക്ഷണ വസ്തു..ഇതിന്റേ പേരു യോഗര്‍ട്ട്.. സാധാരണയായി വ്യാവസായിക അടിസ്ഥാനത്തില്‍ മാത്രം ഉണ്ടാക്കുന്ന ഈ ഉല്പന്നം വീട്ടില്‍ എങ്ങനെ ഉണ്ടാക്കാന്‍ എന്നു നമുക്കു നോക്കാം.
എങ്ങനെ ഉണ്ടാക്കാം എന്നു പറയുന്നതിനു മുന്‍പു ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെ ആണു എന്നാദ്യം പറയാം..യോഗര്‍ട്ടിനു ആന്റി ബയോട്ടിക് ഗുണങ്ങള്‍ ഉണ്ട്..ഉദര രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ഈ ഉല്പന്നം.കുട്ടിക്കാലം മുതല്‍ കഴിച്ചു തുടങ്ങിയാല്‍ ഉദ്ദേശം 30 വര്‍ഷം ആയുസ്സ് കൂടുതല്‍ !!!!തൈരിനെ അപേക്ഷിച്ചു പുളി കുറവായതിനാല്‍ അള്‍സര്‍ രോഗികള്‍ക്കും ഉപയോഗിക്കാം..വിറ്റാമിന്‍ ബി ധാരാളമുള്ളതിനാല്‍ ആരോഗ്യ ദായകം..ഇതു പുളിക്കുന്ന സമയത്തുണ്ടാകുന്ന അമിനോ അമ്ലങ്ങള്‍ വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ പെട്ടെന്നു എനര്‍ജി വേണ്ടവര്‍ക്ക് ഉത്തമം ആണ്
യോഗര്‍ട്ട് ഉണ്ടാക്കാന്‍ തൈരിന്റെ ഉറ അല്ല സാധാരണ ഉപയോഗിക്കുന്നത്..സ്റ്റ്ട്രെപ്റ്റോകോക്കസ് തെര്‍മോഫിലസ്,ലാക്റ്റോ ബാസിലസ് ബള്‍ഗാരിക്കസ് എന്നീ അണുക്കള്‍ 1:1 എന്ന അനുപാതത്തില്‍ ഉറയായി ( കള്‍ച്ചര്‍ ) ഉപയോഗിക്കുന്നു..
1. 1 ലിറ്റര്‍ നറും പാല് വൃതതിയുള്ള ഒരു പാത്രത്തില്‍ പകരുക.
2. 50 -60 ഡിഗ്രീ ചൂടാക്കുക .30-40 ഗ്രാം കൊഴുപ്പില്ലാത്ത പാല്‍പ്പൊടി 40-60 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് പാലില്‍ ഇട്ട് നല്ല പോലെ ഇളക്കുക
3. ചേരുവ വെള്ളത്തില്‍ ഇറക്കി വെച്ചു ചൂടാക്കുക (90 ഡെഗ്രി 5 മിനുട്ട് ) .എന്നിട്ട് തണുപ്പിച്ചു 45 ഡിഗ്രീ സെത്ഷ്യസില്‍ കൊണ്ടു വരിക ( കുളിക്കുന്ന ചൂടുവെള്ളത്തിന്റെ ചെറു ചൂട് )
( ചൂടാക്കിയിട്ടു തണുപ്പിക്കാന്‍ വട്ടുണ്ടോ എന്നു വിചാരിക്കണ്ടാ..യോഗര്‍ട്ട് കള്‍ച്ചര്‍ ഏറ്റവും നന്നായി വളരുന്ന ഊഷ്മാവ് ആണു 45 ഡിഗ്രീ )
4. യോഗര്‍ട്ട് കള്‍ച്ചര്‍ 1 % എന്ന കണക്കിലും ( 1 ലിറ്ററിന് 10 മില്ലി ) വാഴപ്പഴം,പൈനാപ്പിള്‍,ചെറി ഇവയില്‍ ഏതെങ്കിലിന്റെയും പള്‍പ്പ് 10-15 % നിരക്കിലും ചേര്‍ക്കാം ..ഫ്ലേവര്‍ ഇഷ്ടമില്ലെങ്കില്‍ പ്ലെയിന്‍ യോഗര്‍ട്ടും ഉണ്ടാക്കാം
5. എല്ലാം ശരിയായി യോജിപ്പിക്കുക
6. ഇതു ഒരു പാത്രത്തില്‍ പകര്‍ത്ത് 43-45 ഡിഗ്രീ സെത്ഷ്യസിലെ വെള്ളത്തില്‍ ഇറക്കി വെക്കുക..വെള്ളത്തിന്റെ ഊഷ്മാവ് ഒരു കാരണ വശാലും കൂടാനോ കുറയാനോ പാടില്ല.തെര്‍മോ മീറ്ററ് ഉപയോഗിക്കാം.നിശ്ചിത ഊഷ്മാവില്‍ വൈക്കോല്‍ നിറച്ച പെട്ടിയില്‍ അടച്ചു സൂക്ഷിച്ചാലും ഒരു പരിധി വരെ ഊഷ്മാവ് 43-45 ഇല് നിര്‍ത്താവുന്നതാണ്
7.കട്ടിയാകുന്നതിനു സാധാരണ 3.5 -4 മണിക്കൂര്‍ സമയം വേണ്ടി വരും.അത്രയും സമയം വെള്ളത്തിന്റെ ചൂട് വ്യത്യാസം വരരുത്
8 സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പുളി കൂടാതിരിക്കാന്‍ ഉടനെ കൂളറിലേക്കു മാറ്റണം..ഊഷ്മാവ് 5 ഡിഗ്രീ സെത്ഷ്യസില്‍ താഴരുത്
യോഗര്‍ട്ടിന്റെ ഉറ ലഭിക്കുന്നിടം
1 നാഷണല്‍ കള്‍ച്ചര്‍ കളക്ഷന്‍ യൂണിറ്റ്
ഡയറി ബാക്റ്റീരിയോളജി ഡിവിഷന്
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
കര്‍ണാല്‍,ഹരിയാന
ക്ഷീര വികസന വകുപ്പിന്റെ ആലത്തുര്,കോട്ടയം, കോഴിക്കോട്,തിരുവന്തപുരം എന്നിവിടങ്ങളിലെ ക്ഷീര പരിശീലന കേന്ദ്രങ്ങളിലും ലഭിക്കും..
പരീക്ഷിക്കൂ...ആരോഗ്യം വര്‍ദ്ധിപ്പിക്കൂ..ബൂലോകര് എല്ലാം നല്ല പയറു മണി പോലെ ഓടി നടക്കുന്നതു കാണുന്നതാണ് എന്റെ പുണ്യം !!!!!!!!

Friday, May 9, 2008
പാലു കൊണ്ട് അച്ചാര്‍ !!!!
പാലു കൊണ്ട് അച്ചാര്‍ !!!! വിശ്വസിക്കാന്‍ പ്രയാസം ഉണ്ടോ ? നെല്ലിക്ക,മാങ്ങ,നാരങ്ങ തുടങ്ങിയവ കൊണ്ടുള്ള അച്ചാറുകള്‍ നമ്മുടേ വീട്ടമ്മമാര്‍ക്കു സുപരിചിതം ആണല്ലോ ..ഇറച്ചി കൂട്ടുന്നവരാണെങ്കില് മീനും ഇറച്ചിയും വരെ അച്ചാറിടും..പക്ഷേ പാലു കൊണ്ടുള്ള അച്ചാറ് എല്ലാര്ക്കും ഒരു പുതുമയായിരിക്കും..
അച്ചാറുണ്ടാക്കാന്‍ ആദ്യമായി പാലില്‍ നിന്നും പനീറ് ഉണ്ടാക്കണം..(ഇതു നേരത്തെ വിവരിച്ചിട്ടുണ്ട് )
ഉണ്ടാക്കുന്ന വിധം
ചേരുവകള്‍
1 പനീര്‍ -200 ഗ്രാം
എള്ളെണ്ണ -100 ഗ്രാം
2 മുളകു പൊടി -3 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1/4 ടീസ്പൂണ്‍
വെളുത്തുള്ളി -3 ഇതള്‍
മഞ്ഞള്‍ പൊടി -1 നുള്ള്
കറുവാപ്പട്ട - 1 കഷണം
ഗ്രാമ്പൂ -3 എണ്ണം
പെരും ജീരകം-1/2 ടീസ്പൂണ്‍
കുരുമുളക്-3-4 എണ്ണം
3. കടുക്-1 ടീസ്പൂണ്‍
വെളുത്തുള്ളി-1ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
കായം പൊടിച്ചതു -1/4ടീസ്പൂണ്‍
ഉലുവ പൊടിച്ചതു -1/4 ടീസ്പൂണ്‍
വിനാഗിരി -150 മി.ലി
പഞ്ചസാര -1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ നല്ല തവിട്ടു നിറം കിട്ടത്തക്ക രീതിയില്‍ വറുത്തു കോരണം.(പനീര്‍ കരിഞ്നു പോയാല്‍ അച്ചാറിനു കയ്പു രുചി ഉണ്ടാവും ) 2-മത്തെ ചേരുവകള്‍ വിനാഗിരി തൊട്ട് അരച്ചെടുക്കണം.അരക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വെളുത്തുള്ളി.ഇഞ്ചി ഇവ ചേര്‍ക്കാതെ ബാക്കി പൊടിച്ചു ചേര്‍ത്താലും മതി..പക്ഷേ അച്ചാറിനു കൊഴുപ്പു കുറയും എന്നു മാത്രം.
പനീര്‍ വറുത്ത ശേഷമുള്ള എണ്ണയില്‍ നിന്നു ഒരു ടേബിള്‍ സ്പൂണ്‍ എണ്ന ഒരു ചീനച്ചട്ടിയില്‍ എടുത്തു അതില്‍ കടുകു പൊട്ടിക്കുക.പിന്നീട് 3 ഇല് പറഞ്ഞിരിക്കുന്ന ഇഞ്ചി,വെളുത്തുള്ളി,ഇവ ചേര്‍ത്തു അല്പം വഴറ്റുക.പിന്നീട് അരപ്പ്,ഉലുവ ,പനീര്‍ ഇവ ചേര്‍ത്തു ഇളക്കിയ ശേഷം ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളമൊഴിച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് പനീര്‍ 5 മിനുട്ട് നേരം ചെറുചൂടില്‍ വേകാന്‍ അനുവദിക്കുക.വെള്ളം മുഴുവന്‍ മിക്കവാറും വറ്റിക്കഴിഞ്ഞാല്‍ വിനാഗിരി ചേര്‍ക്കുക.വീണ്ടും ആവശ്യത്തിനു ഉപ്പു ചേര്‍ത്തു തിളച്ചു കഴിഞ്ഞാാല്‍ കായം,പഞ്ചസാര ഇവ ചേര്‍ത്തു വാങ്ങി വെക്കുക..
തണുത്തു കഴിയുമ്പോള്‍ വൃത്തിയുള്ള ഈര്‍പ്പരഹിതമായ കുപ്പികളില്‍ നിറച്ചു അടച്ചു സൂക്ഷിക്കുക..കുപ്പിയില്‍ നിറക്കുമ്പോള്‍ പനീരിന്റെ മുകളില്‍ അച്ചാറിന്റെ ചാറു വരുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക..
ഈ അച്ചാര്‍ സ്വാദിഷ്ടമാണെന്നു മാത്രമല്ല പോഷക സമ്പുഷ്ടവുമാണ്..കഴിച്ചു നോക്കൂ അഭിപ്രായങ്ങള്‍ പറയൂ .....

Thursday, May 8, 2008
ശ്രീ കണ്ഠ് .
തൈര് ഭാഗികമായി ജലാംശം മാറ്റി പഞ്ചസാര ഇഷ്ടമുള്ള ഫ്ലേവര്‍,കളര്‍ ഇവ ചേര്‍ത്തു നന്നായി കുഴച്ചെടുക്കുന്ന ഉല്പന്നമാണ് ശ്രീ കണ്ഠ് .
ഉണ്ടാക്കുന്ന വിധം
നറും പാല് 90 ഡിഗ്രീ വരെ ചൂടാക്കി 30 ഡിഗ്രീ സെത്ഷ്യസിലേക്ക് തണുപ്പിക്കുക.ഇതിലേക്കു തൈരിന്റെ ഉറ ചേര്‍ത്ത് നന്നായി ഇളക്കി 12 മണിക്കൂറോളം വെക്കുക.നല്ല പോലെ ഉറഞ്ഞു കഴിയുമ്പോള്‍ തൈരു ഉടച്ചു ഒരു മസ്ലിന് തുണിയിലോ തോര്‍ത്തിലോ ഒഴിച്ചു വെള്ളം വാര്‍ന്നു പോകാന്‍ തൂക്കി ഇടുക.ചെറിയ ഭാരവും ഉപയോഗിക്കാം..ഇങ്ങനെ വെള്ളം ഊറ്റിക്കളഞ്ഞ തൈരിനെ ശ്ചക്ക എന്നു പറയും.ഈ ശ്ചക്കയാണ് ശ്രീകണ്ഠ് ഉണ്ടാക്കാാന്‍ ഉപയോഗിക്കുന്നത്.
ശ്ചക്കയുടെ ഏകദേശം അത്ര തന്നെ പഞ്ചസാര പൊടിച്ചെടൂക്കുക.നല്ല പോലെ പൊടിച്ച ഏലക്കായോ പൈനാപ്പിള്‍ ഫ്ലേവറോ ഉപയോഗിക്കാം ..ലെമണ്‍ യെല്ലോ കളര്‍ ചേര്‍ക്കുമ്പോള്‍ ഉല്പന്നം കൂടുതല്‍ ആകര്‍ഷകമാകും..കളറും ഇഷ്ടമുള്ള ഫ്ലേവറും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക..
ഇനി നന്നായി തണുപ്പിച്ചു കഴിക്കൂ..നിങ്ങളുടെ ഉള്ളും തണുക്കട്ടേ...

Subscribe to:
Posts (Atom)