Thursday, June 12, 2008

ഇളനീര് - കരിക്കു- പാല് പുഡ്ഡിങ്ങ്



ചേരുവകള്‍
സ്വീറ്റണ്ട് കണ്ടന്‍സെഡ് മില്‍ക്ക് - 600 ഗ്രാം
ഇളനീര്‍-300 മില്ലി
കരിക്ക് – 135 ഗ്രാം
ജലാറ്റിന്‍ -15 ഗ്രാം

ഉണ്ടാക്കുന്ന വിധം

കരിക്കു നന്നായി മിക്സിയില് അടിച്ച് നല്ല പേസ്റ്റു പോലെ ആക്കുക.ഇളനീരിന്റെ പകുതി എടുത്ത് ചെറുതായി ചൂടാക്കുക.അതില് ജെലാറ്റിന് ചേര്‍ത്തു നന്നായി അലിയിക്കുക. അടുപ്പില് നിന്നും വാങ്ങിയതിനു ശേഷം ഇതിലേക്ക് ബാക്കി ഇളനീര്, സ്വീറ്റന്‍ഡ് കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.പേസ്റ്റു രൂപത്തില് ആക്കിയ കരിക്കും ഈ കൂട്ടില് ചേര്‍ത്ത് നന്നായി ഇളക്കി യൊജിപ്പിച്ചതിനു ശേഷം ഈ മിശ്രിതം ഫ്രീഡ്ജില് വെക്കുക. 4-5 മണിക്കൂറ് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്....