Wednesday, June 4, 2008

ഐസ്ക്രീം




ചേരുവകള്‍
മുട്ട – 3
പാല്‍ – ½ ലിറ്റര്‍
പഞ്ചസാര – 1 കപ്പ്
കോണ്‍ഫ്ലവര്‍ – 1 സ്പൂണ്‍
ജലാറ്റിന്‍ – 1 സ്പൂണ്‍
എസ്സന്‍സ് – ¼ സ്പൂണ്‍
ചെറി – 1 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

മുട്ട ഉടച്ചു വെള്ളക്കരുവും മഞ്ഞ കരുവും വെവ്വേറേ പാത്രത്തിലാക്കുക. മഞ്ഞക്കരു നന്നായി പതപ്പിക്കുക.ഇതിലേക്ക് പാല്‍,പഞ്ചസാര,കോണ്‍ഫ്ലവര്‍,എസ്സന്‍സ് ഇവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ നന്നായി കുറുക്കുക.വെള്ളത്തില്‍ ലയിപിച്ച ജലാറ്റിന്‍ തിളച്ച വെള്ളത്തില്‍ പാത്രം മുക്കി കുറഞ്ഞ തീയില്‍ ഉരുക്കുക.ഇതു നേരത്തെ തയ്യാറാക്കിയ കൂട്ടില്‍ ചേര്‍ത്തു യോജിപ്പിക്ക്കണം..ഫ്ര്രീസറില്‍ വെച്ചു പാതി സെറ്റാവുമ്പോള്‍ മിക്സിയില്‍ ഒന്നടിക്കുക.ഇതിലേക്കു മുട്ടയുടെ വെള്ള പതപ്പിച്ചത് ചേര്‍ത്തു നന്നായി ഇളക്കി വീണ്ടും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക...പാകമായാല്‍ ചെറി മുറിച്ചതു ഉപയോഗിച്ചു അലങ്കരിക്കുക..


ഐസ്ക്രീം കൂട്ട് 2
ആദ്യം ഞാന് ഇട്ടതു എളുപ്പത്തില് ഒരു ഐസ്ക്രീം ഉണ്ടാക്കാനുള്ള കൂട്ടാണ്.. നല്ല രീതിയില് നല്ല സോഫ്റ്റ് ഐസ്ക്രീം ഉണ്ടാക്കാന് നമുക്കു നോക്കാം..ഫ്രിഡ്ജും മിക്സിയും ഉള്ള വീട്ടില് എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണു ഈ ഐസ്ക്രീം..പാല് ക്രീം എന്ന വാക്കു ഉപയോഗിക്കാത്ത ഐസ്ക്രീം കൂട്ടാണ് ആദ്യം ഇട്ടത്..ഇതു ആ വാക്കു ഉപയോഗിച്ചതും..ഏതാണു നല്ലതെന്നു ഉണ്ടാക്കി നോക്കൂ...

ചേരുവകള്

പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്


തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.പഞ്ചസാര ചേര്‍ത്തു ഇളക്കുക..ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക. അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക. ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.ഈ
ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.